കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി കിണറ്റി വീണ് മരിച്ചു. പഴുമല കൈപ്പൻപ്ലാക്കൽ ഷൈനറ്റിന്റെ മകൻ ആര്യനന്ദ് (13) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
തിടനാട് ഗവൺമെന്റ് വിഎച്ച്എസിലെ വിദ്യാർഥിയാണ്. മാതാവ് പ്രിയങ്ക. സഹോദരങ്ങൾ: അതുല്യ, അഭിനന്ദ.