ചേര്‍ത്തല: പട്ടണക്കാട് പുതിയകാവ് വീട്ടിൽ സുജിത്ത് (42) നെ കലക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. സുജിത്തിനെതിരെ വിവിധ കോടതികളില്‍ കേസുകളിൽ വിചാരണ നടന്ന് വരകയാണ്.
തന്‍റെ കൂട്ടാളികൾക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞയാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് നിലവില്‍ നടപടി. സംഭവത്തെ തുടര്‍ന്ന് വൈക്കം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പ്രകാരമാണ് നടപടി. പ്രതി ഇതിനു മുമ്പ് 2007, 2022, 2023 വർഷങ്ങളിൽ മൂന്നു തവണ കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.