നെട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു, റോഡിൽ നിന്നും 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

0

തിരുവനന്തപുരം: നെട്ടയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്ക്. മലമുകളിൽ റോഡിൽ മണലയത്തിന് സമീപത്ത് ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി (26)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് രാജാജി ന​ഗറിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഓട്ടോ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. രാജാജി ന​ഗറിൽനിന്നുള്ള എസ്എഫ്ആർഒ സജികുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോയിൽ മറ്റ് യാത്രക്കാരില്ലായിരുന്നെന്ന് ഫയർഫോഴ്സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here