തുമ്പൂർ മുഴി ചാട്ടുകല്ലുത്തറയിൽ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ തലകീഴായി മറഞ്ഞു. കൊരട്ടി സ്വദേശി ദേവസ്വിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.ഇവർ അതിരപ്പിള്ളിയിലേയ്ക്ക് പോയതായിരുന്നു. റോഡിന് കുറുകെ ചാടിയ കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിയുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആളപായമില്ല