ഇനി വേണ്ടത് വെറും ആറ് കോടി, കളക്ഷനില്‍ മറ്റൊരു വമ്പൻ നേട്ടത്തിലേക്ക് മോഹൻലാലിന്റെ എമ്പുരാൻ

0

വൻ ഹൈപ്പിലെത്തിയ ചിത്രമാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 263 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായിരിക്കുകയാണ് മോഹൻലാല്‍ ചിത്രം എമ്പുരാൻ. മലയാളം പതിപ്പ് മാത്രമായി 94 കോടി രൂപ നേടിയിട്ടുണ്ടെന്നും ഇനി ആറ് കോടിക്കടുത്ത് ഉണ്ടെങ്കില്‍ 100 കോടി എന്ന മാന്ത്രിക സംഖ്യ ആ വിഭാഗത്തിലും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളായി സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്.

ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെ ആണ് പ്രേക്ഷകർക്ക് നേരത്തെ പരിചയപ്പെടുത്തിയത്.

ഒലിവിലകളുമായി ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവർ; വിശുദ്ധ വാരത്തിന് തുടക്കം

തിരുവനന്തപുരം: ജറുസലേമിലെത്തിയ യേശുക്രിസ്തുവിനെ വിശ്വാസികൾ ഒലിവിലകളുമായി വരവേറ്റതിന്‍റെ ഓർമ്മ പുതുക്കി നാടെങ്ങും ഓശാന ഞായർ ആചരിച്ചു. തിരുവനന്തപുരം നഗരത്തിൽ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകളിൽ വിവിധ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിച്ചു. ഓശാന ഞായർ ആചരണത്തോടെ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി. 

പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. പാളയം സെന്‍റ്  ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ കാർമികനായി. 

ഇടുക്കിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദേവമാതാ പള്ളിയിൽ നടന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു.  വാഴത്തോപ്പ് സെന്‍റ്  ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം നേതൃത്വം നൽകി. തിരുക്കർമ്മങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു.  ഇടുക്കി മുരിക്കുംതൊട്ടി സെന്‍റ്  ജോർജ് യാക്കോബായ  സുറിയാനി പള്ളിയിൽ നടന്ന ഓശാന കർമ്മങ്ങൾക്ക് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപോലീത്ത ഡോ. ഏലിയാസ് മാർ അത്താനാസിയോസ്‌ മുഖ്യകാർമികത്വം വഹിച്ചു.

കൊല്ലം കുണ്ടറ നല്ലില സെന്‍റ്  ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ക്രിസ്റ്റി ജോസ് സഹ കാർമികനായി. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

മാണിമൂലയില്‍ ജലജീവന്‍ മിഷനായി മണ്ണ് നീക്കി, അപ്രതീക്ഷിതമായ കാഴ്ചകൾ; 4 കാലുള്ള 5 മൺപാത്രങ്ങളും അസ്ഥി കഷ്ണങ്ങളും

മഴയോ മഴ! ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഇക്കുറി കേരളത്തിൽ അധിക മഴ സാധ്യതയെന്ന് സ്കൈമെറ്റ്

തിരുവനന്തപുരം: കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഇതിനിടെ, ഈ വർഷത്തെ ആദ്യത്തെ മൺസൂൺ സീസൺ പ്രവചനവുമായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ്. 2025ലെ മൺസൂണിൽ രാജ്യത്ത് സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.  ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവിൽ ശരാശരിയായ 868.6 മില്ലിമീറ്റർ (മില്ലീമീറ്റർ) മഴ ലഭിക്കും. പശ്ചിമഘട്ടത്തിലെമ്പാടും, പ്രത്യേകിച്ച് കേരളം, തീരദേശ കർണാടക, ഗോവ എന്നിവിടങ്ങളിൽ അധിക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളിലും സീസണിൽ സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നും പ്രവചനം പറയുന്നു.

ഈ സീസണിലെ ലാ നിന പ്രതിഭാസം ദുർബലവും ഹ്രസ്വകാലവുമായിരുന്നു. ലാ നിനയുടെ ലക്ഷണങ്ങൾ ഇപ്പോൾ ഇല്ലാതാകാൻ തുടങ്ങി. അതേസമയം, സാധാരണയായി മൺസൂണിനെ ദുർബലമാക്കുന്ന എൽ നിനോയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രവചനത്തിൽ പറയുന്നു. 

ഭരണഘടന ഉയർത്തി പിടിക്കുന്ന വിധി, വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്; ഗവർണർക്കെതിരെ എംഎ ബേബി

4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായ സംഭവം; കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി, കണ്ടെത്തി

0

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയതായി വിവരം. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇവര്‍ കുഞ്ഞിനെ തിരിച്ചു  കൊണ്ടു വന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി  പൊലീസ് അന്വേഷണം നടത്തിയത്. 

കഴിഞ്ഞ കുറച്ച് ദിവസമായി കുഞ്ഞ് ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി കുഞ്ഞ് കിടക്കുന്ന കിടക്കയുടെ തൊട്ടടുത്ത് മറ്റൊരു രോഗിയെത്തിയത്. ഇവരുടെ കൂട്ടിരിപ്പുകാരി എന്ന മട്ടിൽ ഒരു സ്ത്രീയും അവിടെയുണ്ടായിരുന്നു. ഈ കുട്ടിയുടെ അമ്മയോട് ഭക്ഷണം കഴിച്ചിച്ച് വന്നോളൂ എന്ന് ഇവര്‍ പറഞ്ഞു. ഇവരെ വിശ്വസിച്ച് കുഞ്ഞിനെ ഏല്‍പിച്ച്, അമ്മ ഭക്ഷണം കഴിക്കാന്‍ പോയി. തിരികെ വന്നപ്പോഴാണ് കുഞ്ഞിനെയും സ്ത്രീയെയും കാണാനില്ലെന്ന് തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും അവര്‍ അഗളി പൊലീസിന വിവരമറിയിക്കുകയും ചെയ്തത്. 

തുടര്‍ന്ന് പൊലീസെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീ തന്നെയാണ് കുഞ്ഞുമായി കടന്നു കളഞ്ഞതെന്ന് പൊലീസിന് മനസിലായത്. തുടര്‍ന്ന് കൂളിക്കടവ് എന്ന സ്ഥലത്ത് നിന്നാണ് കുഞ്ഞിനെയും സ്ത്രീയെയും പൊലീസ് കണ്ടെത്തിയത്. ആസൂത്രിതമായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞുമായി കടന്നു കളയാനായിരുന്നു ഈ സ്ത്രീയുടെ നീക്കം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നിര്‍ണായകമായത്.

മട്ടന്നൂരിൽ ചാക്ക് കണക്കിന് ഗര്‍ഭനിരോധന ഉറകളും പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്റും റോഡരികിൽ

കണ്ണൂർ: മട്ടന്നൂർ വെള്ളിയാംപറമ്പിൽ ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ, ലൂബ്രിക്കന്റ് എന്നിവയും ഉറകൾക്കൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്.

2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്.  ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്‍ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരെ കേസ്

0

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ കേസ്. ടെമ്പിൾ പോലീസ് ആണ് കേസെടുത്തത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കൃഷ്ണഭക്ത എന്ന നിലയില്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയ യുവതിയാണ് ജസ്ന.

ജന്മദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. ഇതും വൻ വിവാദമായിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

തുടർന്ന് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജസ്‌ന കഴിഞ്ഞ മാസം ക്ഷേത്രത്തിലെത്തുകയും കിഴക്കേ നടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്.

ഹിന്ദ്; നാലാമത്തെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബൈ: തന്റെ നാലാമത്തെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഹിന്ദ് എന്ന് പേര് നല്‍കിയ മകളുടെ ചിത്രം വെള്ളിയാഴ്ചയാണ് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

അതേസമയം ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ശൈഖ് ഹംദാനുള്ളത്. 2021ലാണ് അദ്ദേഹത്തിന് ഇരട്ട കുട്ടികൾ ജനിച്ചത്.

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; കായംകുളത്തെ എബ്നൈസർ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ

0

ആലപ്പുഴ: കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ഒൻപത് വയസുള്ള ആദിലക്ഷ്മിയാണ് മരിച്ചത്. കായംകുളത്തെ എബ്നൈസർ ആശുപത്രിയിലാണ് ആദിലക്ഷ്മി ചികിത്സയിലുണ്ടായിരുന്നത്. സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പ്രതിഷേധം നടത്തുന്നത്. പത്താം തീയതിയാണ് പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. തുടർന്ന് കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ ഹൃദയസ്തംഭനമാണ് കുട്ടിയുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പരിശോധന; വൻതോതിൽ പടക്കം പിടിച്ചെടുത്തു; കൊറിയർ സർവീസിനെതിരെ കേസെടുക്കുമെന്ന് പോലീസ്

0

മലപ്പുറം: ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. വൻതോതിൽ പടക്കം പിടിച്ചെടുത്തു. കൊറിയറായി വന്ന പടക്ക ബോക്സുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോട്ടപ്പടിയിൽനിന്നുറ കുന്നുമ്മൽ മൂന്നാം പടിയിൽനിന്നുമാണ് പടക്കപ്പെട്ടികൾ പിടിച്ചത്. മലപ്പുറം ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി. ഓൺലൈൻ വഴി സ്ഫോടകവസ്തുക്കൾ വാങ്ങാനോ‌ വിൽക്കാനോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. കൊറിയർ സർവനസിനെതിരെ കേസ് എടുക്കും. തമിഴ്നാട്ടിൽനിന്നാണ് പടക്കങ്ങൾ വന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ചരിത്രം കുറിച്ച് പൊന്നും വില! പവൻ 70,000 കടന്നു

പുതുചരിത്രമെഴുതി സ്വർണ വില.  ചരിത്രത്തിലാദ്യമായി വില 70,000 കടന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഗ്രാമിന് 8770 രൂപയും പവന് 70,160 രൂപയുമാണ് ഇന്നത്തെ വില. 

ഡോളറിന്‍റെ  ഇടിവും യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്.

  24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില (1 ഗ്രാം) 9,567 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 8,770 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 7,176 രൂപയുമാണ്.