ഇന്‍ഫോസസിന്‍റെ 3.3കോടി ലാഭവിഹിതം സ്വന്തമാക്കി നാരായണമൂര്‍ത്തിയുടെ 17 മാസം പ്രായമുള്ള ചെറുമകൻ.
2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്ന് 3.3 കോടി രൂപയ്ക്ക് അര്‍ഹനാണ് ഏകാഗ്ര രോഹൻ മൂർത്തിഎന്ന ഈ കുഞ്ഞ്.
രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനാണ് ഏകാഗ്ര. ഇന്‍ഫോസിസിന്‍റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രയുടേതായുള്ളത്. അതായത് 0.04ശതമാനം ഓഹരികള്‍.
നാല് മാസം പ്രായമുള്ളപ്പോൾ നാരായണ മൂർത്തി കുഞ്ഞിന് സമ്മാനമായി നൽകിയതാണ് ഈ ഓഹരികൾ. സമ്മാനം നൽകുമ്പോൾ ഓഹരികളുടെ മൂല്യം 240 കോടി രൂപയിലധികമായിരുന്നു.
ഒരു വയസും 5 മാസവും പ്രായമുള്ള ഏകാഗ്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരിൽ ഒരാളാണ്. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിക്ക് കമ്പനിയുടെ 3.89 ലക്ഷം ഓഹരികളുണ്ട്. ലാഭവിഹിതത്തിൽ നിന്ന് നാരായണ മൂർത്തിക്ക് 33.3 കോടി രൂപയും ഭാര്യ സുധ മൂർത്തിക്ക് 76 കോടി രൂപയും ലഭിക്കും.
17 മാസം പ്രായം, 3.3കോടി ലാഭവിഹിതം ! പ്രായം കുറഞ്ഞ കോടീശ്വരനായി നാരായണമൂര്‍ത്തിയുടെ കൊച്ചുമകന്‍

നടി വിന്‍സി അലോഷ്യസിൻ്റെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസിൻ്റെ പരാതി ഗൗരവമുള്ളതെന്ന് വ്യക്തമാക്കി സിനിമാ മന്ത്രി സജി ചെറിയാന്‍. വിന്‍സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
അതേസമയം നടിയുടെ സമീപനം അഭിനന്ദാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിനിമാ കോണ്‍ക്ലേവില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 240 ജീവനക്കാരെ പിരിച്ചുവിട്ടു
ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 240 എൻട്രി ലെവൽ ജീവനക്കാരെ പിരിച്ചുവിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മൈസുരു ട്രെയിനിംഗ് ക്യാമ്പസിൽ നിന്ന് ആണ് പിരിച്ചുവിടൽ ഉണ്ടായത്.
അതേസമയം ആഭ്യന്തര പരീക്ഷകൾ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടൽ. ഫെബ്രുവരിയിലും നാനൂറോളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു. ഇന്ന് രാവിലെയാണ് പലർക്കും പിരിച്ചുവിടൽ സംബന്ധിച്ച സന്ദേശം ഇ-മെയിലിൽ ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പിരിച്ച് വിടുന്നവർക്ക് താൽക്കാലികാശ്വാസം നൽകുമെന്ന് ഇൻഫോസിസ് അറിയിച്ചു. നേരത്തേയുള്ള കൂട്ടപ്പിരിച്ച് വിടലിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധം ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് വിലയിരുത്തൽ.
അതേസമയം എൻഐഐടി, അപ്ഗ്രേഡ് പോലുള്ള പരിശീലന കോഴ്‌സുകൾ സൗജന്യമായി ലഭ്യമാക്കും എന്നും ഔട്ട് പ്ലേസ്മെന്‍റ് സർവീസുകൾ പരമാവധി നൽകാൻ ശ്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്പളവും താമസ ചെലവും നൽകുമെന്നും ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മൈസുരു ട്രെയിനിംഗ് സെന്‍ററിൽ നിന്ന് ബെംഗളുരുവിലേക്കോ നാട്ടിലേക്കോ ട്രാവൽ അലവൻസും നൽകും എന്നും കമ്പനി അറിയിച്ചു.
‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ
ദില്ലി: വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്‍റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് വാദം. ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ 2013ലെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ആവശ്യം ഉന്നയിച്ചു.
ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചതെന്നും എന്നാൽ തറവില കണക്കാക്കിയാൽ പോലും 519 കോടിയുടെ മൂല്യമുണ്ടെന്നുമാണ് എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ വാദം. എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കഴിഞ്ഞയാഴ്ച കളക്ടർ നോട്ടീസ് പതിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നടപടി. 64.4705 ഹെക്ടർ ഭൂമിയാണ് ദുരന്ത നിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്.
പിന്നാലെ സർക്കാർ ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്‍റിൽ 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്.
വീടുകൾക്ക് പുറമെ പൊതുസ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര – വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടത്തുക. കിഫ്‌കോണ്‍ കണ്‍സള്‍ട്ടന്‍റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും.
‘ആ കുഞ്ഞുമുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ഒരുതവണ ഞങ്ങളെ വന്നുകണ്ടിരുന്നെങ്കിൽ…’: ഏറ്റുമാനൂർ എസ്എച്ച്ഒ
ഇന്നും കുറിപ്പ് വല്ലതുമുണ്ടോ; ബാറ്റിംഗിനിടെ അഭിഷേക് ശര്‍മയുടെ പോക്കറ്റില്‍ കൈയിട്ട് സൂര്യകുമാര്‍ യാദവ്
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദിന്‍റെയും മത്സരത്തിലെയും ടോപ് സ്കോററായത് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയായിരുന്നു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് അളിക്കത്താതെ മടങ്ങിയെങ്കിലും മുംബൈയുടെ ചങ്കിടിപ്പേറ്റിയാണ് ക്രീസില്‍ നിന്നത്.
ദീപക് ചാഹര്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ക്രീസ് വിട്ടിറങ്ങി സിക്സിന് ശ്രമിച്ച അഭിഷേകിനെ സ്ലിപ്പില്‍ വില്‍ ജാക്സ് കൈവിട്ടിരുന്നു. പിന്നീട് ലഭിച്ച അര്‍ധാവസരങ്ങളും മുംബൈക്ക് മുതലാക്കാനായില്ല. എന്നാല്‍ പിച്ചിലെ സഹായം മുതലെടുത്ത് മുംബൈ ബൗളര്‍മാര്‍ അഭിഷേകിനെയും ട്രാവിസ് ഹെഡിനെയും പവര്‍ പ്ലേയില്‍ ശരിക്കും ക്രീസില്‍ പൂട്ടി. സ്ലോ ബോളുകളായിരുന്നു അഭിഷേകിനെയും ഹെഡിനെയും പൂട്ടാൻ മുംബൈ പ്രയോഗിച്ചത്.
വാംഖഡെയില്‍ വീണ്ടും മുംബൈയുടെ വിജയഭേരി, ഹൈദരാബാദിനെ വീഴ്ത്തിയത് 4 വിക്കറ്റിന്
ഇടക്കിടെ അഭിഷേക് ആളിക്കത്തിയെങ്കിലും ഒറ്റ സിക്സ് പോലും നേടാന്‍ താരത്തിനായില്ല. ഇതിനിടെ ബാറ്റിംഗ് ക്രീസില്‍ നിന്ന അഭിഷേകിന് അടുത്തെത്തി മുംബൈ താരം സൂര്യകുമാര്‍ യാദവ് പോക്കറ്റില്‍ കൈയിട്ടത് കാണികളിലും ചിരി പടര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 55 പന്തില്‍ 141 റണ്‍സടിച്ച അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം പോക്കറ്റില്‍ നിന്ന് കുറിപ്പെടുത്ത് ആരാധകരെ കാണിച്ചിരുന്നു. ഇത് ഓറഞ്ച് ആര്‍മിക്കുവേണ്ടി എന്നായിരുന്നു കുറിപ്പിലെ വാക്കുകള്‍. അതുപോലെ ഇത്തവണയും എന്തെങ്കിലും ഉണ്ടോ എന്നറിയാനായിരുന്നു സൂര്യയുടെ പരിശോധന.
