തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് നീക്കണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളിൽ നിന്ന് ജാതിനാമങ്ങൾ നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

2025-26 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെയും കോളേജുകളുടെയും പേരുകൾക്കൊപ്പം ജാതിനാമങ്ങൾ നൽകരുതെന്ന് ജസ്റ്റിസ് ഡി. ഭരത് ചക്രവർത്തി ഉത്തരവിട്ടു.

അത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചയ്ക്കുള്ളിൽ അവ നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും അവ നീക്കം ചെയ്തില്ലെങ്കിൽ സ്ഥാപനത്തിന്റെ അംഗീകാരം പിൻവലിക്കുമെന്നും കോടതി പറഞ്ഞു.

ജാതിനാമങ്ങൾ നീക്കം ചെയ്യാതെ അംഗീകാരം നഷ്ടപ്പെട്ടാൽ, ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ മറ്റ് അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി കെ. ചന്ദ്രു അധ്യക്ഷനായ സമിതി സമർപ്പിച്ച നിർദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കികൂടേയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ സർക്കാരിനോട് ചോദിച്ചിരുന്നു.

വയനാട്ടില്‍ വനംവകുപ്പ് സ്ഥാപിച്ച റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുന്‍പേ കാട്ടാന തകര്‍ത്തു

വയനാട്: കാട്ടാനയെ തടയാൻ വനംവകുപ്പ് സ്ഥാപിച്ച റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുന്‍പേ കാട്ടാന തകർത്തു. വയനാട് ചാലിഗദയില്‍ ആണ് ഫെൻസിംഗ് ആന തകർത്തത്.

പന്ത്രണ്ട് മീറ്ററോളം വേലിയാണ് ആന തകർത്തത്. കൃഷിയിടത്തില്‍ കയറി ആന വിളകളും നശിപ്പിച്ചു. മൂന്നര കോടി മുടക്കിയാണ് പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ വനാതിര്‍ത്തിയോട് ചേർന്ന് റോപ്പ് ഫെൻസിംഗ് നിർമിച്ചത്.

എൻഐടി സംഘത്തെ എത്തിച്ച്‌ വീണ്ടും വേലി പരിശോധിപ്പിക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷനാണ് വേലിയുടെ നിർമാണ ചുമതല.

അജീഷെന്നയാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മേഖലയില്‍ നിർമിച്ച വേലി ആണ് നിർമാണം പൂർത്തികരിച്ച്‌ ഒരാഴ്ചക്കുള്ളില്‍ കാട്ടന തകർത്തെറിഞ്ഞത്.

ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് സാദിഖലി തങ്ങളുടെ കത്ത്

കോഴിക്കോട്: ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സാദിഖലി തങ്ങൾ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സാദിഖലി തങ്ങൾ കത്തിലൂടെ അറിയിച്ചു.

ഈ മാസം 22ന് പ്രധാനമന്ത്രി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സാദിഖലി തങ്ങൾ കത്തയച്ചത്.

ഇന്ത്യക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിൻ്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്തണമെന്നും തങ്ങൾ അഭ്യർഥിച്ചു.

ആശാവർക്കേഴ്സിന്റെ നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്; മുഖം തിരിച്ച് സർക്കാർ

ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശാവർക്കേഴ്സ് നടത്തുന്ന നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്. സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു കളിക്കുന്നു എന്നാണ് ആശമാരുടെ ആരോപണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാതെ ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കഴിഞ്ഞദിവസം ആശമാർ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, തുടർ ചർച്ചകൾ ഒഴിവാക്കി സമരത്തോട് മുഖം തിരിക്കുകയാണ് സർക്കാരും മുഖ്യമന്ത്രിയും.

