ഇന്ത്യൻ കടലിൽ മത്സ്യബന്ധനം നടത്തിയ ആറ് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് പിടികൂടി.

0

ചെന്നൈ: ഇന്ത്യൻ കടലിൽ മത്സ്യബന്ധനം നടത്തിയ ആറ് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്നും അധികൃതർ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ബോട്ടും പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികളെയും ബോട്ടും തൂത്തുക്കുടി തുറമുഖത്ത് എത്തിച്ച് കൂടുതൽ അന്വേഷണത്തിനായി മറൈൻ പോലീസിന് കൈമാറി.

Leave a Reply