മൈക്രോഫിനാൻസ് കേസിൽ നിന്ന് രക്ഷപ്പെടാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു; വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി വി.എം. സുധീരൻ

0

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി വെള്ളാപ്പള്ളി സംസ്ഥാനത്തെയും കേന്ദ്രത്തെയും ഭരണകൂടങ്ങളെ ഒരേസമയം സ്വാധീനിച്ചുവെന്നാണ് സുധീരന്റെ ആരോപണം.

മൈക്രോഫിനാൻസ് കേസിന് പിന്നിൽ താനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സുധീരൻ പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ മന്ദഗതിയിലുള്ള അന്വേഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. തനിക്കെതിരായ നിയമനടപടികളും ശിക്ഷാനടപടികളും ഒഴിവാക്കാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുവെന്നാണ് വെള്ളാപ്പള്ളിക്കെതിരായ പ്രധാന ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ട സ്ഥാനത്തിരുന്നുകൊണ്ട് അതിന് വിരുദ്ധമായ നിലപാടുകളാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും സുധീരൻ വിമർശിച്ചു. ഗുരുവിന്റെ ആദർശങ്ങളെയും കേരളത്തിലെ പൊതുസമൂഹത്തെയും രാഷ്ട്രീയ സമൂഹത്തെയും ഒരുപോലെ വഞ്ചിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വൈരാഗ്യമില്ലെന്നും, പൊതുപ്രവർത്തന രംഗത്ത് പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെയാണ് തന്റെ നിലപാടെന്നും സുധീരൻ കൂട്ടിച്ചേർത്തു.

English Summary

Former KPCC president V.M. Sudheeran has levelled serious allegations against SNDP Yogam general secretary Vellappally Natesan. Sudheeran claimed that Vellappally used his political influence with both the Kerala state government and the BJP-led central government to evade legal proceedings in the microfinance case. He also rejected allegations that he was behind the case and demanded a more effective investigation, stating that the case originated from a complaint filed by former Chief Minister V.S. Achuthanandan.

LEAVE A REPLY

Please enter your comment!
Please enter your name here