ആശമാരുടെ ഓണറേറിയത്തിൽ വ്യാജകണക്കുകളാണ് എൻഎച്ച്എം പുറത്തുവിടുന്നതെന്ന് ആശാവർക്കേഴ്സ് പറഞ്ഞിരുന്നു. ആശമാരുടെ വിഷയം പഠിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചുവെന്നാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോടതിയെ പോലും സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശാവർക്കേഴ്സ് പറഞ്ഞു.

232 രൂപയേക്കാൾ കൂടുതൽ ആശമാർക്ക് ലഭിക്കുന്നുവെന്ന എൻഎച്ച്എം വിശദീകരണമാണ് വിമർശനങ്ങൾക്ക് പിന്നിൽ. ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ ആയിരുന്നു എൻഎച്ച്എം നിലപാട്. സർക്കാരിന് വേണ്ടി എൻഎച്ച്എം വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആശാവർക്കേഴ്സ്. ഓണറേറിയം വർധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ഇന്ന് 68 ആം ദിവസത്തിലേക്ക് കടന്നു

കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

വിൽപ്പനക്കായി കൊണ്ടുവന്ന
വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യ സംസ്ഥന തൊഴിലാളിയെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. ആസ്സാം സ്വദേശിയായ മൊഹദ് ഇസാബ് അലി (23) എന്നയാളെയാണ് 1.045 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. 

ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണർ ജുവനപ്പുടി മഹേഷ് ഐ പി എസിന്റെ നിർദേശപ്രകാരം പട്രോളിങ് നടത്തുകയായിരുന്ന ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് എം റ്റി, അസ്സിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺ എബ്രഹാം. വിനു കെ പി, ജോസ് കെ ഇ. സി പി ഒ സുജിത് രാജേന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി കഞ്ചാവ് കാക്കനാട് ഭാഗത്തുള്ള അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു.

ഇതാ എക്സ്ക്യൂസീവ് ഫൂട്ടേജ്; പരിഹസിച്ച് ഷൈന്‍ ടോം ചാക്കോ

താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്‌.

ഹോട്ടലില്‍നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്സ്ക്യൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചായിരുന്നു ഷൈന്‍ വിഡിയോ പങ്കുവച്ച് ഇന്‍‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍ സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്.

ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍.

പിന്നാലെ സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലൂടെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.

ഹൈദരാബാദിനെതിരെ നിര്‍ണായക ടോസ് ജയിച്ച് മുംബൈ, വാംഖഡെയില്‍ കാത്തിരിക്കുന്നത് ബാറ്റിംഗ് പൂരം

0

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേിടയ മുംബൈ ഇന്ത്യൻസ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മ‍ഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് മുംബൈ നായകന്ർ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

സ്ക്വയര്‍ ബൗണ്ടറികളുടെ നീളം 60 മീറ്ററും 67 മീറ്ററുമാണ്. സ്ട്രൈറ്റ് ബൗണ്ടറിയാകട്ടെ 73 മീറ്ററും. അതുകൊണ്ട് തന്നെ ഇന്ന് ഹൈദരാബാദ് ബാറ്റിംഗ് നിരക്ക് അടിച്ചു തകര്‍ക്കാനുള്ള സാഹചര്യമാണ് വാംഖഡെയില്‍ ഒരുങ്ങിയിരിക്കുന്നത്. പഞ്ചാബ് കിംഗ്സിന്റെ 245 റൺസ് അനായാസം മറികടന്ന്, തുടർതോൽവികൾ കുടഞ്ഞെറിഞ്ഞ കരുത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. അതേസമയം, അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ റണ്ണൗട്ടാക്കി വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്.

