നോ​വ​വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി

0

ന്യൂ​ഡ​ൽ​ഹി: നോ​വ​വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഡി​സി​ജി​ഐ (ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ഓ​ഫ് ഇ​ന്ത്യ) അ​നു​മ​തി. 12നും 18 ​വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​ കുട്ടികൾക്ക് കു​ത്തി​വ​യ്ക്കാ​നാ​ണ് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന നോ​വ​വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

രാ​ജ്യ​ത്ത് അ​നു​മ​തി ല​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ വാ​ക്സി​നാ​ണി​ത്. അ​മേ​രി​ക്ക​ൻ മ​രു​ന്ന് നി​ർ​മാ​ണ ക​മ്പ​നി​യാ​യ നോ​വ​വാ​ക്സ് ഇ​ന്ത്യ​യി​ലെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി നേ​ര​ത്തേ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ​താ​യി അ​നു​മ​തി ല​ഭി​ച്ച വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങും.

Leave a Reply