യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്; വി. മുരളീധരൻ

0

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

അ​പ്പീ​ൽ കോ​ട​തി കീ​ഴ്ക്കോ​ട​തി വി​ധി ശ​രി​വ​ച്ചി​രു​ന്നു. അ​പ്പീ​ൽ കോ​ട​തി വി​ധി​ക്ക് എ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

യെ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്ദു​മ​ഹ്ദി 2017-ൽ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ല​ഭി​ച്ച വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വു ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​മി​ഷ​പ്രി​യ ന​ൽ​കി​യ ഹ​ർ​ജി യെ​മ​നി​ലെ അ​പ്പീ​ൽ കോ​ട​തി കഴിഞ്ഞ ദിവസം ത​ള്ളി​യ​ത്. അ​പ്പീ​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ നി​മി​ഷ പ്രി​യ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here