സിൽവർലൈനിനെതിരേയുള്ള സമരം ശക്തമാകുമ്പോൾ കേന്ദ്രാനുമതി വേഗത്തിലാക്കാൻ പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും

0

സിൽവർലൈനിനെതിരേ സമരം ശക്തമാകുമ്പോൾ പദ്ധതിക്ക് അനുകൂല മനസ്സുണ്ടാക്കാൻ സർക്കാരും സി.പി.എമ്മും. കേന്ദ്രാനുമതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും. ഇതിനൊപ്പം, സമരത്തിന്റെ വീര്യം കുറയ്ക്കാനുള്ള രാഷ്ട്രീയദൗത്യം സി.പി.എം. ഏറ്റെടുക്കുകയാണ്.

ജനങ്ങളെ സമരത്തിലേക്കെത്തിക്കാതെ ഒത്തുതീർപ്പാക്കുക, യു.ഡി.എഫ്.-ബി.ജെ.പി. സമരങ്ങളെ രാഷ്ട്രീയമായി കടന്നാക്രമിച്ച് ഒറ്റപ്പെടുത്തുക -ഇവയാണ് സി.പി.എം. സ്വീകരിക്കാനൊരുങ്ങുന്ന രീതി.

അതേസമയം, സമരത്തിന്റെ തീക്ഷ്ണതയ്ക്ക് കുറവൊന്നുമില്ല. സർവേക്കുറ്റികൾ പിഴുതെറിയുന്നത് പലയിടത്തും തുടരുകയാണ്. ഇതിന് യു.ഡി.എഫ്., ബി.ജെ.പി. നേതാക്കളാണ് ഇപ്പോൾ മുന്നിട്ടിറങ്ങിയത്. സർവേസംഘത്തെ തടയാനുള്ള രീതിയിലേക്ക് സമരത്തിന്റെ ആസൂത്രണവും മാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here