ഗൂഗിൾ മാപ്പ് ചതിച്ചാശാനേ! അര്‍ധരാത്രിയിൽ കാറിൽ വരുന്നതിനിടെ യുവാക്കൾ വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി

മലപ്പുറം: നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.

സഹപ്രവർത്തകന്‍റെകല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി.

വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള വനത്തിൽ നിസഹായാവസ്ഥയിലായ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ വലിച്ച് പുറത്തെത്തിക്കാനായത്. 

നടപടിയില്ലാതെ അലന്‍റെ മൃതദേഹം ഏറ്റെടുക്കില്ല, മോർച്ചറിക്ക് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുകളും

കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, അമ്മയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് ആവശ്യം

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും. അലന്‍റെ മരണത്തിൽ നടപടിയെടുക്കാതെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. മുന്നോട്ടു വെച്ച ആവശ്യങ്ങൾ അംഗീകരിക്കുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. മോർച്ചറിക്കു മുന്നിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവർ ഉയർത്തുന്നത്.

മുണ്ടൂരിലെ കാട്ടാന ആക്രമണം; പ്രതിഷേധത്തിനിടെ അലൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്, പഞ്ചായത്തിൽ സിപിഎം ഹർത്താൽ

കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, അമ്മ വിജിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം, കാട്ടാനകൾ സ്ഥിരമായി വരുന്നത് തടയാൻ ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. അതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് ഡി എഫ് ഒ ഓഫീസ് മാർച്ച് നടത്തും. വനം വകുപ്പിന്‍റെ അനാസ്ഥയിൽ പ്രതിഷേധിച്ച് രാവിലെ 11 നാണ് മാർച്ച് നടത്തുക.

ഇന്നലെ രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ അലന് ജീവൻ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് മാർച്ചും നടത്തുന്നുണ്ട്.

മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്‍റെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്.

ജബൽപുരിൽ വൈദികർക്കെതിരായ അക്രമം: എഫ്ഐആറിൽ പ്രതികളുടെ പേരില്ല

0

ജബൽപുരിൽ ഫാ. ഡേവിസ് ജോർജ്, ഫാ. ജോർജ് തോമസ് എന്നിവരെ ബജ്‌റങ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നു.
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെയെും വിശ്വാസികളെയും മർദിച്ച സംഭവത്തിൽ പ്രതികളുടെ പേരില്ലാതെ പൊലീസ് എഫ്ഐആർ. തിരിച്ചറിയാത്ത 2 പുരുഷൻമാരും സ്ത്രീയുമാണ് പ്രതികളെന്നാണ് എഫ്ഐആറിലെ പരാമർശം. കഴിഞ്ഞ 31നു പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു അതിക്രമം നടന്നത്. സംഭവത്തിൽ ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ്, പ്രതിഷേധം ശക്തമായതോടെ ഈ മാസം 2ന് ആണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.  

‘ബി കെയർഫുൾ, സൗകര്യമില്ല പറയാൻ’: ജബൽപുർ വിഷയത്തിലെ ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി– വിഡിയോ
വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി ജബൽപുർ എസ്‌പി വാർത്താ ഏജൻസികളോടു പറഞ്ഞിരുന്നു. എഫ്ഐആറിൽ പേരില്ലാത്ത സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിയേക്കും.  

ജബൽപുരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടത്. ജബൽപുർ അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെയാണു ബജ്റങ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തത്.

മർദനം, അസഭ്യം പറയൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫാ. ഡേവിസ് ജോർജിന്റെ കുടുംബാംഗങ്ങളെ തൃശൂരിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു.

ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ ടി.കെ. വാസുദേവൻ അന്തരിച്ചു

തൃശ്ശൂർ: സംവിധായകനും ചെമ്മീൻ സിനിമയുടെ സഹസംവിധായകനുമായിരുന്ന ടി കെ വാസുദേവൻ അന്തരിച്ചു. 89 വയസ്സായിരുന്നു.  അന്തിക്കാട് സ്വദേശിയായ കെ വാസുദേവൻ സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായി 1960 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ആളാണ്.  രാമു കാര്യാട്ട്, കെ എസ്  സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു.

