കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പൊലീസിന്റെ പിടിയിലായി.
പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി.
കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പറശ്ശിനിക്കടവിലെ ലോഡ്ജിൽ നിന്ന് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.