അഭിഷേക് ശര്‍മക്കും ഹര്‍ഷിത് റാണക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും ബിസിസിഐ വാര്‍ഷിക കരാറിന് സാധ്യത

ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ പിടിച്ചുകെട്ടുകയാകും മുംബൈയുടെ ഏറ്റവും വലിയ വെല്ലുവിളി. ഇരുവരും ക്രീസിലുറച്ചാൽ ഫീൽഡർമാർ കാഴ്ചക്കാരാവും. ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ എന്നിവർകൂടി തകർത്തടിച്ചാൽ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാവും. ജസ്പ്രീത് ബുമ്ര, ട്രെന്‍റ് ബോൾട്ട് ബൗളിംഗ് കൂട്ടുകെട്ടിലേക്കാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉറ്റുനോക്കുന്നത്. മിച്ചൽ സാന്‍റ്നറിനൊപ്പം കരൺ ശർമ്മയുടെ സ്പിൻ മികവിലും മുംബൈയ്ക്ക് പ്രതീക്ഷയുണ്ട്.

അഭിഷേക് നായരുടെ പുറത്താകലിന് കാരണം, സീനിയർ താരവും സപ്പോർട്ട് സ്റ്റാഫും തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

രോഹിത് ശർമ്മയുടെ മങ്ങിയ ഫോമാണ് മുൻ ചാമ്പ്യൻമാരുടെ പ്രധാന ആശങ്ക. റിക്കിൾട്ടൺ, സൂര്യകുമാർ യാദവ്, തിലക് വ‍ർമ്മ എന്നിവരുടെ ബാറ്റുകളെ ആശ്രയിച്ചാകും മുംബൈ സ്കോർ ബോ‍ർഡിന്റെ ഗതി നിശ്ചയിക്കുക. ഇരുടീമുകളും ഏറ്റുമുട്ടിയ 23 മത്സരങ്ങളിൽ മുംബൈ പതിമൂന്നിലും ഹൈദരാബാദ് പത്തിലും ജയിച്ചു. കഴിഞ്ഞ സീസണിൽ നേർക്കുനേർ വന്നപ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി കരുത്ത് തെളിയിച്ചു.

മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്‌നർ, ദീപക് ചാഹർ, ട്രെന്‍റ് ബോൾട്ട്, ജസ്പ്രീത് ബുംറ, കർൺ ശർമ്മ. 

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, അനികേത് വർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, സീഷൻ അൻസാരി, മുഹമ്മദ് ഷാമി, ഇഷാൻ മലിംഗ.

ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സാധ്യതയെന്ന് സൂചന

0

കൊച്ചി: നടി വിന്‍ സിയുടെ പരാതിയില്‍ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും എന്ന് സൂചന. ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനം എടുത്തേക്കും എന്നാണ് വിവരം. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് അടക്കം ആലോചനയില്‍ ഉണ്ടെന്നാണ് സൂചന. ഫിലിം ചേംബറിന് വേണ്ടി സംസാരിച്ച നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഇത്തരം ഒരു സൂചനയാണ് നല്‍കിയത്. 

നിലവില്‍ ഷൈന്‍ സഹകരിക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയായല്‍ ഷൈനെ പിന്നീട് സഹകരിപ്പിക്കുന്നത് താല്‍ക്കാലം അവസാനിപ്പിക്കാന്‍ അടക്കമുള്ള കാര്യങ്ങളാണ് സിനിമ സംഘടനകള്‍ ആലോചിക്കുന്നത്. 

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ തീരുമാനം എടുക്കുന്നു എന്ന് വിവരമുണ്ട്. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. 

ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.

അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. 

ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ്  സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നൽകും. പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും.

ഫിലിം ചേംബർ കബളിപ്പിച്ചു, നടന്‍റെ പേര് പുറത്തുപറയില്ലെന്ന് അവർ സമ്മതിച്ചതാണ്; വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച്‌ നടി വിന്‍സി അലോഷ്യസ്. പരാതിയില്‍ പറഞ്ഞ നടന്‍റെ പേരും സിനിമയുടെ പേരും പുറത്തുപറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്ന് അറിയില്ലെന്നും വിന്‍സി പറയുന്നു.

