‘റഷ്യൻ വിസ, വൻ ശമ്പളം’; 60 ലേറെ പറ്റിച്ച് മലപ്പുറം സ്വദേശി 1 കോടി തട്ടി, ബെൻസ് കാറടക്കം വാങ്ങി കറക്കം, പിടിയിൽ

0

കോട്ടക്കൽ: റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.  മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യയിലേക്ക് വിസയും വലിയ ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.  അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.

തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ്  ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബെൻസ് കാർ ഉൾപ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

അലമാരയില്‍ സൂക്ഷിച്ച ഏഴേ മുക്കാല്‍ പവന്‍റെ ആഭരണങ്ങൾ കാണാനില്ല, കള്ളൻ കപ്പലിൽ തന്നെ! പിടിയിലായത് ഭർത്താവ്!

0

ആലപ്പുഴ:  അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണം മോഷണം പോയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളനെ പിടികൂടി. പിടിയിലായത് പരാതിക്കാരിയുടെ ഭർത്താവ്. ആലപ്പുഴ നഗരസഭ വട്ടപ്പള്ളി ജെമീലപുരയിടത്തില്‍ ഷെഫീക്കിന്റെ ഭാര്യ ഷംനയുടെ സ്വണ്ണാഭരണമാണ് നഷ്ടമായത്. മോഷണം നടത്തിയതിന് പിന്നില്‍ ഭര്‍ത്താവ് ഷെഫീക്കാണെന്ന് പൊലrസ് കണ്ടെത്തി. 

കഴിഞ്ഞ ദിവസം ബന്ധുവിന്‍റെ വിവാഹത്തിന് പോകാനായി അലമാര തുറന്നപ്പോളാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം  ഷംന   അറിഞ്ഞത്.  തുടര്‍ന്ന് സൗത്ത് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിൽ ഷംനയുമായി അകന്നു കഴിഞ്ഞ ഭത്താവ് ഷെഫീക്ക് അടുത്തിടെ വീട്ടിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. 

ഷെഫീക്കിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്താവുന്നത്. വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന ഷെഫീഖ് നഗരത്തിലെ സക്കറിയ ബസാറിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ഇവ പണയം വെച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 4.5പവന്റെ  മാലയും ലോക്കറ്റും കണ്ടെടുത്തു. രണ്ട് മോതിരം കണ്ടെടുക്കാനുണ്ട്.

വ്യോമസേന പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന പരിശീലകൻ മരിച്ചു

ദില്ലി: ആഗ്രയിൽ പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ  വ്യോമസേനാ പരിശീലകൻ മരിച്ചു. ശനിയാഴ്ച ആഗ്രയിൽ നടന്ന “ഡെമോ ഡ്രോപ്പ്” പരിശീലന സമയത്താണ് പാരച്യൂട്ട് തകരാറിലായി  വ്യോമസേനാ പരിശീലകൻ  അപകടത്തിൽപ്പെടുന്നത്. വ്യോമസ സേനയുടെ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീമിലെ  പാരാ ജമ്പ് ഇൻസ്ട്രക്ടർ കർണാടക സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമെന്ന് വ്യോമസേന ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ അറിയിച്ചു.

ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വാറന്‍റ് ഓഫീസർ മഞ്ജുനാഥും ട്രെയിനികളുമടക്കം 12 പേരാണ് വ്യോമ സേന വിമാനത്തിൽ നിന്ന് ഡൈവ് ചെയ്തത്. ഇതിൽ 11 പേരും സേഫായി ലാൻറ് ചെയ്തു. മഞ്ജുനാഥിന്‍റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമസേന ഉദ്യോഗസ്ഥന്‍റെ നഷ്ടത്തിൽ ഐഎഎഫ് അതീവ ദുഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ ദുഖത്തിലും വേദനയിലും പങ്കു ചേരുന്നതായും  ഐഎഎഫ് എക്‌സിൽ പോസ്റ്റ് ചെയ്തു.  

