മുനമ്പത്തെ ബി ജെ പി-ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന്   എംവി ഗോവിന്ദൻ

കാസർകോട്: മുനമ്പത്തെ ബി ജെ പി-ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു.

സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവും ഇപ്പോൾ പറയുന്നത്.

മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർഎസ്‌എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കാസർകോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

നാലമ്പല പ്രവേശന വിവാദത്തിൽ നവോത്ഥാനത്തിൻ്റെ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നായിരുന്നു സിപിഎം നേതാവിൻ്റെ പ്രതികരണം.

വീണ്ടും 70,000 കടന്ന് സ്വർണ്ണം

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 16) സ്വർണവില കുതിച്ചുയർന്നു.  പവന് 760  രൂപയാണ് വർധിച്ചത്.

ഇതോടെ സ്വർണവില വീണ്ടും 70,000  കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്.

ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്. 

ദിവ്യ എസ് അയ്യർ പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ:  കെ മുരളീധരൻ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയും കോൺഗ്രസ് നേതാവ് ശബരീനാഥൻ്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.

വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും ഇത് കൂടുതൽ വിവാദമാക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം എത്തിനിൽക്കെയാണ് കെ മുരളീധരൻ വിമർശനവുമായി രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയം.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് കെ മുരളീധരൻ്റെ വിമർശനം.

എടിഎം ഉപയോഗിക്കാനറിയാത്തതിനാൽ ബന്ധുവിന്റെ മകനെ ആശ്രയിച്ചു; പണത്തെച്ചൊലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

0

പത്തനംതിട്ട: തിരുവല്ല കിഴക്കൻ ഓതറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. ഏറെ നാളായുള്ള സാന്പത്തിക തർക്കത്തിനൊടുവിലാണ് 34കാരൻ മനോജിനെ ബന്ധുവും അയൽവാസിയുമായ രാജൻ കൊലപ്പെടുത്തിയത്. പരിക്കേറ്റ രാജനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. കിഴക്കൻ ഓതറ സ്വദേശി രാജന്‍റെ വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ബന്ധുവും അയൽവാസിയുമായി മനോജ് കൊല്ലപ്പെട്ടത്. ഇരുവർക്കുമിടയിലെ വൈരാഗ്യത്തിനു കാരണമായി പൊലീസ് പറയുന്ന കാരണം ഇങ്ങനെ:

രാജന് ലൈഫ് പദ്ധതിയിൽ വീടിന് പണം അനുവദിച്ചിരുന്നു. എടിഎം ഉപയോഗം വശമില്ലാത്തതിനാൽ മനോജിന്‍റെ മകൻ വഴിയാണ് പണം പിൻവലിച്ചിരുന്നത്. എന്നാൽ എട്ടുമാസം മുൻപ് രാജന്‍ അറിയാതെ ഒരു ലക്ഷത്തോളം രൂപ മനോജിന്‍റെ മകൻ കൈക്കലാക്കി. ഇതിന്‍റെ പേരിൽ തർക്കം നിലനിന്നിരുന്നു. വീട് പണി പൂർത്തിയാക്കാത്തതിന് കഴിഞ്ഞ ദിവസം രാജന് പഞ്ചായത്ത് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതോടെ തർക്കം രൂക്ഷമായി. 

ഇന്നലെ രാത്രി മറ്റൊരു സുഹൃത്തിന്‍റെ സാന്നിധ്യത്തിൽ ഇക്കാര്യം രാജനും മനോജും സംസാരിച്ചു. ഒടുവിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. വെറ്റില ചെല്ലത്തിലിരുന്ന കത്തി എടുത്ത് രാജൻ മനോജിന്‍റെ നെഞ്ചിൽ കുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മനോജിന്‍റെ ജീവൻരക്ഷിക്കാനായില്ല. പ്രതി രാജനെ തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അടിപിടിയിൽ പരിക്കേറ്റതിനാൽ കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി മുതൽ ജലവിതരണം മുടങ്ങും

0

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 15ന് രാത്രി മുതൽ 16ന് രാവിലെ വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. നഗരത്തിൽ ഉള്ളൂർ- കേശവദാസപുരം റോഡിൽ അഹല്യ കണ്ണാശുപത്രിക്കു മുൻപിൽ കേരള വാട്ടർ അതോറിറ്റിയുടെ 400എം എം പ്രീമോ പൈപ്പിൽ ഉണ്ടായ ചോർച്ച അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം.

