12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

തിരുവനന്തപുരം: 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ഇന്ന് 64,415 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 12,576 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 51,889 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 5746 കുട്ടികള്‍ ആദ്യ ഡോസും 6780 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു.

12 മു​ത​ല്‍ 14 വ​രെ പ്രാ​യ​മു​ള്ള 38,282 കു​ട്ടി​ക​ള്‍ ആ​ദ്യ ഡോ​സും 13,617 കു​ട്ടി​ക​ള്‍ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​നി​ച്ചെ​ങ്കി​ലും 12 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. ഈ ​പ്രാ​യ​ത്തി​ലു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കേ​ണ്ട​താ​ണെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ത്ഥി​ച്ചു.

ശ​നി​യാ​ഴ്ച ആ​കെ 1484 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി 849 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി 397 കേ​ന്ദ്ര​ങ്ങ​ളും 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി 238 കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്.

15 മു​ത​ല്‍ 17 വ​രെ പ്രാ​യ​മു​ള്ള 82.45 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്‌​സി​നും 54.12 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി​യി​ട്ടു​ണ്ട്. 12 മു​ത​ല്‍ 14 വ​രെ പ്രാ​യ​മു​ള്ള 51.61 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്‌​സി​നും 14.43 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here