കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി കിണറ്റി വീണ് മരിച്ചു

0

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി കിണറ്റി വീണ് മരിച്ചു. പഴുമല കൈപ്പൻപ്ലാക്കൽ ഷൈനറ്റിന്‍റെ മകൻ ആര്യനന്ദ് (13) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ട്ടി മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

തി​ട​നാ​ട് ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ് പ്രി​യ​ങ്ക. സ​ഹോ​ദ​ര​ങ്ങ​ൾ: അ​തു​ല്യ, അ​ഭി​ന​ന്ദ.

LEAVE A REPLY

Please enter your comment!
Please enter your name here