ഇതിനു വേണ്ടി 15-04-2025 ചൊവ്വാഴ്ച  രാത്രി 10 മണി മുതൽ 16-04-2025 ബുധൻ രാവിലെ 10 മണിയായിരിക്കും ജല വിതരണം മുടങ്ങുക. പരുത്തിപ്പാറ, കേശവദാസപുരം, പട്ടം,  ഉള്ളൂർ, കൊച്ചുള്ളൂർ, മെഡിക്കൽ കോളേജ്, പട്ടം – ചാലക്കുഴി പാലം റോഡ്  ഭാഗങ്ങളിൽ പൂർണമായോ  ഭാഗികമായോ ശുദ്ധജലവിതരണം തടസ്സപ്പെടും എന്നാണ് അറിയിപ്പ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന്  വാട്ടർ അതോറിറ്റി അറിയിച്ചു.

രാത്രി അയൽക്കാർ തമ്മിൽ തർക്കവും വാക്കേറ്റവും; യുവാവിനെ അയൽവാസി കുത്തിക്കൊന്നു

0

മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  യുവാവിനെ അയൽവാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

സത്യനാരായണനും സുരേഷ് ബാബുവും തമ്മിൽ മുമ്പും വാക്കുതർക്കങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. ശേഷം സത്യനാരായണൻ സുരേഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സത്യനാരായണനെ പെരിന്തൽമണ്ണ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സുരേഷ് ബാബുന്റെ ബന്ധുക്കൾക്ക് കൈമാറും.

പുലർച്ചെ ഓട്ടോ വിളിച്ച് വന്നു, സ്ഥലമെത്തിയപ്പോൾ ഡ്രൈവറെ കൊന്ന് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ തള്ളി; പ്രതി പിടിയിൽ

0

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് ഓട്ടോഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശി അഭിഷേക് ഷെട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലാത്. മംഗളൂരുവിലെ ഒരു സ്കൂള്‍ ബസ് ഡ്രൈവറാണ് ഇയാള്‍. മംഗളൂരു മുല്‍ക്കി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫിനെ വ്യക്തി വൈരാഗ്യം മൂലം കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മ‍ഞ്ചേശ്വരം കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മുഹമ്മദ് ഷരീഫിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും കൈയിലും വെട്ടേറ്റപാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര‍്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ ഷരീഫിന്‍റെ ഓട്ടോ വിളിച്ച് അഭിഷേക് ഷെട്ടി കുഞ്ചത്തൂരില്‍ എത്തുകയും അവിടെവെച്ച് കൊല നടത്തുകയുമായിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. 280ലേറെ സിസി ടിവി ക്യാമറകള്‍ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. കുറ്റകൃത്യത്തിന് ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് അന്വേഷണ സംഘം. 

തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ; ‘രാജ്യത്തെ ഏറ്റവും മോശം സർക്കാർ സ്കൂളുകൾ തമിഴ്നാട്ടിൽ’

0

ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആർ എൻ രവി. ഇന്ത്യയിലെ ഏറ്റവും മോശം സർക്കാർ സ്കൂളുകൾ തമിഴ്നാട്ടിലാണെന്നും ഉത്തർപ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശമാണ് അവസ്ഥയെന്നും ആരോപിച്ച ഗവർണർ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ഇന്ത്യയിൽ ഒന്നാമതാണെന്നും പറഞ്ഞു. രാജ്ഭവനിലെ ഭാരതിയാർ മണ്ഡപത്തിൽ അംബേദ്കർ ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിത്‌ പീഡനം നടക്കുന്നത് തമിഴ്നാട്ടിലാണ്. ദളിതർക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചിലവഴിക്കുന്നു. സാമൂഹ്യനീതിയെ പറ്റി പ്രഭാഷണം നടത്തുന്നിടത്താണ് ഈ ദുരവസ്ഥ എന്നും ആർ.എൻ രവി പറ‌ഞ്ഞു. നെഹ്റുവിനെതിരായ വിമർശനങ്ങളും ഇന്ന് ഗവർണർ ഉയർത്തി. നെഹ്‌റുവിന് അംബേദ്കറോട് വെറുപ്പായിരുന്നു എന്നും അംബേദ്കരുടെ പ്രതിഭയെ നെഹ്‌റു ഭയന്നുവെന്നും അദ്ദേഹം ആരോപിച്ചു. അംബേദ്കറെ നെഹ്‌റു ലോക്സഭയിൽ പ്രവേശിപ്പിച്ചില്ല. ഭാരത രത്സ നൽകാതെ അംബേദ്കറെ അപമാനിച്ചെന്നും ആർ എൻ രവി പറഞ്ഞു.

