സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ വിദേശമദ്യലഭ്യത കുറഞ്ഞതോടെ വ്യാജമദ്യം കൂടുമെന്ന് എക്സൈസ് ഇന്‍റലിജൻസിന്‍റെ മുന്നറിയിപ്പ്

0

സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ വിദേശമദ്യലഭ്യത കുറഞ്ഞതോടെ വ്യാജമദ്യം കൂടുമെന്ന് എക്സൈസ് ഇന്‍റലിജൻസിന്‍റെ മുന്നറിയിപ്പ്. നികുതിപ്രശ്നവുമായി ബന്ധപ്പെട്ട് ഡിസ്റ്റലറികൾ ഉത്‌പാദനം നിർത്തിയതോടെ ബിവറേജസ് ഷോപ്പുകളിൽ മദ്യലഭ്യത വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്.

നാ​ലു​ല​ക്ഷം കെ​യ്‌​സ് മ​ദ്യ​മാ​ണ് നി​ല​വി​ൽ ഗോ​ഡൗ​ണു​ക​ളി​ലു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കൂ​ടി​യ വി​ല​യു​ള്ള മ​ദ്യ​ങ്ങ​ളാ​ണ്. ഒ​രാ​ഴ്ച കൂ​ടി വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള മ​ദ്യ​ശേ​ഖ​രം മാ​ത്ര​മേ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ൽ ശേ​ഷി​ക്കു​ന്നു​ള്ളൂ.

മ​ദ്യ​ത്തി​ന്‍റെ സ്റ്റോ​ക്ക് കു​റ​ഞ്ഞ​തോ​ടെ വി​ൽ​പ്പ​ന​യി​ലും വ​ലി​യ കു​റ​വു​ണ്ടാ​യി. പ്ര​തി​ദി​നം 25 കോ​ടി രൂ​പ​യ്ക്ക് മേ​ൽ വി​ൽ​പ്പ​ന​യു​ണ്ടാ​യി​രു​ന്നി​ട​ത്ത് നി​ല​വി​ൽ വി​ൽ​പ്പ​ന 17 കോ​ടി​ക്കും താ​ഴ​യാ​യി.

വ​ലി​യ തോ​തി​ൽ മ​ദ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​രും മ​റ്റ് വ​ഴി തേ​ടു​മെ​ന്നാ​ണ് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത് വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ന് സാ​ധ്യ​ത കൂ​ട്ടു​ന്നു​വെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here