നടി വിൻസിയുടെ വെളിപ്പെടുത്തൽ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഷൈൻ ടോം ചാക്കോ

സിനിമാ സെറ്റിൽ വച്ച് ഒരു പ്രധാന നടനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തൽ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി നടൻ ഷൈൻ ടോം ചാക്കോ.

നടന്റെ പേര് വെളിപ്പെടുത്തി വിൻസി പരാതി നൽകുകയും ഹോട്ടലിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്യുന്നതിനു മുമ്പാണ് നടൻ സ്റ്റോറി പങ്കുവച്ചത്.

ഇതു സംബന്ധിച്ച വാർത്തയുടെ പോസ്റ്ററാണ് നടൻ സ്റ്റോറിയാക്കിയത്.

ഇത് ഇപ്പോഴും നടന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട്.  ഇതിന് പിന്നാലെ കമന്റുകളുടെ പൂരമാണ് ഷൈനിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ

ഹിയറിംഗിലെ വിവരങ്ങൾ പങ്കുവെച്ച് എൻ പ്രശാന്ത്

തിരുവനന്തപുരം:  ചീഫ് സെക്രട്ടറി നടത്തിയ ഹിയറിംഗിലെ വിവരങ്ങൾ പങ്ക് വെച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. ആറുമാസത്തിൽ തീർപ്പാക്കണം എന്ന് നിയമം ഉണ്ടായിട്ടും മൂന്ന് വർഷമായി ഫയൽ പൂഴ്ത്തി വച്ചു. അതിനെ തുടർന്ന് തടഞ്ഞുവെച്ച തന്റെ പ്രമോഷൻ ഉടൻ നൽകണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പ്രശാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്. 

എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിങ്ങിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:

1. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വെച്ച്‌, അതിന്റെ പേരിൽ  2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷൻ ഉടനടി നൽകണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്‌.

2. ⁠ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.

3. ⁠ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.

4. ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് “ന്നാ താൻ പോയി കേസ് കൊട്” എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന്‌ ദയവായി സാഹചര്യം ഒരുക്കരുത്‌.

5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്ക്‌ പുറത്ത്‌ ശ്വാസം മുട്ടാൻ ഞാൻ ഗോപാലകൃഷ്ണനല്ല.

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ ,രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം രാജഗോപാലൻ എം എൽ എ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ ആശംസകൾ അർപ്പിക്കും.

മന്ത്രിമാരായ വി അബ്ദുറഹിമാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, പി രാജീവ്, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ്, സജി ചെറിയാൻ, എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു,എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പീലിക്കോട് ഡിവിഷൻ അംഗം എം ബി സുജാത, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, വാർഡ് മെമ്പർ പി രേഷ്മ എന്നിവർ സന്നിഹിതരാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ ചടങ്ങിന് നന്ദി അറിയിക്കും.

ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല കമ്മിറ്റികളുടെ ചെയർമാൻ ജില്ലയുടെ ഏകോപന ചുമതലയുള്ള മന്ത്രിയാണ്. കോ ചെയർമാൻ ജില്ലയിലെ മന്ത്രിയും ജനറൽ കൺവീനർ ജില്ലാ കളക്ടറും കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമാണ്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിപാടി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ / അധ്യക്ഷ, വാർഡ് മെമ്പർ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ ഏപ്രിൽ 21 ന് കാസർഗോഡും ഏപ്രിൽ 22 ന് വയനാടും ഏപ്രിൽ 24ന് പത്തനംതിട്ടയിലും ഏപ്രിൽ 28 ന് ഇടുക്കിയിലും ഏപ്രിൽ 29 ന് കോട്ടയത്തും മെയ് 5 ന് പാലക്കാടും മെയ് 6 ന് ആലപ്പുഴയിലും മെയ് 7 ന് എറണാകുളത്തും മെയ് 9 ന് കണ്ണൂരും മെയ് 12 ന് മലപ്പുറത്തും മെയ് 13 ന് കോഴിക്കോടും മെയ് 14 ന് തൃശ്ശൂരും മെയ് 22 ന് കൊല്ലത്തും മെയ് 23 ന് തിരുവനന്തപുരത്തും നടക്കും. ജില്ലാതല യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കൾ, ട്രേഡ് യൂണിയൻ/ തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രാഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യാഗം രാവിലെ 10.30 ന് തുടങ്ങി 12.30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മേഖലാ അവലോകന യോഗങ്ങളും നടക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം മെയ് 8 ന് പാലക്കാട് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരത്തും കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം കണ്ണൂരിൽ മെയ് 26 നും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം മെയ് 29 ന് കോട്ടയത്തും നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് യോഗം നടക്കുന്നത്.