വഖഫ് നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ; കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി

0

ന്യുഡൽഹി: വഖഫ് നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയിലേക്ക്. അസം,രാജസ്ഥാൻ,മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി. നിയമം റദ്ദാക്കരുതെന്നാണ് ഈ സംസ്ഥാന സ‍ർക്കാറുകൾ സുപ്രീം കോടതിയിൽ ആവശ്യപ്പെടുക.

നിയമം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് ടിവികെ അധ്യക്ഷനും തമിഴ് നടനുമായ വിജയും കഴിഞ്ഞ ദിവസം തന്നെ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ്‌ വിജയ് കോടതിയെ സമീപിച്ചത്.

തെറ്റ് ബുമ്രയുടെ ഭാഗത്തോ? കരുണ്‍ നായരുമായി വമ്പന്‍ ഉടക്ക്; നോക്കുകുത്തിയായി രോഹിത് ശര്‍മ്മ! റിയാക്ഷന്‍ വൈറല്‍

0

ദില്ലി: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ കൊമ്പുകോര്‍ത്ത് പേസര്‍ ജസ്പ്രീത് ബുമ്രയും ബാറ്റര്‍ കരുണ്‍ നായരും. മുംബൈയുടെ സ്റ്റാര്‍ പേസറായ ബുമ്രയെ ഡല്‍ഹിയുടെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ രണ്ട് സിക്‌സര്‍ അടക്കം കരുണ്‍ തല്ലിച്ചതച്ച ശേഷമാണ് ഈ സംഭവം ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലുണ്ടായത്.  

മുംബൈ ഇന്ത്യക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 12 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയെങ്കിലും ഇംപാക്ട് സബ്ബായി കളത്തിലെത്തിയ കരുണ്‍ നായകന്‍ വീറോടെ പോരാടി. ക്യാപിറ്റല്‍സ് ബാറ്റിംഗ് നിരയിലെ ഒറ്റയാനായി മാറ്റിയ കരുണ്‍ നായര്‍ 22 പന്തുകളില്‍ അര്‍ധസെഞ്ചുറി തികച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ജേക്ക് ഫ്രേസര്‍-മഗ്‌ഗര്‍ക്കിനെ മീഡിയം പേസര്‍ ദീപക് ചാഹര്‍ പുറത്താക്കിയതോടെ ഇംപാക്ട് സബ്ബായാണ് കരുണ്‍ നായര്‍ കളത്തിലെത്തിയത്. മുംബൈയുടെ ഏറ്റവും മികച്ച ബൗളറായ ജസ്‌പ്രീത് ബുമ്രയെ നേരിട്ട ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ കരുണ്‍ പറത്തി. അടുത്ത വരവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആറാം ഓവറിലാണ് കരുണ്‍ ഷോയുടെ ക്ഷീണം ബുമ്ര ശരിക്കും അറിഞ്ഞത്. ബുമ്രക്കെതിരെ ആദ്യ പന്തില്‍ തന്നെ ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗിലൂടെ കൂറ്റന്‍ സിക്‌സര്‍ നേടിയ കരുണ്‍ നായര്‍ പിന്നീട് ഒരു ഫോറും വീണ്ടുമൊരു സിക്‌സും സഹിതം ആ ഓവറില്‍ 18 റണ്‍സടിച്ചു. ഈ ഓവറിലെ അവസാന ബോളില്‍ ഡബിളുമായി 22 പന്തില്‍ അര്‍ധസെഞ്ച്വറി കരുണ്‍ നായര്‍ തികയ്ക്കുകയും ചെയ്തു. 