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് രണ്ടാമത്തെ ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെടുന്നത്. ഗുജറാത്തിലെ ജാംനഗറിൽ പരിശീലനത്തിനിടെ വിമാനം തകർന്നുണ്ടായ അപകടത്തിൽ ജാഗ്വാർ യുദ്ധവിമാനത്തിന്‍റെ പൈലറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്.  അസാമാന്യ ധൈര്യത്തോടെ നിരവധി ജീവനുകൾ രക്ഷിച്ച ശേഷമായിരുന്നു സിദ്ധാർത്ഥിന്‍റെ മരണം. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജക്ട് ചെയ്യാനും സിദ്ധാർത്ഥ് സഹായിച്ചിരുന്നു.  

റെവാരി നിവാസിയായ 28 കാരൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് സിദ്ധാർത്ഥ് യാദവ് ആണ് മരിച്ചത്. സിദ്ധാര്‍ഥ് യാദവ് അവധിക്കുശേഷം തിരികെ ജോലിക്ക് പ്രവേശിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 2016-ല്‍ എന്‍ഡിഎ പരീക്ഷ പാസ്സായാണ് റെവാരിയിലെ ഭല്‍ഖി-മജ്ര ഗ്രാമത്തില്‍ നിന്നും സിദ്ധാര്‍ഥ് വ്യോമസേനയിലെത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റായി സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു. നവംബര്‍ രണ്ടിന് വിവാഹം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിച്ചത്‌.

ടാർഗറ്റ് അച്ചീവ് ചെയ്തില്ല; ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തി; കൊച്ചിയിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിനെതിരെ ആരോപണവുമായി ദ്യശ്യങ്ങൾ

പെരുമ്പാവൂർ: ടാർഗറ്റ് അച്ചീവ് ചെയ്യാത്തവർക്കെതിരെ ക്രൂര പീഡനം. കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിക്കെതിരെ ആരോപണം. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊച്ചി ആസ്ഥാനമായ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്ന് തൊഴിൽ വകുപ്പും പൊലീസും അറിയിച്ചു.

പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ടാർജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരിലാണ് ഈ തരത്തിലുള്ള ശിക്ഷാനടപടികൾ എന്നും ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടി എടുത്തില്ലെന്നുമാണ് അഞ്ചുമാസം സ്ഥാപനത്തിൽ ജോലി ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ.

ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടില്‍ നടത്തിച്ചു, കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ പീഡനം

കൊച്ചി: കൊച്ചിയില്‍ ടാര്‍ഗെറ്റിന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കടുത്ത തൊഴില്‍ പീഡനം. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചു. കാലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തുനിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് നേടാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്.

സംഭവത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പരിശോധന നടത്തുമെന്നാണ് തൊഴില്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഫോര്‍ട്ടുകൊച്ചി, പെരുമ്പാവൂര്‍ ശാഖകളിലും പരിശോധന നടത്തുമെന്നാണ് വകുപ്പ് അറിയിച്ചിരക്കുന്നത്.

592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചു, വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറി; ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി

ചെന്നൈ: ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി രംഗത്ത്. ഗോകുലം ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ആണ് ഇ‍ഡി വ്യക്തമാക്കുന്നത്. വാർത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു എന്നും 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ കൂടുതൽ റെയ്ഡ് നടക്കുന്നതായും ഇഡി അറിയിച്ചു.

ട്രംപിന്റെ താരിഫ് യുദ്ധം: യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ജെപി മോര്‍ഗന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകളുടെ ആഘാതം മൂലം ഈ വര്‍ഷം അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ജെപി മോര്‍ഗന്‍ ചേസ് & കമ്പനിയുടെ പ്രവചനം. വെള്ളിയാഴ്ച വൈകുന്നേരം നിക്ഷേപകര്‍ക്കായി പുറത്തിറക്കിയ കുറിപ്പില്‍, ജെപി മോര്‍ഗന്റെ മുഖ്യ യുഎസ് സാമ്പത്തിക വിദഗ്ദ്ധന്‍ മൈക്കല്‍ ഫെറോളി, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) താരിഫുകളുടെ ഭാരത്താല്‍ ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

സാമ്പത്തിക മാന്ദ്യം, യുഎസിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമായി ഉയര്‍ത്തുമെന്ന് മൈക്കല്‍ ഫെറോളി കൂട്ടിച്ചേര്‍ത്തു.