എന്റെ കേരളം പ്രദർശന വിപണന മേള ഏപ്രിൽ 21 മുതൽ 27 വരെ കാസർഗോഡ് പീലിക്കോട് കാലിക്കടവ് മൈതാനത്തും ഏപ്രിൽ 22 മുതൽ 28 വരെ വയനാട് കൽപറ്റ എസ് കെ എം ജെ സ്‌കൂളിലും ഏപ്രിൽ 25 മുതൽ മെയ് 1 വരെ കോട്ടയം നാഗമ്പടം മൈതാനത്തും ഏപ്രിൽ 29 മുതൽ മെയ് 5 വരെ ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി എച്ച് എസ് മൈതാനത്തും മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിലും മെയ് 4 മുതൽ 10 വരെ പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് എതിർ വശത്തുള്ള മൈതാനത്തും മെയ് 6 മുതൽ 12 വരെ ആലപ്പുഴ ബീച്ചിലും മെയ് 7 മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിലും മെയ് 8 മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനത്തും മെയ് 11 മുതൽ 17 വരെ കൊല്ലം ആശ്രാമം മൈതാനത്തും മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളം മൈതാനത്തും മെയ് 17 മുതൽ 23 വരെ എറണാകുളം മറൈൻ ഡ്രൈവിലും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും മെയ് 18 മുതൽ 24 വരെ തൃശ്ശൂർ സ്വരാജ് ഗ്രൗണ്ടിലെ വിദ്യാർത്ഥി കോർണറിലും നടക്കും.

പ്രദർശന-വിപണന മേളയുടെ ഏകോപനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിപണന സ്റ്റാളുകളുമുണ്ടാവും. വകുപ്പുകളുടെ സ്റ്റാളുകളിൽ സർക്കാരിന്റെ 9 വർഷത്തെ വികസന – ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. 2500 ചതുരശ്ര അടിയിൽ ഐ&പിആർഡിയുടെ തീം പവലിയൻ ഒരുക്കും. കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള, കാർഷിക പ്രദർശനം, ഹരിത കേരള മിഷന്റെ പ്രവർത്തനം സംബന്ധിച്ച ഇൻസ്റ്റലഷൻ എന്നിവ മേളയുടെ ഭാഗമായി ഉണ്ടാകും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്‌പോർട്‌സ് എന്നിവയ്ക്ക് പവലിയനിൽ പ്രത്യേക ഇടമുണ്ടാവും. കെ.എസ്.എഫ്.ഡി.സിയുടെ മിനി തിയറ്ററും ഉണ്ടാവും. പൊലീസിന്റെ ഡോഗ്‌ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനം എന്നിവ പവലിയന് പുറത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാരുടെ ലൈവ് ഡെമോൺസ്‌ട്രേഷനും ഒരുക്കുന്നുണ്ട്. ജനങ്ങൾക്കാവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. യുവജനക്ഷേമ വകുപ്പ് മേയ് 3 ന് യുവജനക്ഷേമത്തെക്കുറിച്ച് കോഴിക്കോടും മേയ് 11 ന് പ്രൊഫഷണൽ വിദ്യാർഥികളുമായുള്ള ചർച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് കോട്ടയത്തും മേയ് 17 ന് പ്രൊഫഷണലുകളുമായുള്ള ചർച്ച ശാസ്ത്ര സാങ്കേതിക വകുപ്പ് തിരുവനന്തപുരത്തും മേയ് 18 ന് പട്ടികജാതി – പട്ടികവർഗ ക്ഷേമത്തെ അടിസ്ഥാനമാക്കി പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് പാലക്കാടും മേയ് 19 ന് സാംസ്‌കാരിക മേഖലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക വകുപ്പ് തൃശ്ശൂരും മേയ് 27ന് വനിതാവികസനത്തെ അടിസ്ഥാനമാക്കി വനിതാവികസന വകുപ്പ് എറണാകുളത്തും യോഗങ്ങൾ സംഘടിപ്പിക്കും.

അമ്പമ്പോ! വീണ്ടും റെക്കോർഡിട്ട് സ്വർണവില

വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ.  840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000  കടന്നു.

ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71360  രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ് സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തിയത്.

എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല; പ്രശാന്ത് ശിവൻ

പാലക്കാട്: എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടത്തിയ പരാമർശത്തിലാണ് പ്രശാന്ത് ശിവൻ്റെ പ്രതികരണം.

കാലു കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

ആലങ്കാരിക പ്രയോഗമാണ് നടത്തിയതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

സംസ്ഥാനത്ത് വരുന്ന 4 ദിവസം ഇടിമിന്നലോടെ മഴയും കാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇടിമിന്നൽ അപകടകാരികളാണ്.  കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

19, 20 തീയതികളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി  ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന്  മുന്നറിയിപ്പ് നൽകി.

വഖഫ് നിയമ ഭേദഗതി; ഹർജികളിൽ ഇടക്കാല ഉത്തരവ് സംബന്ധിച്ച് സുപ്രിം കോടതിയിൽ ഇന്നും വാദം തുടരും

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവ് സംബന്ധിച്ച് സുപ്രിം കോടതിയിൽ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർണ്ണായക നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത് എന്നാണ് സുപ്രിം കോടതിയുടെ പ്രധാന നിർദ്ദേശം.

വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്. മുസ്ലീങ്ങളെ ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാൻ അനുവദിക്കുമോ എന്നത് അടക്കമുള്ള ചോദ്യങ്ങളും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ഇടക്കാല ഉത്തരവിടാൻ സുപ്രീം കോടതി ഒരുങ്ങിയെങ്കിലും ഇന്ന് കൂടി വാദം കേട്ട ശേഷം ഉത്തരവിറക്കാം എന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥന സുപ്രിം കോടതി അംഗീകരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് സുപ്രീംകോടതി ഹർജികൾ പരിഗണിക്കും.

സിനിമ സെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ്

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നൽകി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്. ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്.

ദുരനുഭവം പങ്കു വെച്ചുള്ള പരാതിയാണ് അമ്മ അസോസിയേഷന് നൽകിയത്. പരാതിയിൽ യുവനടന്റെ പേരുണ്ടെന്ന് അമ്മ. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. വിൻസി അലോഷ്യസിന്റെ പരാതി പരിഹരിക്കാൻ അമ്മ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിനു മോഹൻ, അൻസിബ ഹസൻ , സരയു എന്നിവരാണ് കമ്മിറ്റിയിൽ. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞു.

സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ നടന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.

വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൽ നിന്നും വിവരങ്ങൾ തേടാനും എക്സൈസ് തീരുമാനിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രം കേസ് എടുക്കും.

ആരാണ് ആ നടൻ?  നടി വിൻസി അലോഷ്യസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ്

കൊച്ചി:  സഹതാരം ലഹരി ഉപയോഗിച്ചതിനെക്കുറിച്ച്  വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ്.

നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങി. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസ് എടുക്കാൻ പൊലീസും ശ്രമം തുടങ്ങി.

കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് സൂചന.

വിപിഎസ് ലേക്‌ഷോറിൽ ശബ്ദദിനാഘോഷംവിഘ്നേഷ് വോയ്സ് ഓഫ് ദ ഇയർ

0

കൊച്ചി: വിപിഎസ് ലേക്‌ഷോറിൽ നടത്തിയ മൊഴിയാഴം ശബ്ദ മത്സരത്തിൽ വോയ്സ് ഓഫ് ദ ഇയർ ആയി തിരുവനന്തപുരം സ്വദേശി വിഘ്നേഷിനെ തിരഞ്ഞെടുത്തു.
ലോക ശബ്ദദിനത്തോട് അനുബന്ധിച്ച് നടത്തിയ വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഹെഡ് ആൻഡ് നെക്ക് സയൻസസ്, ആവാസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുജനങ്ങൾക്കായി ശബ്ദ മത്സരം നടത്തിയത്. ഗാനാലാപനം, മിമിക്രി&ഡബ്ബിങ്, വോയ്സ് ആക്റ്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 700ഓളം പേർ അപേക്ഷിച്ചതിൽനിന്ന് തിരഞ്ഞെടുത്ത 60 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഗാനാലാപന മത്സരത്തിൽ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും കെ എ ഉഷ രണ്ടാം സ്ഥാനവും അതിഥി അനുരൂപ് മൂന്നാം സ്ഥാനവും നേടി. മിമിക്രി & ഡബ്ബിങ് മത്സരത്തിൽ ജോമറ്റ് എം ജെ ഒന്നാം സ്ഥാനം നേടി. റീന ബി ജെ യ്ക്ക് രണ്ടാം സ്ഥാനവും അഞ്‌ജലിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വോയ്സ് ആക്റ്റിംഗ് മത്സരത്തിൽ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി. ഡോ. അഡോണി, ലക്ഷ്മി ജെ നായർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
ആകാശവാണിയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബാലേട്ടൻ
എന്ന ബാലകൃഷ്ണൻ പെരിയ, ആശചേച്ചി എന്ന ആശാലത, കർണാട്ടിക് സംഗീതജ്ഞൻ രാകേഷ് ആനയാടി, സംവിധായകൻ ഹക്കിംഷാ എന്നിവർ വിധികർത്താക്കളായി. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രസിദ്ധനായ സുധീഷ് ശശികുമാർ നയിച്ച സംഗീതവിരുന്നും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.
സിഇഒ ജയേഷ് വി നായർ, ഹെഡ് ആൻഡ് നെക്ക് സയൻസസ് മേധാവി ഡോ. ഷോൺ ടി ജോസഫ് എന്നിവർ ആശംസയർപ്പിച്ചു.

