അമൃത്സർ: പഞ്ചാബിലെ മലേർകൊട്ലയിൽ ആം ആദ്മി നേതാവ് വെടിയേറ്റ് മരിച്ചു. നഗരസഭാ കൗണ്‍സിലറായ മുഹമ്മദ് അക്ബറാണ് കൊല്ലപ്പെട്ടത്.
നഗരത്തിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അക്ബറിന് നേരെ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇവർ കടന്നുകളഞ്ഞു.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവർക്കായി വ്യാപക തെരച്ചിൽ നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.