ജനക്കൂട്ടം നോക്കിനിൽക്കെ യുവാവിനെ തലയറുത്ത് കൊന്നു. പഞ്ചാബിലെ ബദ്നി കലാനി മേഖലയിലെ തിരക്കേറിയ മാർക്കറ്റിലാണ് സംഭവമുണ്ടായത്. ബദ്നി കലാനി സ്വദേശിയായ ദേശ് രാജ് (25) എന്നയാളാണ് മരിച്ചത്.
വെള്ളിയാഴ്ച ആറോളം പേർ വരുന്ന അക്രമിസംഘം യുവാവിനെ മർദിച്ചശേഷം മൂർച്ചയുള്ള വാൾ ഉപയോഗിച്ച് തലയറുക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായാണ് അക്രമിസംഘം എത്തിയത്. പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
അക്രമികളെ പ്രതിരോധിക്കാൻ യുവാവ് ശ്രമം നടത്തിയെങ്കിലും ചവിട്ടേറ്റ് നിലത്തുവീണ അദ്ദേഹത്തെ നിഷ്കരുണം വെട്ടുകയായിരുന്നു. അക്രമികളിൽ നാലു പേർ മുഖം മറച്ചിരുന്നുവെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു