ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാനിച്ചു

0

സിംല: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം അഞ്ച് വരെ 65.50% പോളിംഗ് രേഖപ്പെടുത്തി. അതേസമയം, ചില പൊളിംഗ് ബൂത്തുകളിൽ വരിനിൽക്കുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കുന്നുണ്ട്. അതിനാൽ പോളിംഗ് ശതമാനം വർധിക്കും.

പു​തു​മു​ഖ​ങ്ങ​ള‌​ട​ക്കം വോ​ട്ട​ർ​മാ​ർ ന​ല്ല നി​ല​യി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വ്യ​ക്ത​മാ​ക്കി. 2017ൽ 74.6 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. 68 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 412 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 7,884 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. ഡി​സം​ബ​ർ എ​ട്ടി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ. ​പി. ന​ഡ്ഡ​യും പ​ത്നി മ​ല്ലി​ക ന​ഡ്ഡ​യും ബി​ലാ​സ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ്പൂ​രി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ പി​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ്രേം ​കു​മാ​ർ ധൂ​മ​ലി​നൊ​പ്പം സ​മീ​ർ​പൂ​രി​ൽ വോ​ട്ട് ചെ​യ്ത​പ്പോ​ൾ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ പ്ര​തി​ഭ സിം​ഗ് സിം​ല മ​ണ്ഡ​ല​ത്തി​ലെ രാം​പൂ​രി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

മ​ണ്ഡി മേ​ഖ​ല​യി​ലെ ബൂ​ത്തി​ലാ​ണ് സെ​റാ​ജ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യ മു​ഖ്യ​മ​ന്ത്രി ജ‌​യ​റാം ഠാ​ക്കൂ​ർ വോ​ട്ട് ചെ​യ്ത​ത്. അ​തി​നി​ടെ, ബി​ജെ​പി വ്യാ​ജ​ക്ക​ത്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച്, ബി​ജെ​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി​യും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ കോ​ൺ​ഗ്ര​സും ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലാ​ണ്. അ​ഭി​പ്രാ​യ സ​ർ​വേ​ക​ളും ഇ​തു ശ​രി​വ​യ്ക്കു​ന്നു. ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കി​യ​തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു ചു​ക്കാ​ൻ​പി​ടി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here