വയനാട്: കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫിന്റെ ബഹുജന റാലി. പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് റാലി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽഡിഎഫിന്റെ ബഹുജന റാലി നടക്കുന്നത്.
വൈകുന്നേരം മൂന്നിന് നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.