എന്നാല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ ജസ്‌പ്രീത് ബുമ്രയുമായി കരുണ്‍ നായര്‍ കൂട്ടിയിടിച്ചതിലാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ പിഴവിന് കരുണ്‍ ഉടന്‍ ബുമ്രയോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ കരുണിന്‍റെ അര്‍ധസെഞ്ചുറി ആഘോഷത്തിനിടെ വാക്‌പോരുമായി ബുമ്ര അരികിലെത്തി. ബുമ്ര കരുണിനെതിരെ എന്തൊക്കെയോ പറഞ്ഞ് നടന്നകലുന്നത് വീഡിയോകളില്‍ കാണാം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രശ്നത്തില്‍ ഇടപെടുകയും കരുണിനെ തണുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മുംബൈ താരം രോഹിത് ശര്‍മ്മയുടെ റിയാക്ഷനും വൈറലായി. എന്നാല്‍ ഈ നാടകീയ സംഭവങ്ങള്‍ക്ക് ശേഷവും അടിതുടര്‍ന്ന കരുണ്‍ നായര്‍ 40 പന്തുകളില്‍ 89 റണ്‍സ് അടിച്ച ശേഷമാണ് പുറത്തായത്. 

നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരുണ്‍ നായര്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്. സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തിലായിരുന്നു കരുണ്‍ ഐപിഎല്‍ 2025ല്‍ ഇടംപിടിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ ഫിഫ്റ്റി ഐപിഎല്ലില്‍ നീണ്ട ഏഴ് വര്‍ഷത്തിന് ശേഷമുള്ള കരുണ്‍ നായരുടെ അര്‍ധസെഞ്ച്വറിയാണ് എന്ന പ്രത്യേകതയുമുണ്ട്. 

ലൈഫ് പദ്ധതിയുടെ പണം കൈക്കലാക്കിയതിൽ വൈരാഗ്യം; തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു, ഒരാൾക്ക് പരിക്ക്

0

പത്തനംതിട്ട: തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ്‌ ഓതറ സ്വദേശി മനോജ്‌ (34) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു. രാജനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. 

തഹാവൂര്‍ റാണയുടെ ആവശ്യ പ്രകാരം നൽകിയത്  ഖുറാനും പേനയും പേപ്പറും

മുംബൈ:   ദില്ലിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍  റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ്.

റാണ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഖുറാന്‍ നല്‍കിയിട്ടുണ്ടെന്നും സെല്ലില്‍ റാണ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്

ഖുറാന് പുറമെ പേനയും പേപ്പറുമാണ് റാണ ആവശ്യപ്പെട്ടത്. അത് നല്‍കിയിട്ടുണ്ട്. അതല്ലാതെ തഹാവൂര്‍ റാണയ്ക്ക് സെല്ലില്‍ യാതൊരുവിധ പ്രത്യേക പരിഗണനകളും നല്‍കാറില്ലെന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പേനയുപയോഗിച്ച് സ്വയം പരിക്കേല്‍പ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം റാണയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ സാധിക്കും

തഹാവൂര്‍ റാണയുടെ ആവശ്യ പ്രകാരം നൽകിയത്  ഖുറാനും പേനയും പേപ്പറും

മുംബൈ:   ദില്ലിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍  റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ്.

റാണ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഖുറാന്‍ നല്‍കിയിട്ടുണ്ടെന്നും സെല്ലില്‍ റാണ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്

ഖുറാന് പുറമെ പേനയും പേപ്പറുമാണ് റാണ ആവശ്യപ്പെട്ടത്. അത് നല്‍കിയിട്ടുണ്ട്. അതല്ലാതെ തഹാവൂര്‍ റാണയ്ക്ക് സെല്ലില്‍ യാതൊരുവിധ പ്രത്യേക പരിഗണനകളും നല്‍കാറില്ലെന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പേനയുപയോഗിച്ച് സ്വയം പരിക്കേല്‍പ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം റാണയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ സാധിക്കും