രാമു കാര്യാട്ടിന്‍റെ ചെമ്മീൻ സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു.  ചെമ്മീൻ സിനിമയിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരിൽ ജീവിക്കുന്ന അവസാന കണ്ണിയായിരുന്നു ടികെ വാസുദേവൻ. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണൻ, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ മണി.  മക്കൾ:ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം തിങ്കൾ 2 മണിക്ക്. 

പുലർച്ചെ താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ 3 യുവാക്കൾ, പൊലീസ് പൊക്കി; മോഷ്ടിച്ച രണ്ട് ബൈക്കുകളുമായി പിടിയിൽ

0

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. വയനാട് കല്‍പറ്റ പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്‌നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട് ഫസല്‍ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മൂന്ന് പേരും പിടിയിലായത്. പുലര്‍ച്ചെ നാലു മണിയോടെ താമരശ്ശേരി ചുരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്നു താമരശ്ശേരി പൊലീസ്. ചുരത്തിന്‍റെ നാലാം വളവില്‍ ബദല്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ബൈക്കുകള്‍ കണ്ടു. ബൈക്കുകളുടെ സമീപത്തായി മൂന്നു യുവാക്കളും. രണ്ട് ബൈക്കുകളിലായാണ് മൂന്ന് പേരും സഞ്ചരിച്ചിരുന്നത്. കെഎല്‍ 60 ഡി 5143 നമ്പറിലുള്ള ബൈക്കില്‍ ഫസലും കെഎല്‍ 11 എല്‍ 6569 നമ്പര്‍ ബൈക്കില്‍ അഭിഷേകും അജ്‌നാസുമാണ് യാത്ര ചെയ്തത്. 

സംശയം തോന്നി പൊലീസ് സംഘം വാഹനം നിർത്തി മൂവരേയും ചോദ്യം ചെയ്തു.  ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മോഷണം പുറത്താവുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

നെട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു, റോഡിൽ നിന്നും 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

തിരുവനന്തപുരം: നെട്ടയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്ക്. മലമുകളിൽ റോഡിൽ മണലയത്തിന് സമീപത്ത് ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി (26)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് രാജാജി ന​ഗറിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഓട്ടോ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. രാജാജി ന​ഗറിൽനിന്നുള്ള എസ്എഫ്ആർഒ സജികുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോയിൽ മറ്റ് യാത്രക്കാരില്ലായിരുന്നെന്ന് ഫയർഫോഴ്സ് അറിയിച്ചു.

വൈറ്റ് സ്വിഫ്റ്റ് കാറിൽ 2 പേർ, മായിപ്പാടിയിൽ തടഞ്ഞ് പരിശോധിച്ചു; കാസർകോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0

കാഞ്ഞങ്ങാട്: കാസർകോട് ന്യൂജൻ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്‍റെ പിടിയിലായി. കാസർഗോഡ് സ്വദേശികളായ അഷ്റിൻ അൻവാസ്.പി.എം(32), ഹമീർ.എൻ (29) എന്നിവരാണ് 2.419 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. 
മായിപ്പാടിയിൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തത്.

വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളെ എക്സൈസിന്‍റെ സ്ക്വാഡ് തടഞ്ഞ് നിർത്തുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.  പ്രിവന്റീവ് ഓഫീസർ രഞ്ജിത്.കെ.വി, കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസർ മുഹമ്മദ് കബീർ.ബി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ.എ.വി, അമൽജിത്ത്.സി.എം, ഷംസുദ്ദീൻ.വി.ടി, അജയ്.ടി.സി, നിഖിൽ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

അതിനിടെ തിരുവനന്തപുരം ആറ്റിങ്ങലിലും പൊലീസ് എംഡിഎംഎ പിടികൂടി. നഗരമധ്യത്തിലാണ്  ഒരു യുവതി അടക്കം മൂന്നു പേരെ റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. ബംഗല്ലൂരിൽ നിന്നും കൊണ്ടുവന്ന 52 ഗ്രാം ലഹരി വസ്തുവരുമായാണ് പ്രതികള്‍ പിടിയിലായത്. കഴക്കൂട്ടത്തെ മസാജ് സെൻററിലെ ജീവനക്കാരി അഞ്ജു, കഠിനംകുളം സ്വദേശി വിഫിൻ, ചിറയിൻകീഴ് സ്വദേശി സുമേഷ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്. 

ആറ്റിങ്ങലിൽ ബസ്സിൽ വന്നിറങ്ങിയ ശേഷം കഴക്കൂട്ടത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്. പ്രതികള്‍ ലഹരി വസ്തു വസ്ത്രത്തിടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ അജ്ഞു മാസങ്ങളാണ് മസാജ് പാർലറിൽ ജോലി ചെയ്യുകയാണ്. ലഹരിക്ക് ഉപയോഗിക്കുന്ന യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ വിൽപ്പനയും തുടങ്ങിയിരുന്നതായി പൊലിസ് പറയുന്നു. സുമേഷ് നേരത്തെയും കേസിലെ പ്രതിയാണ്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷന്‍ പ്രഖ്യാപിച്ചു: വേണു രാജമണി ചെയര്‍മാന്‍

0

കൊച്ചി: ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്ടിത വിദ്യാഭ്യാസം, വിദ്യാര്‍ത്ഥികളെ തൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിന്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിഭാവനം ചെയ്തതാണ് പദ്ധതി. മിഷന്‍ ചെയര്‍മാനായി മുന്‍നയതന്ത്ര ഉദ്യോഗസ്ഥനും നെതര്‍ലണ്ടിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ വേണു രാജമണി ചുമതലയേറ്റു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി, ദുബായിലെ കോണ്‍സല്‍ ജനറല്‍, ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയില്‍ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായും പ്രവര്‍ത്തിക്കും.

ഓപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഓഫ് ഡിപ്ലോമാറ്റിക് പ്രാക്ടീസ്, എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിലെ കെപിഎസ് മോനോന്‍ ചെയര്‍ ഫോര്‍ ഡിപ്ലോമാറ്റിക്‌സ് സ്റ്റഡീസ്, ക്രൈസ്റ്റ് ഡീംഡ് ടുബി യൂണിവേഴ്‌സിറ്റിയുടെ ഐക്യുഎസി കൗണ്‍സില്‍ മെമ്പര്‍ എന്നീ തസ്തികകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രമുഖ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ മുഖ്യ ഉപദേശകനായും സേവനമനുഷ്ടിച്ച് വരുന്നു.

വേണു രാജമണിയുടെ ദേശീയവും അന്തര്‍ദേശീയവുമായ അനുഭവപരിചയം, കേരളത്തിന്റെ വളര്‍ച്ചയിലും വികസനത്തിലുമുള്ള പ്രതിബദ്ധത, ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധവും പ്രവര്‍ത്തി പരിചയവും യൂണിവേഴ്‌സിറ്റിയുടെ ഭാവി വിദ്യാഭ്യാസ പദ്ധതികള്‍ക്കും ഫ്യൂച്ചര്‍ കേരള മിഷനും ഏറെ ഗുണകരമാകുമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഫ്യൂച്ചര്‍ കേരള മിഷന്‍ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ.ടോം ജോസഫ് പറഞ്ഞു. ഹോങ്കോങ്, ബീജിങ്, ജനീവ, ദുബായ്, വാഷിംഗ്ടണ്‍ ഡിസി എന്നിവടങ്ങളിലും കേരളത്തിനകത്തും പുറത്തും നയതന്ത്രരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സംസ്ഥാന-ദേശിയ-അന്തര്‍ദേശിയ ബന്ധങ്ങളിലെ വൈദഗ്ധ്യവും ധാരണയും ശ്രദ്ധേയമാണ്. ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാനായി അദ്ദേഹം ചുമതലയേല്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും നയതന്ത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും അറിവും കേരളത്തിന്റെ സുസ്ഥിരവികസനത്തിന് ഗുണം ചെയ്യുമെന്നും ടോം ജോസഫ് അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കി ജെയിന്‍ യൂണിവേഴ്സിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും യൂണിവേഴ്സിറ്റിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വേണു രാജമണി പറഞ്ഞു. കേരളത്തിന്റെ സാധ്യതകള്‍ അനന്തമാണെന്നും ഭാവിതലമുറയെ ലക്ഷ്യമാക്കി സമഗ്ര മേഖലയിലും കൃത്യമായി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയാല്‍, കേരളത്തിനും സംസ്ഥാനത്തെ യുവാക്കള്‍ക്കും ലോകോത്തര നിലവാരം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ,ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി 350 കോടിയുടെ പ്രാഥമിക നിക്ഷേപത്തില്‍ കോഴിക്കോട് ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ പുതിയ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന് ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മിഷന്റെ ഭാഗമായി പുതുതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിര്‍ബന്ധമാക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരത്തില്‍ കേരളത്തെ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ നിരവധി പദ്ധതികളാണ് യൂണിവേഴ്സിറ്റി നടപ്പാക്കുന്നത്.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി.

