“ബ​ഫ​ർ സോ​ൺ ഉ​ണ്ടാ​കും’: മ​ന്ത്രി സ​ജി ചെ​റി​യാ​നെ തി​രു​ത്തി കോ​ടി​യേ​രി

0

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ ബഫർ സോൺ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയിൽ ബഫർ സോൺ ഉണ്ടാകും. മന്ത്രി പറഞ്ഞതല്ല കെ റെയിൽ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് ന​ട​പ​ടി​യി​ലേ​ക്ക് പോ​കാ​ത്ത​ത് സം​യ​മ​നം പാ​ലി​ക്കു​ന്ന​തി​നാ​ലാണ്. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ ശേ​ഷ​മേ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യു​ള്ളു​വെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രേ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​രു​മി​ച്ച് സ​മ​രം ചെ​യ്യു​ക​യാ​ണ്. കോ​ഴി​ക്കോ​ട്ട് സ​മ​രം ചെ​യ്ത​ത് ഇ​രു​കൂ​ട്ട​രും ഒ​ന്നി​ച്ചാ​ണ്. യു​ഡി​എ​ഫ് കാ​ല​ത്ത് ഹൈ ​സ്പീ​ഡ് ട്രെ​യി​നി​നു​വേ​ണ്ടി ക​ല്ലി​ട്ടി​രു​ന്നു. അ​ന്ന് എ​ൽ​ഡി​എ​ഫ് യാ​തോ​രു എ​തി​ർ​പ്പും ഉ​യ​ർ​ത്തി​യി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here