പാണക്കാട് ഹൈദരലി തങ്ങൾ ഇനി ഓർമ

0

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങൾ (74) എന്ന സൗമ്യ സാന്നിധ്യം ഇനി ഓർമ. സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.

2009ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷ​െൻറ പദവിയിലെത്തിയത്​. പാണക്കാട്​ തങ്ങൾ കുടുംബം മുസ്​ലിം ലീഗി​െൻറ അധ്യക്ഷ സ്​ഥാനം അലങ്കരിക്കുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു സ്​ഥാനാരോഹണം. 1990 മുതല്‍ മുസ്​ലിംലീഗ് ജില്ല പ്രസിഡൻറായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ്​ സംസ്​ഥാന അധ്യക്ഷനായതോടെയാണ്​ ജില്ല ലീഗ്​ നേതൃത്വത്തിൽ ഹൈദരലി തങ്ങൾ അവരോധിതനായത്

LEAVE A REPLY

Please enter your comment!
Please enter your name here