നയിക്കാൻ എംഎ ബേബി? ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിക്കാൻ ധാരണ, കെകെ ഷൈലജ പിബിയിലെത്തില്ല

മധുര: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത്. കാരാട്ടിന്‍റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

എന്നാൽ, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ വ്യക്തമാക്കി. എന്നാൽ, മുഹമ്മദ് സലീമിന്‍റെ പേരാണ് ധാവ്‍ലെ നിര്‍ദേശിച്ചത്. ജനറൽ സെക്രട്ടറിയാകാനില്ലെന്നാണ് സലീം മറുപടി നൽകിയത്. ഇന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിലും ജനറൽ സെക്രട്ടറിയാരാകുമെന്നതിൽ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മിൽ തര്‍ക്കമുണ്ടായേക്കും.

അതേസമയം, കെകെ ഷൈലജ പിബിയിൽ എത്തില്ലെന്നുറപ്പായി. മറിയം ധാവ്‍ലെ, യു വാസുകി എന്നിവര്‍ പിബിയിലെത്തും. വിജു കൃഷ്ണൻ, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയിലെത്തും. പികെ ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവിന് ശുപാര്‍ശ നൽകാനും തീരുമാനമായി. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിയെന്ന നിലയിലാണ് ഇളവിന് ശുപാര്‍ശ നൽകുന്നത്.

അതേസമയം. പ്രകാശ് കാരാട്ട് അടക്കം ആറു പേർ പിബിയിൽ നിന്ന് ഒഴിയും. പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സർക്കാർ, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. പാർട്ടി കോൺഗ്രസ് സമാപനത്തിന്‍റെ ഭാഗമായി റെഡ് വോളൻറിയർ മാർച്ചും പൊതുസമ്മേളനവും വൈകിട്ട് മധുരയിൽ നടക്കും.

രാഷ്ട്രപതി ഒപ്പുവെച്ചു, വഖഫ് ഭേദഗതി നിയമമായി; രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

0

മധുര:  പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത്. കാരാട്ടിന്‍റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാൽ, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ വ്യക്തമാക്കി. 

രാഷ്ട്രപതി ഒപ്പുവെച്ചു, വഖഫ് ഭേദഗതി നിയമമായി; രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. വഖഫ് ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനം

നയിക്കാൻ എംഎ ബേബി? ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിക്കാൻ ധാരണ, കെകെ ഷൈലജ പിബിയിലെത്തില്ല
പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേര് നിര്‍ദേശിക്കാനാണ് പിബിയിലെ ഭൂരിപക്ഷ ധാരണ. ഇന്ന് കേന്ദ്ര കമ്മിറ്റിയിൽ എംഎ ബേബിയുടെ പേര് നിര്‍ദേശിക്കും.

‘റഷ്യൻ വിസ, വൻ ശമ്പളം’; 60 ലേറെ പറ്റിച്ച് മലപ്പുറം സ്വദേശി 1 കോടി തട്ടി, ബെൻസ് കാറടക്കം വാങ്ങി കറക്കം, പിടിയിൽ

0

കോട്ടക്കൽ: റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.  മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യയിലേക്ക് വിസയും വലിയ ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.  അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.

തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ്  ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബെൻസ് കാർ ഉൾപ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.