ജിഎസ്ടി വെട്ടിപ്പ് നടത്തിയ ഇനത്തിൽ 11 ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ നിന്നായി 95.86 കോടി രൂപ തിരിച്ചുപിടിച്ചതായി കേന്ദ്രം

0

ന്യൂഡൽഹി∙ ജിഎസ്ടി വെട്ടിപ്പ് നടത്തിയ ഇനത്തിൽ 11 ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ നിന്നായി 95.86 കോടി രൂപ തിരിച്ചുപിടിച്ചതായി കേന്ദ്രം പാർലമെന്റിൽ അറിയിച്ചു. 81.54 കോടി രൂപയുടെ വെട്ടിപ്പാണു കണ്ടെത്തിയത്. പിഴയും പലിശയും ചേർത്താണ് 95.86 കോടി രൂപ തിരിച്ചുപിടിച്ചത്.

ഏറ്റവും കൂടുതൽ വെട്ടിപ്പ് കണ്ടെത്തിയത് വസിർഎക്സ് എന്ന എക്സ്ചേഞ്ചിലാണ്, 40.51 കോടി രൂപ. രണ്ടാമത് കോയിൻ ഡിസിഎക്സ്, 17.1 കോടി രൂപ, മൂന്നാമത് കോയിൻസ്വിച്ച് കുബർ, 16.07 കോടി രൂപ. ക്രിപ്റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നയിടമാണ് ക്രിപ്റ്റോ എക്സ്ചേഞ്ച്.

ഏപ്രിൽ ഒന്നിന് ക്രിപ്റ്റോനികുതി നിലവിൽ വരാനിരിക്കെ നികുതി വർധിപ്പിക്കണമെന്ന് ബിജെപി അംഗമായ സുശീൽ കുമാർ മോദി പാർലമെന്റിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here