നിങ്ങളുടെ വാഹനത്തിന് ഇൻഷൂറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യുത പോസ്റ്റിലിടിച്ചാൽ കെ.എസ്.ഇ.ബിക്ക് ഉടനടി പണം കിട്ടണം

0

നിങ്ങളുടെ വാഹനത്തിന് ഇൻഷൂറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യുത പോസ്റ്റിലിടിച്ചാൽ കെ.എസ്.ഇ.ബിക്ക് ഉടനടി പണം കിട്ടണം. ഇല്ലെങ്കിൽ ജയിൽ വാസം ഉറപ്പാണ്. നിയമം ഇല്ലെങ്കിലും പോലീസുകാർ ഇതിന് ഒത്താശ ചെയ്യും. പലപ്പോഴും ഇരകളാകുന്നത് ഇതര സംസ്ഥാന വാഹനങ്ങളുടെ ഡ്രൈവർമാർ ആണ്.

കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്തരത്തിൽ നഷ്ടമായത് 90,000 രൂപയാണ്. ഇത്തരത്തിലുള്ള കൊള്ളയും അന്യായവും തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ലോറി ഓണേഴ്സ് അസോസിയേഷൻ. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു അൽമാനയാണ് പരാതിക്കാരൻ. മനുഷ്യാവകാശ കമ്മീഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ അപകടം ഉണ്ടായാൽ അറസ്റ്റ് ഒഴിവാക്കണമെന്നും വാഹനം പിടിച്ചു വയ്ക്കരുതെന്നും തുക ഇൻഷൂറൻസിൽ നിന്നും ഈടാക്കണമെന്നുമാണ് ആവശ്യം.

അതേേ സമയം സമയം വാഹനങ്ങൾ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയോ ഇലക്ട്രിക് ലൈൻ വാഹനത്തിനുമുകളിൽ വീഴുകയോ ചെയ്തു കഴിഞ്ഞാൽ നമ്മൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളുമുണ്ട്.

സ്വാഭാവികമായും ഈ രീതിയിൽ സംഭവിക്കുകയാണെങ്കിൽ മരണം വരെ സംഭവിക്കാം. വൈദ്യുതി ലൈൻ വാഹനത്തിനുമുകളിൽ വിടുകയാണെങ്കിൽ ഷോക്ക് ഏൽക്കുവാനുള്ള സാധ്യത ഉള്ളതുകൊണ്ട് തന്നെ യാതൊരു കാരണവശാലും കാറിന്റെ പുറത്തേക്കിറങ്ങാതിരിക്കുക. ഈ സാഹചര്യത്തിൽ കാറിനുള്ളിൽ തന്നെ ഇരിക്കേണ്ടതാണ്.

തീപിടിക്കുന്ന സാഹചര്യം ഇല്ലെങ്കിൽ മാത്രം വാഹനത്തിന്റെ ഉള്ളിൽ തന്നെ ഇരിക്കുക. വാഹനത്തിന്റെ ഉള്ളിലുള്ള മെറ്റൽ പ്രതലവുമായി സ്പർശിക്കാതെ വേണം ഇരിക്കുവാൻ. പുറത്തു പോകേണ്ടതിനെ കുറിച്ച് തീപിടിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ ചിന്തിക്കേണ്ട ആവശ്യമുള്ളൂ. കാറിനകത്ത് തീ പിടിക്കാതെ സുരക്ഷിതമായി ആണ് നിങ്ങൾ ഇരിക്കുന്നത് എങ്കിൽ പോലീസിനെയും ഫയർഫോഴ്സിനെയും നിങ്ങൾക്ക് കോൺടാക്ട് ചെയ്യാം.

എന്നാൽ തീപിടിക്കുന്ന സാഹചര്യം വന്നു കഴിഞ്ഞാൽ നിർബന്ധമായും പുറത്തേക്ക് ഇറങ്ങേണ്ടതാണ് . വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടുമ്പോൾ ഇലക്ട്രിക് ലൈനുമായി ടച്ച് ചെയ്യാത്ത രീതിയിൽ വേണം ചാടുവാൻ. കാറുമായി ടച്ച് ചെയ്യാത്ത രീതിയിൽ വേണം പുറത്തേക്ക് ചാടുവാൻ. രണ്ടുകാലും ഒരേ രീതിയിൽ തറയിൽ സ്പർശിക്കുന്ന രീതിയിൽ ആയിരിക്കണം ചാടേണ്ടത്.

ചാടുന്ന സമയത്ത് നനവോ, വെള്ളമോ ഇല്ലാത്ത ഭാഗം നോക്കി വേണം ചാടുവാൻ. വാഹനത്തിലെ മെറ്റൽ ഭാഗം റോഡുമായി ബന്ധം ഇല്ല എന്നുള്ളതും ഉറപ്പുവരുത്തുക. ഈ കാര്യങ്ങളാണ് ചെയ്യേണ്ടത്. വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുന്ന സമയത്ത് വെപ്രാളപ്പെട്ട് പെട്ടെന്ന് ഒന്നും തന്നെ ചെയ്യാതിരിക്കുക.

വാഹനത്തിന്റെ ടയർ റബ്ബർ ആയതുകൊണ്ടു തന്നെ വൈദ്യുതി കണക്ഷൻ പെട്ടെന്ന് ഉണ്ടായിരിക്കും. ഇതുകൊണ്ടു തന്നെ വ്യക്തമായ തീരുമാനം എടുത്തതിന് ശേഷം സൂക്ഷിച്ച് പുറത്തേക്ക് ചാടുവാൻ ശ്രമിക്കുക. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് വളരെ ശ്രദ്ധയോടെ കൂടെ മാത്രം ഇത്തരം സാഹചര്യങ്ങളെ നേരിടുക.

LEAVE A REPLY

Please enter your comment!
Please enter your name here