ന്യൂഡൽഹി∙ പ്രവാസികൾക്ക് ഓൺലൈൻ വോട്ടവകാശം നൽകുന്നതു കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നു നിയമമന്ത്രി കിരൺ റിജിജു ലോക്സഭയിൽ കെ. മുരളീധരനെ അറിയിച്ചു. പ്രവാസികൾക്കു രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമുണ്ടാക്കണമെന്നു മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷനുമായി ഇതുസംബന്ധിച്ചു ചർച്ച ചെയ്തിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. വോട്ടിങ്ങിന്റെ സുരക്ഷിതത്വം, സുതാര്യത, എന്നിവ കാര്യങ്ങൾ ഉറപ്പുവരുത്തി വേണം ഓൺലൈൻ സംവിധാനം തയാറാക്കേണ്ടത്. അതിനുള്ള ശ്രമത്തിലാണു കേന്ദ്ര സർക്കാരെന്നും മന്ത്രി പറഞ്ഞു.