മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

0

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്ക്. ഖോക്കന്‍ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും.സിബിഐ കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

അതേ സമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയെന്നാണ് റിപ്പോര്‍ട്ട്. 310 പേര്‍ക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗം ജില്ലകളിലും തുടര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് നല്‍കുകയും ചെയ്തു. ആയുധങ്ങള്‍ താഴെവയ്ക്കണമെന്ന ഷായുടെ അഭ്യര്‍ത്ഥനക്ക് പിന്നാലെ 140 പേര്‍ ആയുധങ്ങള്‍ നല്‍കിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here