പരാതി എങ്ങനെ പുറത്തുവന്നത് എന്ന് എനിക്കറിയില്ല. ആ നടന്‍റെ പേരോ സിനിമയുടെ പേരോ മാധ്യമങ്ങള്‍ക്ക് മുന്നിലോ പൊതുസമൂഹത്തിന് മുന്നിലോ വരരുതെന്ന് നൂറുതവണ ഞാൻ പറഞ്ഞതാണ്. എന്നിട്ടും അയാളുടെ പേര് പുറത്തുവന്നത് എങ്ങനെയാണെന്നറിയില്ല. അവരുടെ ബോധമില്ലായ്മയുടെ കൈയിലാണല്ലോ ആ പരാതി നല്‍കിയതെന്ന കുറ്റബോധമാണ് എനിക്കിപ്പോളുള്ളത്.

ഇയാളുടെ പേര് ഒരിക്കലും പുറത്തുപറയില്ലെന്ന് പറഞ്ഞാണ് ഫിലിം ചേംബർ പരാതി വാങ്ങിയത്. പക്ഷേ അവർ തന്നെ അയാളുടെ പേര് പുറത്തുവിട്ടു. അതൊരുതരത്തില്‍ ഒരു കബളിപ്പിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.

കാരണം ഒരാളുടെ തെറ്റ് കാരണം അയാള്‍ അഭിനയിച്ച ഇറങ്ങാനിരിക്കുന്ന എല്ലാ സിനിമകളേയും അത് ബാധിക്കാന്‍ പാടില്ല. ഒരാള്‍ കാരണം ബാക്കിയുള്ളവര്‍ ക്രൂശിക്കപ്പെടരുത് എന്ന് കരുതുന്ന ആളാണ് ഞാന്‍. അതിനാലാണ് പരാതിയില്‍ അത് വ്യക്തമായി പറഞ്ഞിരുന്നത്.

അത് എങ്ങനെ പുറത്തുവന്നു എന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോള്‍ ആദ്യം ഞാന്‍ ഒറ്റക്കായിരുന്നെങ്കിലും പിന്നീട് ഒരുപാട് പേര്‍ പിന്തുണയുമായെത്തി. സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമനടപടികള്‍ പറഞ്ഞുതരികയും ചെയ്തിരുന്നു.

ഈ സിനിമയ്ക്കും ഇന്‍റേണല്‍ കമ്മിറ്റി ഉണ്ടായിരുന്നു. സിനിമാ സെറ്റില്‍ അത് സംഭവിച്ചപ്പോള്‍ ഐസി അംഗം എന്നെ ബന്ധപ്പെടുകയും പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്ന സമയം ആയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നത്.

ആ സിനിമയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് പരാതി നല്‍കാതിരുന്നത്. അതിനാലാണ് വ്യക്തിപരമായി തീരുമാനെടുത്തത്. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ല എന്ന് നിലപാട് എടുക്കുകയും ചെയ്തത്.

എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനകളെല്ലാം എന്നോട് സംസാരിച്ചിരുന്നു. സിനിമാ സെറ്റിലെ ഐസിയുടെ മോണിറ്ററിങ് കമ്മിറ്റി സമീപിച്ചിരുന്നു.

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുത്; സ്വത്തുക്കളില്‍ മാറ്റം വരുത്തരുതെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.

സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന് മറുപടി പറയാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

അമുസ്ലീങ്ങളെ തല്‍ക്കാലം നിയമിക്കില്ലെന്നും വഖഫ് ഇപ്പോൾ ഡീ- നോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.

വഖഫ് നിയമത്തില്‍ അഞ്ച് ഹര്‍ജികള്‍ മാത്രമേ പരിഗണിക്കാനാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. 73 ഹര്‍ജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും സമാന വിഷയം ഉന്നയിക്കുന്നതിനാല്‍ അതില്‍ പ്രധാനപ്പെട്ട അഞ്ച് ഹര്‍ജികള്‍ മാത്രം പരിഗണിക്കാമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ഏതെല്ലാം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു