പുതുചരിത്രമെഴുതി സ്വർണ വില. ചരിത്രത്തിലാദ്യമായി വില 70,000 കടന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഗ്രാമിന് 8770 രൂപയും പവന് 70,160 രൂപയുമാണ് ഇന്നത്തെ വില.
ഡോളറിന്‍റെ ഇടിവും യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്.
24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില (1 ഗ്രാം) 9,567 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 8,770 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 7,176 രൂപയുമാണ്.
ചരിത്രം കുറിച്ച് പൊന്നും വില! പവൻ 70,000 കടന്നു

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ ഏപ്രിൽ 15 മുതൽ മാറ്റം ? ഒടുവിൽ സ്ഥിരീകരിച്ച് ഇന്ത്യൻ റെയിൽവേ!
തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെ കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
©
‘ആർഎസ്എസിന്റെ അനുമതി വാങ്ങിയില്ല’; പാലക്കാട് ഹെഡ്ഗെവാർ പേരിടൽ വിവാദത്തിൽ ബിജെപിയിൽ ഭിന്നത
പാലക്കാട്: ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിൽ പാലക്കാട് ബിജെപി രണ്ട് തട്ടിൽ. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിടാൻ ആർഎസ്എസിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന ആക്ഷേപം. കെട്ടിടം നിർമിച്ച ശേഷം പേര് നൽകിയാൽ മതിയായിരുന്നുവെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എസ്പിക്ക് പരാതി നൽകി.
പാലക്കാട് നഗരസഭയിലെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപക നേതാവ് കെ ബി ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതിനെതിരെ യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധം നിലനിൽക്കെയാണ് ബിജെപിക്കകത്തും അതൃപ്തി പുകയുന്നത്. ഹെഡ്ഗെവാറിൻ്റെ പേര് വിവാദമാക്കിയത് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്.
ഹെഡ്ഗേവാറിൻ്റെ പേര് നൽകണമായിരുന്നെങ്കിൽ പാർട്ടി നേതൃത്വത്തിൻ്റെ അനുമതി മുൻകൂട്ടി വാങ്ങണമായിരുന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും അടങ്ങുന്ന ഒരു വിഭാഗം ബിജെപി കൗൺസിലർമാർ മാത്രം അറിഞ്ഞെടുത്ത തീരുമാനമാണിതെന്നും മറ്റ് ബിജെപി കൗൺസിലർമാരെ ഇക്കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒരു സ്ഥാപനത്തിന് പേര് നൽകുമ്പോൾ സാങ്കേതികമായി പാലിക്കേണ്ട കാര്യങ്ങൾ നഗരസഭ പാലിച്ചില്ലെന്നും ആക്ഷേപമുയർന്നു. പേരിനെ ചൊല്ലി പോര് തുടരുമ്പോൾ പേര് മാറ്റില്ലെന്ന നിലപാടിലാണ് നഗരസഭ.
കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ് വിട്ട് നിന്നത്. കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്താണ് കെ മുരളീധരൻ ഉള്ളതെന്നാണ് വിവരം.
അതേസമയം ലീഡർ കെ. കരുണാകരൻ സ്‌മാരക മന്ദിരം എന്ന് നാമകരണം ചെയ്‌ത കെട്ടിടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ മുരളീധരൻ
കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ് വിട്ട് നിന്നത്. കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്താണ് കെ മുരളീധരൻ ഉള്ളതെന്നാണ് വിവരം.
അതേസമയം ലീഡർ കെ. കരുണാകരൻ സ്‌മാരക മന്ദിരം എന്ന് നാമകരണം ചെയ്‌ത കെട്ടിടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ
തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയൻ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവീസിൽ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികൾ ആരംഭിച്ചു. അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിചേർത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികൾ ഐ ബി വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനാണ് നീക്കം. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസ്സങ്ങൾ ഇല്ലെന്ന് ഐ ബി വിലയിരുത്തുന്നു. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരത്തെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് മേധാവി അരവിന്ദ് മേനോൻ ഐപിഎസിനാണ് മേൽനോട്ട ചുമതല. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐ ബി ജോയിന്റ് ഡയറക്ടർക്ക് ഉടൻ കൈമാറും എന്നാണ് വിവരം. അതേസമയം ഐബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ ഇനിയും പോലീസിനെ കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ?; സഹായിച്ചവരെ തേടി എൻഐഎ
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കേരള ബന്ധം തേടി എൻ ഐ എ.റാണയെ സഹായിച്ചവർ ആരൊക്കെ എന്നതിൽ അന്വേഷണം. റാണ എത്തിയത് ഭീകര പ്രവർത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണെന്ന് എൻ ഐ എക്ക് വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് റാണ അന്വേഷണ ഏജൻസിക്ക് മൊഴി നൽകി.
അതിനിടെ റാണയെ ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു.റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിലെത്തിച്ചു.
മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യം ചെയ്യലിന്റെ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിലയിരുത്തി.
ഗൂഢാലോചനയിൽ ഉൾപ്പെടെ റാണക്കെതിരെ കൂടുതൽ തെളിവ് കണ്ടൈത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം’; സുപ്രിം കോടതി
ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രിം കോടതി നിർദേശിച്ചു. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് കേസിലെ ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിരുന്നു. ഗവർണർ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രിം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.
SNDPയെ വളർച്ചയിലേക്ക് നയിച്ചു; മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നു; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക എന്നത് അപൂർവതയുള്ള കാര്യമാണ്. സമൂഹത്തിൽ അപൂർവ്വം ചില വ്യക്തികൾക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ദൗർബല്യങ്ങൾ ഉണ്ടാക്കാതെ സംഘടനയെ വളർച്ചയിലേക്ക് നയിച്ചു. വെള്ളാപ്പള്ളിക്ക് നൽകുന്നത് ഉചിതമായ സ്വീകരണമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് നിർവ്വഹിച്ചത്. തുടർച്ചയായി വിശ്വാസം നേടിയെടുക്കാനും, നിലനിർത്തുവാനും വെളളാപ്പള്ളി നടേശന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗുരു സന്ദേശങ്ങളെ പ്രായോഗിക പ്രവർത്തനങ്ങളുമായി സമുന്വയിപ്പിക്കാൻ വെള്ളാപ്പള്ളിക്ക് സാധിച്ചു. ഇനിയും അത്തരത്തിലുള്ള നേതൃത്വം ഉണ്ടാകണം. ആ നേതൃത്വത്തിലാണ് യോഗവും ട്രസ്റ്റും വളർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷത്തിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
വെള്ളാപ്പള്ളിക്ക് കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കാൻ അറിയാം. സരസ്വതി വിലാസം അദ്ദേഹത്തിന് നാവിനുണ്ട്. എല്ലാ ഘട്ടത്തിലും വെള്ളാപ്പള്ളി മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാകാലവും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി. ഏതെങ്കിലും ഒരു മതത്തിനെതിരായി വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചിട്ടുള്ള ചരിത്രമില്ല. പ്രസംഗത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ പുറത്തുവന്നു. അതാണ് നമ്മുടെ നാട് എന്ന് മനസ്സിലാക്കണം. പ്രസംഗത്തിൽ കൂടുതൽ ശ്രദ്ധ വെള്ളാപ്പള്ളി പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഏതിനേയും തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് ചിലർ. മുസ്ലിം ലീഗിനെതിരെ പറഞ്ഞത് ഒരു പ്രത്യേക വിരോധമോ മമതയോ വെച്ചുകൊണ്ടല്ല. യാഥാർത്ഥ്യം വെച്ചുകൊണ്ടാണ് രാഷ്ട്രീയപ്പാർട്ടിക്കെതിരെ പറഞ്ഞത്. ആ പാർട്ടിയെ സംരക്ഷിക്കാൻ താല്പര്യമുള്ളവർ അതിനെതിരെ വന്നു. അതാണ് സംഭവിച്ചത്. അത് മനസ്സിൽ വെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി
താമരശ്ശേരി പദം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി.
പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ വിധി. നിലവിൽ പ്രതികളായ 6 വിദ്യാർത്ഥികളും പേരും ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെന്ററിലാണ് ഉള്ളത്.
കേസിൽ പ്രതികളായ 6 പേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവരെ ജാമ്യം നൽകി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുട്ടികളുടെ പേരിൽ ഇതിന് മുൻപും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് ഇവർ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം കോടതി തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.
എറണാകുളത്തെ അഭിഭാഷക – വിദ്യാർഥി സംഘർഷം; കേസെടുത്ത് പൊലീസ്
എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ചുണ്ടായ അഭിഭാഷക വിദ്യാർഥി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അഭിഭാഷകർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയുന്ന 10 വിദ്യാർഥികൾക്ക് നേരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, മഹാരാജാസ് കോളജിന് മുന്നിൽ വീണ്ടും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ ഇന്നും വാക്ക്പോര് ഉണ്ടായി. പരസ്പരം കല്ല് വലിച്ചെറിഞ്ഞെന്നാണ് ആക്ഷേപം. അഭിഭാഷകർ മഹാരാജാസ് കോളജിലേയ്ക്ക് കല്ലെറിഞ്ഞെന്നും വിദ്യാർഥികൾ ആരോപിച്ചു. അഭിഭാഷകർ കോളജിലേക്ക് കല്ലും ബിയർ ബോട്ടിലും എറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു.
ഇന്നലെ എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാർഥികൾ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. രണ്ട് വിഭാഗമായി തിരിഞ്ഞായിരുന്നു സംഘർഷം. വിദ്യാർഥികൾക്കും അഭിഭാഷകർക്കും ഒപ്പം പിടിച്ചു മാറ്റാൻ എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി.
മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ മറുവാദം. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐയും ബാർ അസോസിയേഷൻ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു
തഹാവൂര്‍ റാണയെ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന ചിത്രം പുറത്തുവിട്ട് യുഎസ്
വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ (64) ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത്.
യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബുധനാഴ്ച മുൻകൂട്ടി തീരുമാനിച്ച സുരക്ഷിത മേഖലയില്‍വച്ച് യുഎസ് മാർഷല്‍സ് ഇന്ത്യയുടെ വിദേശകാര്യ ഉദ്യോഗസ്ഥർക്ക് ജയില്‍ യൂണിഫോം ധരിച്ച റാണയെ കൈമാറുന്നതാണു ദൃശ്യത്തിലുള്ളത്.
അതേസമയം, യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ച റാണയെ ഡല്‍ഹിയിലെ പ്രത്യേക എൻഐഎ കോടതി 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എൻഐഎ അപേക്ഷ നല്‍കിയിരുന്നു.
മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ ആനിവാര്യമാണെന്നും റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.
കോടതി 18 ദിവസത്തേക്ക് അനുവദിക്കുകയുംചെയ്തു. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിംഗ് ആണ് വാദം കേട്ടത്.