‘താരിഫുകളുടെ ഭാരം മൂലം യഥാര്‍ത്ഥ ജിഡിപി ചുരുങ്ങുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു, കൂടാതെ ഈ വര്‍ഷത്തിലാകെ 0.3% യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, മുമ്പ് ഇത് 1.3% ആയിരുന്നു,’ മൈക്കല്‍ ഫെറോളി പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള യുഎസ് വ്യാപാര പങ്കാളികള്‍ക്കുള്ള താരിഫുകള്‍ വര്‍ധിപ്പിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനം യുഎസ് ഓഹരികളുടെ എസ് & പി 500 സൂചികയെ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടു. ആഴ്ചാവസാനത്തെ രണ്ട് വ്യാപാര സെഷനുകളില്‍ 5.4 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം ഇത് ഇല്ലാതാക്കി.

മറ്റ് റേറ്റിംഗ് ഏജന്‍സികളും താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസില്‍ മാന്ദ്യം പ്രവചിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബാര്‍ക്ലേസ് പിഎല്‍സി 2025 ല്‍ മാന്ദ്യത്തിന് അനുസൃതമായി ജിഡിപി ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു,

വെള്ളിയാഴ്ച സിറ്റി എക്കണോമിസ്റ്റിലെ വിദഗ്ധര്‍ ഈ വര്‍ഷത്തെ വളര്‍ച്ചയെക്കുറിച്ചുള്ള അവരുടെ പ്രവചനം 0.1% ആയി കുറച്ചു. യുബിഎസ് സാമ്പത്തിക വിദഗ്ധര്‍ അവരുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 0.4% ആയും താഴ്ത്തി.

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം: യുവതികൾ ഉൾപ്പെടെ നാല് പേർ  പിടിയിൽ

കണ്ണൂർ:  ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പൊലീസിന്റെ പിടിയിലായി.

പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി.

കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പറശ്ശിനിക്കടവിലെ ലോഡ്ജിൽ നിന്ന് പിടിയിലായത്.

ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിന് പാരിതോഷികം

മുളവുകാട്: ഗായകൻ എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് 2500 രൂപ പാരിതോഷികം. വൈറലായ വീഡിയോ ചിത്രീകരിച്ച നസീമിന് ആണ് മുളവുകാട് പഞ്ചായത്ത് പാരിതോഷികം നൽകിയത്.

ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരുടെ കൈയിൽ നിന്നും ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം ആണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തവർക്ക് ലഭിക്കുക. എനിക്കുള്ള 25000 രൂപ എപ്പോൾ കിട്ടുമെന്ന ചോദ്യത്തോടെയാണ് നസീം മാലിന്യം വലിച്ചെറിയുന്ന വീഡിയോ മന്ത്രി എം ബി രാജേഷിന് ടാഗ് ചെയ്ത് മാർച്ച് 27ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി  സുരേഷ് ഗോപി

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി.

പ്രതികരണം തേടിയതിന് പിന്നാലെയാണ് സംസാരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.

  ഇന്നലെ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ വിഷയവുമായി ബന്ധപ്പെട്ടാണ് ഇന്ന് അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞത്.

ഇന്നും ചോദ്യങ്ങൾ അവഗണിച്ച സുരേഷ് ഗോപി, താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.‌

തകർന്നടിഞ്ഞു സ്വർണവില; സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. പവന് ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ  1280 രൂപ കുറഞ്ഞിരുന്നു.

അതേസമയം സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്.

ഗോകുലം  സ്ഥാപനങ്ങളിലെ റെയ്‌ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് സൂചന

ചെന്നൈ: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്   നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന.

  ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം.

2022ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ഇടപെടുകളിൽ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്‌ഡിനു ബന്ധമില്ലെന്നും ഇ.ഡ‍ി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് വിദേശ നാണയ വിനിമയ ചട്ടം (ഫെമ)   ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.