ഏറ്റെടുക്കാന്‍ ആരോരുമില്ലാത്ത എട്ട് പേര്‍ക്ക് സുരക്ഷിതയിടമൊരുക്കി മന്ത്രി വീണാ ജോര്‍ജ്

0

വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇവരെ പുനരധിവസിപ്പിച്ചത്.
medical college, elder people, shift
ചികിത്സ പൂര്‍ത്തിയായ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത എട്ട് പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇവരെ പുനരധിവസിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ഇവരുടെ തുടര്‍ പരിചണം ഉള്‍പ്പെടെയുള്ളവ ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവുമെല്ലാം ആശുപത്രി ജീവനക്കാര്‍ തന്നെയാണ് നല്‍കുന്നത്. ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വീണ ജോര്‍ജ് പ്രശ്നത്തിലിടപെട്ടത്. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും മന്ത്രി വീണ ജോര്‍ജും യോഗം ചേര്‍ന്ന് ഇവരുടെ പുനരധിവാസം ഉറപ്പാക്കുകയായിരുന്നു. ഇതുവരെ 17 രോഗികളെയാണ് ഈ വര്‍ഷം പുനരധിവസിപ്പിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, ആര്‍എംഒ ഡോ. മോഹന്‍ റോയ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൗജന്യ ചികിത്സയ്ക്കായി 3200 കോടി രൂപയാണ് ചെലവഴിച്ചത്. സാധാരണക്കാരായ ആളുകള്‍ക്ക് മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് സംസ്ഥാനത്തെ 70 ശതമാനം ആളുകളും ആശ്രയിക്കുന്നത് . അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് ആശുപത്രി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply