എമ്പുരാനിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഭാഗവും നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി

എമ്പുരാൻ സിനിമയിലെ മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും എന്നാൽ എതിർപ്പിനെ തുടർന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിൻ വ്യക്തമാക്കി.

നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം എമ്പുരാൻ രണ്ടാം വാരത്തിൽ എത്തി നിൽക്കുമ്പോൾ 236.25 കോടിയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

88.25 കോടിയാണ് മോഹൻലാൽ പടത്തിന്റെ നെറ്റ് കളക്ഷൻ. 133 കോടിയാണ് ഓവർസീസിൽ നിന്നും നേടിയത്. ഇന്ത്യ ഗ്രോസ് 103.25 കോടിയും എമ്പുരാൻ നേടിയിട്ടുണ്ട്. ഇത് പ്രകാരം മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സിനെ മറികടക്കാൻ നാല് കോടി രൂപയാണ്. 239.6 കോടി ആയിരുന്നു മഞ്ഞുമ്മലിന്റെ ആഗോള ലൈഫ് ടൈം കളക്ഷൻ.

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

കൊച്ചി: നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് നിർദേശം.

കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിൽ 2022 ‍ഡിസംബർ 15ന് ആദായ  നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്.

കടുവ, ജനഗണമന, ഗോൾഡ് എന്നീ  ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.

എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം. വരുന്ന ഏപ്രിൽ 29-നകം വിശദീകരണം നൽകണമെന്നാണ് നിർദേശം.

സാന്റ്നർക്കു സ്ട്രൈക്ക് കൊടുത്തില്ല, ക്യാപ്റ്റൻ പാണ്ഡ്യ ക്രീസിലുണ്ടായിട്ടും മുംബൈയ്ക്ക് തോൽവി; ത്രില്ലർ ജയിച്ച് ലക്നൗ

0

ലക്നൗ∙ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയും മിച്ചൽ സാന്റ്നറും ക്രീസിലുണ്ടായിട്ടും ത്രില്ലർ പോരാട്ടത്തിൽ വീണ് മുംബൈ ഇന്ത്യൻസ്. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12 റൺസിനാണ് ആതിഥേയരുടെ വിജയം. സീസണിലെ രണ്ടാം വിജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്.

43 പന്തിൽ 67 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. നമൻ ഥിർ (24 പന്തിൽ 46), ഹാർദിക് പാണ്ഡ്യ (16 പന്തിൽ 28), തിലക് വർമ (23 പന്തിൽ 25) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങ്ങിൽ വിൽ ജാക്സും (അഞ്ച്), റയാൻ റിക്കിള്‍ട്ടനും (10) തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും, നമന്‍ ഥിറും സൂര്യകുമാർ യാദവും മുംബൈയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. സ്കോർ 86ൽ നിൽക്കെ ദിഗ്‍വേഷ് രാതിയുടെ പന്തിൽ നമൻ ഥിർ ബോൾഡായി. 10 ഓവറിലാണ് മുംബൈ 100 പിന്നിട്ടത്. 

തകർത്തടിച്ച സൂര്യകുമാർ യാദവിന്റെ വിക്കറ്റു പോയത് മത്സരത്തിൽ നിർണായകമായി. 17–ാം ഓവറിലെ ആവേശ് ഖാന്റെ പന്തിൽ അബ്ദുൽ സമദ് ക്യാച്ചെടുത്താണു സൂര്യയെ മടക്കിയത്. അവസാന മൂന്നോവറിൽ മുംബൈയ്ക്ക് ജയിക്കാൻ 40 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഷാർദൂൽ ഠാക്കൂർ എറിഞ്ഞ 19–ാം ഓവറിൽ മുംബൈ നേടിയത് ഏഴു റൺസ് മാത്രം. ഈ ഓവറിൽ തിലക് വര്‍മ റിട്ടയേർഡ് ഔട്ടായി മടങ്ങിയതും മുംബൈയ്ക്കു തിരിച്ചടിയായി. ഇതോടെ അവസാന ആറു പന്തുകളിൽ മുംബൈയ്ക്ക് ആവശ്യം 22 റൺസ്.

ആവേശ് ഖാൻ എറിഞ്ഞ ആദ്യ പന്ത് തന്നെ ഹാർദിക് പാണ്ഡ്യ സിക്സർ പറത്തി. രണ്ടാം പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് പാണ്ഡ്യ വീണ്ടും സ്ട്രൈക്കിൽ. മൂന്നാം പന്തിൽ സിംഗിൾ എടുക്കാമായിരുന്നിട്ടും ഹാർദിക് പാണ്ഡ്യ മിച്ചൽ സാന്റ്നർക്കു സ്ട്രൈക്ക് നൽകിയില്ല. ആവേശിന്റെ നാലാം പന്തിൽ റണ്ണൊന്നും എടുക്കാൻ പാണ്ഡ്യയ്ക്കു സാധിക്കാതിരുന്നതോടെ മുംബൈ പ്രതിരോധത്തിലായി. അവസാന രണ്ടു പന്തുകളിൽ മുംബൈ നേടിയത് ഒരു റൺ മാത്രം. ഇതോടെ ലക്നൗ 12 റൺസ് വിജയം സ്വന്തമാക്കി. ലക്നൗവിനായി ഷാർദൂൽ ഠാക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, ദിഗ്‍വേഷ് രാതി എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ഹോം ഗ്രൗണ്ടിൽ ലക്നൗവിന്റെ ആദ്യ വിജയമാണിത്.

ക്യാപ്റ്റൻ പന്ത് രണ്ടു റൺസിന് പുറത്ത്, എന്നിട്ടും 200 കടന്ന് ലക്നൗ

ആദ്യം ബാറ്റു ചെയ്ത ലക്നൗ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിനായി ഓപ്പണർമാരായ മിച്ചൽ മാർഷും എയ്ഡൻ മാർക്രവും അർധ സെഞ്ചറി നേടി. 31 പന്തുകൾ നേരിട്ട മാർഷ് 60 റണ്‍സും 38 പന്തുകളിൽ മാർക്രം 53 റൺസും അടിച്ചുപുറത്തായി. ആയുഷ് ബദോനി (19 പന്തിൽ 30), ഡേവിഡ് മില്ലർ (14 പന്തിൽ 27) എന്നിവരാണ് ലക്നൗവിന്റെ മറ്റു പ്രധാന സ്കോറർമാർ.

76 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മിച്ചൽ മാര്‍ഷും എയ്ഡൻ മാർക്രവും ചേര്‍ന്ന് ലക്നൗവിനായി പടുത്തുയര്‍ത്തിയത്. അർധ സെഞ്ചറി നേടിയ മാർഷിനെ സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കിയത് മലയാളി താരം വിഘ്നേഷ് പുത്തൂർ. വമ്പനടിക്കാരനായ നിക്കോളാസ് പുരാൻ 12 റൺസ് മാത്രമെടുത്തു പുറത്തായത് ലക്നൗവിനു തിരിച്ചടിയായി. ക്യാപ്റ്റൻ പാണ്ഡ്യയുടെ പന്തിൽ ദീപക് ചാഹർ ക്യാച്ചെടുത്താണ് പുരാനെ മടക്കിയത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂർ
ക്യാപ്റ്റൻ ഋഷഭ് പന്തും നിരാശപ്പെടുത്തി. രണ്ടു റൺസ് മാത്രമെടുത്ത പന്തിനെ പാണ്ഡ്യയുടെ ബോളിൽ പകരക്കാരൻ കോർബിൻ ബോഷ് ക്യാച്ചെടുത്തു മടക്കി. മാർക്രത്തോടൊപ്പം ആയുഷ് ബദോനിയും നിലയുറപ്പിച്ചതോടെ ലക്നൗവിന്റെ സ്കോർ ഉയർന്നു. സ്കോർ 158ൽ നിൽക്കെ ബദോനിയെ ഇന്ത്യൻ യുവപേസർ അശ്വനി കുമാർ പുറത്താക്കി. പിന്നാലെ മാര്‍ക്രം പാണ്ഡ്യയുടെ പന്തിൽ ഔട്ടായി.

ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഫോറും പറത്തിയ ഡേവിഡ് മില്ലറാണ് ലക്നൗവിനെ 200 കടത്തിയത്. 20–ാം ഓവറിലെ നാലാം പന്തിൽ മില്ലറെ നമൻ ഥിറിന്റെ കൈകളിലെത്തിച്ച് പാണ്ഡ്യ നാലാം വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തിൽ ആകാശ് ദീപും പുറത്തായതോടെ പാണ്ഡ്യയ്ക്ക് അഞ്ച് വിക്കറ്റ്. നാലോവറുകൾ പന്തെറിഞ്ഞ പാണ്ഡ്യ 36 റൺസാണു വഴങ്ങിയത്. വിഘ്നേഷ് പുത്തൂർ, അശ്വനി കുമാർ, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്, സിപിഒയ്ക്ക് സസ്പെൻഷൻ

തലശ്ശേരി ∙ പൊലീസ് സ്റ്റേഷനിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. ബുധനാഴ്ചയാണു സംഭവം. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി വെടിയുണ്ട തറയിൽ കൊള്ളുകയായിരുന്നു. തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു.

അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിവിൽ പൊലീസ് ഓഫിസർ സുബിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് സസ്പെൻഡ് ചെയ്തു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ പെരുന്താറ്റിലെ ലിജിഷയ്ക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.

സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ മുങ്ങി; തുമ്പോളിയിൽ സിപിഎമ്മിൽ‌ വൻ കലഹം, കൂട്ടരാജി

4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും സിപിഎം വിട്ടു

സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടത് ഒക്ടോബറിൽ

സിപിഎം പതാക. ചിത്രം: മനോരമ
ആലപ്പുഴ∙ സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിൽ 5 മാസമായി നടപടിയെടുക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും പാർട്ടി വിട്ടു. സിപിഎം തുമ്പോളി ലോക്കൽ കമ്മിറ്റി പരിധിയിലാണു നേതൃത്വത്തോടു കലഹിച്ചുള്ള നീക്കം. ഇവിടെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി നേരത്തെ രാജിവച്ചു സിപിഐയിൽ ചേർന്നിരുന്നു.

തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്, സിപിഒയ്ക്ക് സസ്പെൻഷൻ
വിവിധ സംഘടനാ പ്രശ്നങ്ങൾ ഉന്നയിച്ച് ഒക്ടോബറിലാണ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്. അംഗത്വ സൂക്ഷ്മപരിശോധനയിൽ കൃത്രിമം നടന്നെന്നായിരുന്നു പ്രധാന പരാതി. നേതൃത്വത്തെ വിമർശിക്കുന്നവരെ ഒഴിവാക്കാൻ ചില ബ്രാഞ്ചുകളിൽ സൂക്ഷ്മപരിശോധന നടത്തിയില്ലെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ഇങ്ങനെ നഗരസഭാ കൗൺസിലർ ഉൾപ്പെടെ 11 പേരെ അംഗത്വത്തിൽനിന്ന് ഒഴിവാക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു പുറത്താക്കിയ ആളെ എതിർപ്പു വകവയ്ക്കാതെ ലോക്കൽ കമ്മിറ്റി അംഗമാക്കി. രണ്ടു തിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിക്കുകയും പി.പി.ചിത്തരഞ്ജൻ എംഎൽഎയെ പരസ്യമായി അസഭ്യം പറയുകയും ചെയ്തയാളെയാണ് ഒരു വിഭാഗം നേതാക്കൾ ഇടപെട്ടു വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം. ഇതേപ്പറ്റി സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതിയിൽ ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നാണ് രാജിവച്ചവർ പറയുന്നത്.

ബ്രാഞ്ച് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ (തുമ്പോളി നോർത്ത് ബി), കരോൾ വോയ്റ്റീവ (തുമ്പോളി സെന്റർ), ജീവൻ (മംഗലം), ജോബിൻ (മംഗലം സൗത്ത് ബി) എന്നിവർ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു രാജിക്കത്തു നൽകിയിട്ടുണ്ട്.

സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ഇന്ന് ചര്‍ച്ച

മധുര: സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച നടക്കും. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന് പികെ ബിജു, പിഎ മുഹമ്മദ് റിയാസ്, ആർ ബിന്ദു എന്നി മൂന്ന് അംഗങ്ങൾ പങ്കെടുക്കും. പിബി അംഗങ്ങളുടെ അടക്കം പ്രവർത്തനം എല്ലാ വർഷവും വിലയിരുത്തണമെന്ന് സംഘടന റിപ്പോര്‍ട്ട് നിർദ്ദേശിക്കുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെയുള്ള കേസ് സംഘടനാ ചർച്ചയിൽ ആരെങ്കിലും ഉയർത്തുമോ എന്നതും കേരളത്തിലെ പാർട്ടി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. പുതിയ ജനറൽ സെക്രട്ടറിയെക്കുറിച്ചടക്കം ആലോചിക്കാൻ സിപിഎം പിബി യോഗം ഇന്ന് വൈകിട്ട് ചേർന്നേക്കും. 

സിപിഎം പിബിയിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങള്‍ പറയുന്നു. വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരമാണിത്. യു വാസുകി, കെ ഹേമലത, മറിയം ധാവ്ലെ എന്നിവരിൽ രണ്ടു പേർ പിബിയിലെത്തും. പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കൂടുതൽ പേർക്കും എതിർപ്പാണ് ഉള്ളത്. സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾ അക്കമിട്ട് നിരത്തിയുള്ള സംഘടന റിപ്പോർട്ടാണ് പുറത്ത് വന്നത്. മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു  എന്നിങ്ങനെയാണ് വിമർശനങ്ങൾ. 

പുരുഷന്മാരുടെ പരിപാടികൾ ഉണ്ടെങ്കിൽ മഹിളാ സംഘടനയുടെ പരിപാടി മാറ്റുന്നു. വനിത സഖാക്കളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ കുടുംബ ഉത്തരവാദിത്തങ്ങൾ കൂടി നിർവഹിക്കേണ്ടതാണെന്ന് പരിഗണിക്കുന്നില്ല. സ്ത്രീകൾക്കിടയിലെ പ്രവർത്തനത്തിന്റെ ആവശ്യകത ഹിന്ദി സംസ്ഥാനങ്ങളിലെ പാർട്ടി അംഗീകരിക്കുന്നില്ല. മൂന്ന് വർഷം മുൻപുള്ള അവസ്ഥയിൽ തന്നെ കാര്യങ്ങൾ തുടരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിലും വിഷയം ചർച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല എന്നിങ്ങനെയാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്. 

മാസപ്പടി കേസിൽ കുറ്റപത്രത്തിൻ്റെ സൂക്ഷ്‌മ പരിശോധന; വിചാരണ നടപടികളിലേക്ക് കോടതി; വീണയ്ക്ക് സമൻസ് ഉടൻ അയക്കും

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ബില്ലിന് എതിരെ ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ബില്ലിലെ ആശങ്കകൾ അറിയിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയോട് സമയം തേടി. ദില്ലി സർവകലാശാലയിൽ ബില്ലിന് എതിരെ എംഎസ്എഫ് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധിക്കും. രാജ്യത്തിൻ്റെ മറ്റ് ഇടങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. മുസ്ലിം വ്യക്തി നിയമ ബോർഡും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ആശ സമരം; 55-ാം ദിവസത്തിലേക്ക്, പുനഃക്രമീകരണത്തിന് കമ്മീഷനെന്ന തീരുമാനത്തിലുറച്ച് സര്‍ക്കാര്‍ 

തിരുവനന്തപുരം: ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം  ഇന്ന് 55-ാം ദിവസത്തിലേക്ക് കടക്കുന്നു. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്. മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെണെന്ന് ഇന്നലെ സമര സമിതി അറിയിച്ചെങ്കിലും ഇനി ചര്‍ച്ച നടത്തേണ്ടെ കാര്യമില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ പ്രതികരണം.  

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവടക്കം പഠിക്കാൻ കമ്മിറ്റിയെന്ന തീരുമാനത്തിലുറച്ചാണ് സര്‍ക്കാര്‍ നിൽക്കുന്നത്. കമ്മിറ്റി നിയോഗിക്കാനുള്ള തീരുമാനത്തെ സിഐടിയുവും ഐഎൻടിയുസിയും പിന്തുണച്ചിരുന്നു. എന്നാൽ പിടിവാശി തങ്ങള്‍ക്കല്ല ,സര്‍ക്കാരിനെന്നാണ് സമരസമിതിയുടെ മറുപടി. സർക്കാർ ഇനിയൊരു ചർച്ചക്ക് തയ്യാറല്ലാത്തതിനാൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് ആശമാരുടെ തീരുമാനം.

ആശ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ ട്രേഡ് യൂണിയനുകളുമായി വിശദമായ ചർച്ച നടത്തിയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ വ്യക്തമാക്കി. സംഘടനകൾ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീർക്കുകയും ഓണറേറിയം മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വച്ചതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. 

മൂന്ന് മാസത്തെ സമയപരിധി വച്ച് പ്രശ്നങ്ങളിൽ തീർപ്പാണ് ഉദ്ദേശിച്ചത്. സമരത്തിൽ നിന്ന് പിൻമാറണം എന്ന് അഭ്യർത്ഥിച്ചു. ട്രേഡ് യൂണിയൻ നേതൃത്വം പ്രതികരിച്ചത് പോസിറ്റീവായിട്ടാണ്. സമരം ചെയ്യുന്ന സംഘടന ആലോചിച്ച് അറിയിക്കാമെന്നാണ് പറഞ്ഞത്. ഓണറേറിയം വർദ്ധന അടക്കമുള്ള കാര്യങ്ങൾ ടേംസ് ഓഫ് റഫൻസിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകാം. 

ഓണറേറിയം വർധന തീരുമാനിക്കേണ്ടത് ആരോഗ്യ വകുപ്പ് ഒറ്റക്കല്ല. ധനവകുപ്പും തൊഴിൽ വകുപ്പും എല്ലാം അഭിപ്രായം പറയണം. ചർച്ചയെല്ലാം റെക്കോർഡഡാണെന്നും സമരക്കാർക്ക് സമ്മതമെങ്കിൽ അത് പുറത്ത് വിടാമെന്നും വീണ ജോർജ് വ്യക്തമാക്കി. വളരെ ഗൗരവത്തോടെയാണ് സർക്കാർ വിഷയങ്ങൾ കാണുന്നത്.  അതുൾക്കൊണ്ടുകൊണ്ട് സമരത്തിൽ നിന്ന് പിന്മാറണം. സർക്കാർ എതിർ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വീണ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ്, പ്രതിക്കെതിരെ നിരവധി കേസുകള്‍

0

ചേര്‍ത്തല: പട്ടണക്കാട് പുതിയകാവ് വീട്ടിൽ സുജിത്ത് (42) നെ കലക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്  മാറ്റി. സുജിത്തിനെതിരെ വിവിധ കോടതികളില്‍ കേസുകളിൽ വിചാരണ നടന്ന് വരകയാണ്.

തന്‍റെ കൂട്ടാളികൾക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞയാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് നിലവില്‍ നടപടി. സംഭവത്തെ തുടര്‍ന്ന് വൈക്കം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പ്രകാരമാണ് നടപടി. പ്രതി ഇതിനു മുമ്പ് 2007, 2022, 2023 വർഷങ്ങളിൽ മൂന്നു തവണ കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

ജോയിയുടെ കുടുംബത്തിന് വീട് നല്‍കണം;  നടപടി പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

0

തിരുവനന്തപുരം: തമ്പാനൂർ റയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ. നഗരസഭാ സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

വീട് നിർമ്മാണത്തിനായി 13 ലക്ഷം റെയിൽവേയും 10 ലക്ഷം രൂപ സംസ്ഥാന സർക്കാരും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന്  നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി ലഭിച്ചാൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വീട് നിർമ്മിച്ച് നൽകുമെന്നും റിപ്പോർട്ടിലുണ്ട്.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് കണ്ടെത്തിയിരുന്നത്.

7500 രൂപ കവര്‍ന്നു, തടയാന്‍ ശ്രമിച്ചയാളെ കല്ലുകൊണ്ട് കുത്തി; പ്രതി പിടിയില്‍

0

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി യുവാവിനെ തടഞ്ഞുവെച്ച് 7,500 രൂപ കവര്‍ന്ന പ്രതി പിടിയില്‍. അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന ഷഹസാദാണ് പിടിയിലായത്. കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ചയാളെ ആഷിഖ് കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. 

നിരവധി ക്രിമിനല്‍, മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ അമ്പായത്തോട് മിച്ചഭൂമിയിലെ ഷിജു ബാബുവെന്ന ആളെ തടഞ്ഞുവെച്ചാണ് പണം കവര്‍ന്നത്. ഷഹനാദിനെ വീട്ടില്‍ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.