ഐപിഎല്ലിൽ തീപാറും പോരാട്ടം; ഡൽഹിയുടെ തട്ടകത്തിൽ നിർണായക ടോസ് ജയിച്ച് സഞ്ജു

0

ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൌളിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താനാണ് ഡൽഹിയുടെ ശ്രമം. 8-ാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. 

ദിവാകരൻ കൊലക്കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടു 
പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. 

കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക് വില്‍പനയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഭിഭാഷകൻ എംആർ അഭിലാഷാണ് ബൈജുവിനായി ഹാജരായത്.

ആലപ്പുഴ ദിവാകരൻ കൊലക്കേസ് പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നേരത്തെ വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. അഭിഭാഷകൻ എംആർ അഭിലാഷാണ് ബൈജുവിനായി ഹാജരായത്. 

‘ഹിന്ദു ബോർഡുകളിൽ മുസ്ലീങ്ങളെ അംഗങ്ങളാക്കുമോ’? വഖഫ് വാദത്തിനിടെ നിർണായക ചോദ്യവുമായി സുപ്രീം കോടതി

0

ദില്ലി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് വിവിധ സംഘടനകൾ നൽകിയ ഹർജി പരി​ഗണിക്കവേ, കേന്ദ്ര സർക്കാറിനോട് നിർണായക ചോദ്യവുമായി സുപ്രീം കോടതി. ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാൻ മുസ്ലീങ്ങളെ അനുവദിക്കുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്. വലിയൊരു വിഭാഗം മുസ്ലീങ്ങൾ വഖഫ് നിയമത്തിന്റെ പരിധിയിൽ വരാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോഴായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

ഇനി മുതൽ മുസ്ലീങ്ങളെ, ഹിന്ദു എൻഡോവ്‌മെന്റ് ബോർഡുകളുടെ ഭാഗമാകാൻ അനുവദിക്കുമെന്നാണോ നിങ്ങൾ പറയുന്നതോയെന്നും അക്കാര്യം തുറന്നു പറയൂവെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ട് മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഏകപക്ഷീയമായി തരംമാറ്റാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇസ്ലാം ആചരിക്കുന്നവർക്ക് മാത്രമേ വഖ്ഫ് സൃഷ്ടിക്കാൻ കഴിയൂ എന്ന് സർക്കാരിന് എങ്ങനെ പറയാൻ കഴിയുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. 

രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പണി:  രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്:  കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യ എസ് അയ്യരുടെ പോസ്റ്റിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.

ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പണിയെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. പല ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്.

പല സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും എങ്ങനെ പെരുമാറണമെന്ന് അറിയില്ല. സോഷ്യൽ മീഡിയ ഹൈപ്പിൽ മാത്രമാണ് ചിലർക്ക് ക്രേസ്. പ്രെയ്സിങ്ങ് നോട്ട് നിർത്തി ഫയൽ നോട്ടിലേക്ക് ഉദ്യോഗസ്ഥർ മാറണം. ഡിസിസി പ്രസിഡൻ്റിനെ നിയമിച്ചതിൽ ഇത്തരം പോസ്റ്റിട്ടാൽ സർക്കാർ നടപടിയെടുക്കില്ലേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

കര്‍ണ്ണന്‍ ആരായിരുന്നെങ്കിലും മരണം വരെ ധര്‍മ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ് കുറ്റം പറയാന്‍ പറ്റില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

‘അല്ല, കര്‍ണ്ണന്‍ ആരായിരുന്നെങ്കിലും മരണം വരെ ധര്‍മ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നല്ലോ?? അപ്പോ സംഗതി ശരിയാണ്. കുറ്റം പറയാന്‍ പറ്റില്ല. അപ്പോ ചോദ്യമിതാണ്, ആരാണ് ഇവിടെ ദുരാഗ്രഹിയായ ദുര്യോദനന്‍?’ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.