എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി  സുരേഷ് ഗോപി

0

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി.

പ്രതികരണം തേടിയതിന് പിന്നാലെയാണ് സംസാരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.

  ഇന്നലെ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ വിഷയവുമായി ബന്ധപ്പെട്ടാണ് ഇന്ന് അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞത്.

ഇന്നും ചോദ്യങ്ങൾ അവഗണിച്ച സുരേഷ് ഗോപി, താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.‌

LEAVE A REPLY

Please enter your comment!
Please enter your name here