പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ

0

ന്യൂഡല്‍ഹി ∙ പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ. എംഎൽഎമാരുടെ പെൻഷൻ രീതികൾ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. മുൻ എംഎൽഎമാർക്കുള്ള പെൻഷൻ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ സർക്കാർ തീരുമാനം. റിപ്പോർട്ട് പ്രകാരം ഇനി മുതൽ എംഎൽഎമാർക്ക് ഒരു ടേം പെൻഷൻ മാത്രമാകും ലഭിക്കുക.

നിലവിൽ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധാരണക്കാർക്കായി മാറ്റി വയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പറയുന്നു. മൂന്നും നാലും തവണ എംഎൽഎ ആയവർക്ക് എല്ലാ ടേമിലെയും പെൻഷൻ നിലവിൽ നൽകി വരികയായിരുന്നു. ലക്ഷക്കണത്തിനു രൂപയാണ് ഇത്തരത്തിൽ ചില മുൻ എംഎൽഎമാർ കൈപ്പറ്റുന്നത്.

പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുൻ എംഎൽഎമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കുക. എത്ര തവണ എംഎൽഎ ആയെന്ന് പറഞ്ഞാലും ഒറ്റ പെൻഷനേ ലഭിക്കൂ എന്നതാണ് പ്രത്യേകത. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരും പഞ്ചാബിലുണ്ട്. ‘ഒരു എംഎൽഎ, ഒരു പെൻഷൻ’ എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾതന്നെ എഎപി ആവശ്യപ്പെട്ടിരുന്നു. അധികാരം കിട്ടിയതിന് പിന്നാലെ ഈ തീരുമാനം നടപ്പാക്കി ഞെട്ടിക്കുകയാണ് എഎപി സർക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here