കൊച്ചി: ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുജീഷിനെതിരേ തെളിവുണ്ടെന്നു ഡി.സി.പി: വി.യു. കുര്യാക്കോസ്.
നഗരത്തിലെ ടാറ്റു കേന്ദ്രങ്ങളിലെ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയെന്നും ഡി.സി.പി. പറഞ്ഞു. സുജീഷിനെ ടാറ്റു കേന്ദ്രത്തിലെത്തി തെളിവെടുത്തു.
പ്രതിക്കെതിരേ ആറു യുവതികളുടെ പരാതി ലഭിച്ചതോടെ ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ചു യുവതികള്‍ നേരിട്ടു പരാതി നല്‍കുകയും ഒരാള്‍ ഇ-മെയിലില്‍ പരാതി അയയ്ക്കുകയുമായിരുന്നു. പാലാരിവട്ടം, എളമക്കര, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാലു പോലീസ് സംഘങ്ങളാണു വിവരം ശേഖരിക്കുന്നത്.
കഴിഞ്ഞ ദിവസമാണു സുജീഷ് ചേരാനല്ലൂരിലെത്തി പോലീസില്‍ കീഴടങ്ങിയത്. അറസ്റ്റിലായതോടെ വരും ദിവസങ്ങളില്‍ സുജീഷിനെതിരേ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.