10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ

0

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) വ്യക്തമാക്കി. പത്താം ക്ലാസില്‍ 32 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതുക. 12 ാം ക്ലാസില്‍ 22 ലക്ഷം വിദ്യാര്‍ഥികളാണ് സ്പ്ലിമെന്ററി പരീക്ഷ എഴുതുക.

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് കമ്പാര്‍ട്ട്‌മെന്റ് പരീക്ഷയുടെ പേര് സപ്ലിമെന്ററി എന്നാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ഒരു വിഷയത്തിലും പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് രണ്ട് വിഷയത്തിലും ഇംപ്രൂവ്‌മെന്റ് നടത്താനാകും.

മൂന്ന് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ കഴിയുക. രണ്ട് വിഷയങ്ങള്‍ വിജയിക്കാന്‍ കഴിയാത്ത പത്താം ക്ലാസുകാര്‍ക്കും ഒരു വിഷയത്തില്‍ വിജയിക്കാന്‍ കഴിയാതെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാം. ഇംപ്രൂവ്‌മെന്റ് വേണമെന്നാവശ്യമുള്ള 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം രണ്ട്, ഒന്ന് വിഷയങ്ങളില്‍ പരീക്ഷയെഴുതാം.

ഇന്നാണ് സിബിഎസ്ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

Leave a Reply