കെപിസിസി നേതൃത്വത്തെ തള്ളി സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ശശി തരൂർ എംപി

0

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ തള്ളി സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ശശി തരൂർ എംപി. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ആരും വിലക്കിയിട്ടില്ലെന്ന് തരൂർ പറഞ്ഞു.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന കെ​പി​സി​സി നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ല. നി​ർ​ദേ​ശം കി​ട്ടി​യാ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​രു​ദ്ധ ചേ​രി​ക​ളി​ലു​ള്ള​വ​ർ ച​ർ​ച്ച​ക​ളി​ലേ​ർ​പ്പെ​ട​ണം. പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ദേ​ശീ​യ സ​മ്മേ​ള​ന​മാ​ണ്. അ​തി​ൽ ചി​ന്ത​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ദേ​ശീ​യ ത​ല​ത്തി​ലെ പ​രി​പാ​ടി​യാ​യ​തി​നാ​ലാ​ണ് പ​ങ്കെ​ടു​ക്കാ​മെ​ന്നേ​റ്റ​തെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ ക​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലാ​യെ​ന്ന​ത് പ്ര​വ​ർ​ത്ത​ക​രു​ടെ വി ​കാ​ര​മാ​ണ്.

ഇ​ക്കാ​ര്യം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ​യും വേ​ട്ട​യാ​ടു​ന്ന​വ​രോ​ട് യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കു​മി ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​രെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും സു​ധാ ക​ര​ൻ പ​റ​ഞ്ഞു.

Leave a Reply