ആറ് മിനിറ്റിനിടെ മൂന്ന് ഗോള്‍! വിസ്മയിപ്പിക്കുന്ന തിരിച്ചുവരവുമായി യുണൈറ്റഡ് യൂറോപ്പ് ലീഗ് സെമിയില്‍
മാഞ്ചസ്റ്റര്‍: വിരോചിത ജയത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗിന്റെ സെമിയില്‍. അവസാന ആറ് മിനിറ്റില്‍ മൂന്ന് ഗോള്‍ നേടിയാണ് മാഞ്ചസ്റ്റര്‍ വിജയം സ്വന്തമാക്കിയത്. ഇന്നലെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. ഇരുപാദങ്ങളിലുമായി 7-6ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. അധിക സമയത്തെ, അധിക എഫേര്‍ട്ടാണ് മാഞ്ചസ്റ്ററിനെ സെമിയിലെത്തിച്ചത്.
43-ാം മിനിറ്റ് വരെ നാലിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. 114-ാം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. 120-ാം മിനിറ്റില്‍ കോബിയോ മാനോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എക്‌സ്ട്രാ ടൈമിന്റെ ഇന്‍ജുറി ടൈമില്‍ ഹാരി മഗ്വെയിറിലൂടെ യുണൈറ്റഡ് ജയമുറപ്പിച്ചു. സെമിയില്‍ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളി.
ഫ്രാങ്ക്‌ഫെര്‍ട്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ടോട്ടനവും യൂറോപ്പ ലീഗ് സെമിയിലെത്തി. നാല്‍പത്തിമൂന്നാം മിനിറ്റില്‍ ഡൊമനിക് സോളങ്കി പെനല്‍റ്റിയിലൂടെയാണ് ടോട്ടനത്തിന്റെ വിജയ ഗോള്‍ നേടിയത്. ഇരു പാദങ്ങളിലുമായി ഒരു ഗോള്‍ ലീഡിന്റെ കരുത്തിലാണ് ടോട്ടനത്തിന്റെ മുന്നേറ്റം.
എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം’, ഷൈനെ വെള്ളപൂശി, വിൻസിയെ തള്ളിപ്പറഞ്ഞെന്ന ആരോപണത്തിൽ മാല പാർവതി
കൊച്ചി: ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണത്തിൽ മറുപടിയുമായി നടി മാല പാർവതി രംഗത്ത്. ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈന്‍റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചു. പക്ഷേ വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാർവതി വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും അവർ വിവരിച്ചു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്‍റെ പേരിൽ അവർ ഒറ്റപെടില്ലെന്നും മാല പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മാല പാർവതിയുടെ കുറിപ്പ്
മാലാ പാർവതി,ഷൈൻ ടോം ചാക്കോ – യെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എൻ്റെ അനുഭവം പറഞ്ഞു. ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്.സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിൻ്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ context – ൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എൻ്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു.അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു . വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും. രണ്ടാമത്തെ വിഷയം – കോമഡി ” എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി ” പറയാറുണ്ട്.ഇത് കോമഡിയല്ല കുറ്റകൃത്യമാണ്.അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്. ഒരു ടെലി ഇന്നിൻ്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാൻ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു. നന്ദി.
ബിജെപിക്കാർക്ക് നേരെ വെല്ലുവിളി; പൊലീസിന് നേരെ വധഭീഷണി; കോൺഗ്രസ് നേതാവ് ചാലിശ്ശേരി മുഹമ്മദലി അറസ്റ്റിൽ
പാലക്കാട്: തൃത്താല ചാലിശ്ശേരിയിൽ ബിജെപി പ്രവർത്തകർക്ക് നേരെ വെല്ലുവിളിയും,പൊലീസുകാർക്ക് നേരെ വധഭീഷണിയും മുഴക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിലായി. ചാലിശ്ശേരി പാലക്കൽ പീടികയിൽ മുഹമ്മദലിയെയാണ് പൊലീസ് പിടികൂടിയത്.ചാലിശ്ശേരി പഞ്ചായത്തിലെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് മുഹമ്മദലി.
