ന്യൂഡല്‍ഹി : കോൺഗ്രസ് നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള പിസി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂർ അലി ഖാനും തെലങ്കാനയുടെ ചുമതല നല്കി. ഹരിയാന ദില്ലി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ് നൽകിയിരിക്കുന്നത്. ശക്തിസിങ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനായി നിയമിച്ചു.
വി. വൈത്തിലിംഗം പുതുച്ചേരി പിസിസി അധ്യക്ഷനാവും. വർഷ ഗെയ്ക്വാദ് മുംബൈ ആർസിസി അധ്യക്ഷയാകുമെന്നും പാർട്ടി ദേശീയ നേതൃത്വം വ്യക്തമാക്കി.
സംസ്ഥാന കോൺഗ്രസിലെ പോര് ഒഴിവാക്കാനുള്ള ചർച്ചയുമായി മുന്നോട്ട് നീങ്ങുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തി. ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ ശ്രമം.