കേരളത്തില്‍ കാലാവസ്ഥ താളം തെറ്റുന്നു; വരാനിരിക്കുന്നത് കൊടും വരള്‍ച്ചയും അതിശക്തമായ മഴയും

തിരുവനന്തപുരം: അസ്ഥിരമായ ഒരു കാലാവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് പഠനം. ഒരേസമയം താപനില മുന്നറിയിപ്പും മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കേണ്ട സ്ഥിതിയാണുള്ളത്. ചില ദിവസങ്ങളില്‍ കനത്ത മഴയും അല്ലെങ്കില്‍ കനത്ത ചൂടും അനുഭവപ്പെടുന്നു. താളം തെറ്റിയുള്ള ഈ കാലാവസ്ഥ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഉഷ്ണം തരംഗം മുതല്‍ വെള്ളപ്പൊക്കത്തിലേക്ക് വരെ നയിച്ചേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഭാവിയിലും കേരളം നേരിടാന്‍ പോകുന്നത് വലിയ വെല്ലുവിളികളാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത ദശകങ്ങളില്‍ അന്തരീക്ഷ താപനില 1°C വര്‍ധിക്കുമെന്നും വാര്‍ഷിക മഴയില്‍ 10% വര്‍ധനവുണ്ടാകുമെന്നും പഠനം പറയുന്നു. അന്താരാഷ്ട്ര പരിസ്ഥിതി ജേണലായ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025 നും 2100 നും ഇടയില്‍ കേരളത്തിന്റെ ജലസ്രോതസുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പരിശോധിക്കുന്നതാണ് പഠനം. നിലവില്‍ 28°C നും 32°C നും ഇടയിലാണ് കേരളത്തിലെ ശരാശരി ഉയര്‍ന്ന താപനില. ഇത് ഏകദേശം 1.7°C ഉയരാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 18°C നും 25 °C നും ഇടയിലുള്ള ഏറ്റവും കുറഞ്ഞ താപനില 1.9ത്ഥഇ വരെ വര്‍ധിച്ചേക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഇപ്പോള്‍ 1000mm മുതല്‍ 3000mm വരെ വ്യത്യാസപ്പെടുന്ന വാര്‍ഷിക മഴ 400mm വരെ വര്‍ധിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മണ്‍സൂണ്‍ കാലത്ത് മഴ ശക്തിപ്പെടാനും വേനല്‍ക്കാലം കൂടുതല്‍ കടുത്തതാകാനും വരള്‍ച്ചയുണ്ടാകാനുമുള്ള സാധ്യതയാണ് പഠനത്തില്‍ എടുത്തു പറയുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ കൃഷിയെയും ഊര്‍ജ്ജ – ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയ പ്രധാന മേഖലകളെയും സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. വെല്ലുവിളികളെ നേരിടാന്‍ സംസ്ഥാനത്ത് കാര്യക്ഷമമായ ജലവിഭവ മാനേജ്‌മെന്റ് തന്ത്രം നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി ക്രിസ്മസ്, ഈസ്റ്റർ ആഘോഷത്തിനെത്തുന്ന പള്ളിക്ക് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നൽകിയില്ല

ദില്ലി: കുരുത്തോല പ്രദക്ഷിണത്തിന് ദില്ലി പോലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാർട്ട് ദേവാലയം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. ഉച്ചക്ക് ശേഷം പള്ളി വളപ്പിൽ  പ്രദക്ഷിണം നടക്കും. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്. സംഭവത്തിൽ വിശ്വാസികൾക്ക് അതൃപ്തിയുണ്ട്. പള്ളിക്കുള്ളിൽ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധിക‍ൃതർ അറിയിച്ചു. എല്ലാ വര്‍ഷവും പ്രദക്ഷിണം നടക്കാറുണ്ടെന്ന് പള്ളി വികാരി പറഞ്ഞു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി നടക്കാറുള്ള ചടങ്ങാണിത്. എന്നാല്‍, കൃത്യമായ കാരണം കാണിക്കാതെയാണ് അനുമതി നിഷേധിച്ചതെന്നും വികാരി പറഞ്ഞു.