‘റഷ്യൻ വിസ, വൻ ശമ്പളം’; 60 ലേറെ പറ്റിച്ച് മലപ്പുറം സ്വദേശി 1 കോടി തട്ടി, ബെൻസ് കാറടക്കം വാങ്ങി കറക്കം, പിടിയിൽ

0

കോട്ടക്കൽ: റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ.  മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. റഷ്യയിലേക്ക് വിസയും വലിയ ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.  അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് വിവരം.

തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ്  ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബെൻസ് കാർ ഉൾപ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here