4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായ സംഭവം; കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി, കണ്ടെത്തി

0

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയതായി വിവരം. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇവര്‍ കുഞ്ഞിനെ തിരിച്ചു  കൊണ്ടു വന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി  പൊലീസ് അന്വേഷണം നടത്തിയത്. 

കഴിഞ്ഞ കുറച്ച് ദിവസമായി കുഞ്ഞ് ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി കുഞ്ഞ് കിടക്കുന്ന കിടക്കയുടെ തൊട്ടടുത്ത് മറ്റൊരു രോഗിയെത്തിയത്. ഇവരുടെ കൂട്ടിരിപ്പുകാരി എന്ന മട്ടിൽ ഒരു സ്ത്രീയും അവിടെയുണ്ടായിരുന്നു. ഈ കുട്ടിയുടെ അമ്മയോട് ഭക്ഷണം കഴിച്ചിച്ച് വന്നോളൂ എന്ന് ഇവര്‍ പറഞ്ഞു. ഇവരെ വിശ്വസിച്ച് കുഞ്ഞിനെ ഏല്‍പിച്ച്, അമ്മ ഭക്ഷണം കഴിക്കാന്‍ പോയി. തിരികെ വന്നപ്പോഴാണ് കുഞ്ഞിനെയും സ്ത്രീയെയും കാണാനില്ലെന്ന് തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും അവര്‍ അഗളി പൊലീസിന വിവരമറിയിക്കുകയും ചെയ്തത്. 

തുടര്‍ന്ന് പൊലീസെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീ തന്നെയാണ് കുഞ്ഞുമായി കടന്നു കളഞ്ഞതെന്ന് പൊലീസിന് മനസിലായത്. തുടര്‍ന്ന് കൂളിക്കടവ് എന്ന സ്ഥലത്ത് നിന്നാണ് കുഞ്ഞിനെയും സ്ത്രീയെയും പൊലീസ് കണ്ടെത്തിയത്. ആസൂത്രിതമായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞുമായി കടന്നു കളയാനായിരുന്നു ഈ സ്ത്രീയുടെ നീക്കം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നിര്‍ണായകമായത്.

LEAVE A REPLY

Please enter your comment!
Please enter your name here