രാഹുൽ മാങ്കൂട്ടത്തിൽ തൃത്താലയിൽ വരുന്നുണ്ടെന്നും ബിജെപി ആർഎസ്എസുകാർ തടഞ്ഞ നോക്ക് എന്നും, മോദിയുടെ വാക്കുകേട്ട് ചില പൊലീസുകാർ ഇതിൽ ഇടപെട്ടാൽ ഭാര്യയെയും മക്കളെയും കാണാൻ പറ്റില്ല എന്ന് ഓർക്കുന്നത് നല്ലതായിരിക്കും എന്നുമായിരുന്നു ഭീഷണി. ഭാരതീയന്യായ സംഹിത 192,351 (3) വകുപ്പുകൾ പ്രകാരമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് ഇയാൾ അറസ്റ്റിനു കാരണമായ രീതിയിൽ ഇത്തരമൊരു പോസ്റ്റ് ഇയാൾ ഫേസ്ബുക്കിൽ ഇട്ടത്. വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ തുടർന്ന് സ്വർണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000 കടന്നു. ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാൽ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7350 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
recommended by
ഏപ്രിലിലെ സ്വർണ വില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
ഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 11 – ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു. വിപണി വില 69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ
ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ
ഏപ്രിൽ 17- ഒരു പവൻ സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 71,360 രൂപ
ഏപ്രിൽ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ

ആകാശ മധ്യത്തിൽ വിമാനം റാഞ്ചാൻ ശ്രമം, ഭീതിയുടെ മുൾമുനയിൽ യാത്രക്കാർ; നിറയൊഴിച്ച് യാത്രക്കാരൻ, ദൃശ്യം പുറത്ത്
ബെൽമോപൻ: വിമാനം പറക്കുന്നതിനിടെ റാഞ്ചാൻ നീക്കം നടന്നതായി റിപ്പോർട്ട്. കത്തി കാണിച്ച് ഭീഷണി മുഴക്കിയ അക്രമിയെ യാത്രക്കാരിലൊരാൾ വെടിവച്ചുകൊന്നു. ബെലീസിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിമാനം ലാൻഡ് ചെയ്തതോടെ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തുവന്നു.
ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനം റാഞ്ചാൻ യുഎസ് പൗരനാണ് ശ്രമിച്ചതെന്ന് ബെലീസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാൻ പെഡ്രോയിലേക്ക് പോകുന്ന വിമാനത്തിൽ ആകാശത്ത് വെച്ചാണ് സംഭവം നടന്നത്. 49കാരനായ പ്രതി യാത്രക്കാരെ കത്തി പുറത്തെടുത്ത് ആക്രമിക്കാൻ തുടങ്ങി. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. യുഎസ് പൗരനായ അകിന്യേല സാവ ടെയ്‌ലർ ആണ് വിമാനത്തിൽ പരിഭ്രാന്തി പടർത്തിയതെന്ന് ബെലീസ് പൊലീസ് കമ്മീഷണർ ചെസ്റ്റർ വില്യംസ് പറഞ്ഞു. തുടർന്ന് അതേ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ ടെയ്‍ലറെ വെടിവച്ച് കൊന്നു.
ടെയ്‌ലറെ വെടിവച്ച യാത്രക്കാരനെ കമ്മീഷണർ ചെസ്റ്റർ വില്യംസ് പ്രശംസിച്ചു. ഹീറോയെന്ന് വിളിച്ച് അഭിനന്ദിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ടെയ്‌ലറിന് വിമാനത്തിനുള്ളിൽ കത്തി എങ്ങനെ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് വ്യക്തമല്ല. വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്. ഇയാൾ എന്തിനാണ് വിമാനം റാഞ്ചാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരണം തേടി ബെലീസിയൻ ഉദ്യോഗസ്ഥർ യുഎസ് എംബസിയെ സമീപിച്ചു.