ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിരവധി മാനേജർ തസ്തികകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം  പുറപ്പെടുവിച്ചു

0

ദില്ലി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ)  നിരവധി മാനേജർ തസ്തികകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം  പുറപ്പെടുവിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ -fci.gov.in-ൽ എഫ്സിഐയിൽ അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 31 ആണ്.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – മാർച്ച് 31, 2022.  ഓൺലൈൻ പരീക്ഷയുടെ തീയതി  മെയ് അല്ലെങ്കിൽ ജൂൺ 2022 ആയിരിക്കും. അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റ് പരിശോധിക്കുക. 

ഓൺലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. അൺ റിസർവ്ഡ്, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കുള്ള ഓൺലൈൻ ടെസ്റ്റിൽ 50% മാർക്ക്, എസ്‌സി, എസ്ടി, ഒബിസി, ബെഞ്ച്മാർക്ക് വൈകല്യമുള്ളവർ എന്നിവർക്ക് 45% മാർക്കിന്റെ മാനദണ്ഡത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഓൺലൈൻ ടെസ്റ്റുകൾക്കുള്ള വെയ്റ്റേജ് – 90%, അഭിമുഖത്തിനുള്ള വെയ്റ്റേജ് – 10% എന്നിങ്ങനെയാണ്. ജനറൽ വിഭാ​ഗത്തിലെ ഉദ്യോ​ഗാർത്ഥികൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. SC/ST/PwBD, വനിതാ ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ)
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്‌നിക്കൽ)
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്)
അസിസ്റ്റന്റ് ജനറൽ മാനേജർ (നിയമം)
മെഡിക്കൽ ഓഫീസർ എന്നിങ്ങനെയാണ് തസ്തികകൾ. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈററ് സന്ദർശിച്ച് അപേക്ഷിക്കുന്നതിനുളള വിശദാംശങ്ങളും യോ​ഗ്യതകളും പരിശോധിക്കാവുന്നതാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here