ഡിവൈഎഫ്‌ഐ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണം, ഇല്ലെങ്കിൽ ഫൈൻ; ചുവപ്പ് ധരിച്ച് എത്തണമെന്ന സിഡിഎസ് ചെയർപേഴ്‌സെന്റെ ഭീഷണി ശബ്ദസന്ദേശം പുറത്ത്

0

പത്തനംതിട്ട: ഡിവൈഎഫ്‌ഐ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി.പികെ ശ്രീമതി പങ്കെടുക്കുന്ന ഡിവൈഎഫ്‌ഐ സെമിനാറിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ഭീഷണി. പികെഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന സിഡിഎസ് ചെയർപേഴ്‌സന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്.

പത്തനംതിട്ട ചിറ്റാറിൽ ഇന്ന് നടക്കുന്ന സെമിനാറിൽ ചുവപ്പ് വസ്ത്രം ധരിച്ചു പങ്കെടുക്കണമെന്നാണ് സിഡിഎസിന്റെ ഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിറ്റാറിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി.

പത്തനംതിട്ട ചിറ്റാർ സിഡിഎസ് ചെയർപേഴ്‌സെന്റെ ഭീഷണി ശബ്ദസന്ദേശമാണ് പുറത്തായത്. പികെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സെറ്റ് സാരിയും ചുവപ്പ് ബ്ലൗസും ധരിച്ചു പങ്കെടുക്കണമെന്നും അല്ലാത്തവർക്ക് ഫൈൻ ഈടാക്കുമെന്നും ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഓരോ കുടുംബശ്രീയിൽ നിന്നും 5 പേർ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ശബ്ദ സന്ദേശം. ഇല്ലെങ്കിൽ 100 രൂപ ഫൈൻ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ആളുകൂടണമെന്നും എല്ലാവരും മനസിലാക്കണമെന്നും ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു. ഭീഷണിക്കെതിരെ കുടുംബശ്രി അംഗങ്ങളിൽ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

Leave a Reply