ഐഎസ്എല്‍ ഫൈനല്‍ ആവേശം ആരാധകരിലെത്തിക്കാന്‍ കൊച്ചി ലുലു മാള്‍;ബിഗ് സ്‌ക്രീനില്‍ കളി കാണാം ; പ്രവേശനം സൗജന്യം

0

കൊച്ചി : ഗോവയില്‍ നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ ഫൈനല്‍ ആവേശം ഒരു തരിപോലും ചോരാതെ ആരാധകരിലെത്തിക്കാന്‍ കൊച്ചി ലുലു മാള്‍. ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനുമായി കളി തത്സമയം കാണാന്‍ വന്‍ സജ്ജീകരണാണ് ലുലു മാള്‍ ഒരുക്കിയിരിക്കുന്നത്.

മാരിയറ്റ് ഹോട്ടലിന് മുന്നിലെ ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയിലാണ് ബിഗ് സ്‌ക്രീനില്‍ കളി കാണാന്‍ വിശാലമായ സൗകര്യം തയ്യാറായത്. ബിഗ് സ്‌ക്രീനിന്റെ വലുപ്പം 30 അടിയാണ്. 500 പേര്‍ക്ക് ഒരേസമയം ഇരുന്ന് കളി ആസ്വദിയ്ക്കാന്‍ കഴിയും. ഗോവയിലെ സ്‌റ്റേഡിയം ഗ്യാലറിയിലിരുന്ന് കളി കാണുന്ന ആരാധകരെ പോലെ കളിയുടെ ഓരോ നിമിഷവും ഓരോരുത്ര്‍ക്കും ആഘോഷിയ്ക്കാന്‍ തക്കവിധത്തിലായിരിയ്ക്കും ബിഗ് സ്‌ക്രീനിലെ കാഴ്ച.

നാളെ വൈകിട്ട് 6 മുതലാണ് കളി കാണാന്‍ എത്തുന്നവര്‍ക്ക് പ്രവേശനം അനുവദിയ്ക്കുക. പ്രവേശനം സൗജന്യമാണ്.

ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ മാളിലെത്തുന്ന ആരാധകര്‍ക്ക് ആവേശം പകരാന്‍ ഫെയ്‌സ്‌പെയിന്റിംഗും ചെണ്ടമേളവും ഉണ്ടാകും. ഭക്ഷണ കൗണ്ടറുകളും തുറക്കും.

Leave a Reply