ഫ്രാൻസിലെ വിലിസി വില്ല കുബാലി പ്രവിശ്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർട്ട് ക്യാമ്പിലാണ് Clam Art ൻ്റെ 2025 ലെ ആർട്ടിസ്റ്റ് ഇൻ ദി ഹൗസ് ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന് കേരളത്തിൽ നിന്നുള്ള ചിത്രകാരൻ ആർ.കെ ചന്ദ്രബാബുവിന് സെലക്ഷൻ കിട്ടിയത്. നെതർലാൻ്റ്, ജർമ്മിനി, സ്വിസ്സർലാൻ്റ്, ഇറ്റലി ബൽജിയം ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആർട്ടിസ്റ്റുകൾ ആണ് പങ്കെടുക്കുന്നത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ കിട്ടുന്ന ആദ്യത്തെ മലയാളി കലാകാരനാണ് ആർ.കെ ചന്ദ്രബാബു’ കഴിഞ്ഞ മൂന്നു വർഷങ്ങളായി വിവിധ മീഡിയങ്ങളിലായി തുടർന്നു വരുന്ന പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകൾ എന്ന പരമ്പരയിലെ പത്ത് ചിത്രങ്ങളാണ് ക്യാമ്പ് സെലക്ഷന് പരിഗണിക്കപ്പെട്ടത്. പാരീസിലെ പ്രധാനപ്പെട്ട കലാസാംസ്കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രമുഖരുമായി സംവദിക്കാനും സ്വന്തം വർക്കുകൾ ചെയ്യാനുമുള്ള അവസരമാണ് ക്ലാം ആർട്ട് ക്യാമ്പ് വഴി തേടിയെത്തുന്നത്. ഏപ്രിൽ 21 മുതൽ മെയ് രണ്ട് വരെയാണ് ക്യാമ്പ് – ക്ലാംആർട്ട് എന്ന ഫ്രാൻസിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയുടെതാണ് ഇൻറർനാഷണൽ ആർട്ടിസ്റ്റ് റസിഡൻസി ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ ഗവൺമെൻറ് ഫൈനാൻസ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ ചന്ദ്രബാബു ശില്പകലയിലും, ഫോട്ടോഗ്രാഫിയിലും പ്രാക്റ്റീസ് ചെയ്യുന്നു. കോട്ടയം ജില്ലയിൽ നെച്ചിപ്പുഴൂർ സ്വദേശിയായ ചന്ദ്രബാബു ഒട്ടേറെ പ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട് മാതൃകാ അധ്യാപകപുരസ്കാരവും, മലയാള പുരസ്കാരമുൾപ്പെടെ ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട് എറണാകുളം ജില്ലയിൽ പള്ളുരുത്തിയിലാണ് താമസം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ ചിത്രകലാ അധ്യാപകനാണ്. 98464254 82
പിറ്റ് ഇറ്റ് ക്ലാംആർട്ട് ഇൻറർനാഷണൽ ആർട്ട് ക്യാമ്പിന് മലയാളി ചിത്രകാരന് ക്ഷണം
പൊന്നാനിയിൽ നിന്ന് 15 വയസുകാരായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി
മലപ്പുറം: പൊന്നാനിയിൽ നിന്ന് 15 വയസുകാരായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്.
മംഗളകത്ത് വീട്ടിൽ സാദിഖിൻറെ മകൻ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടിൽ നൗഷാദിൻറെ മകൻ കുഞ്ഞുമോൻ, മച്ചിങ്ങലകത്ത് വീട്ടിൽ സിറാജുദ്ദീൻ്റെ മകൻ റംനാസ് എന്നിവരെയാണ് കാണാതായത്.
മൂന്ന് പേരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. മൂന്ന് സ്കൂളുകളിലാണ് അവർ പഠിക്കുന്നത്.
കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
അതേസമയം കുട്ടികൾ ബെംഗളൂരുലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുട്ടികളിൽ ഒരാൾ ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം.
കോട്ടയം വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം; പ്രതി ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന
കോട്ടയം: കോട്ടയം തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.
അതേസമയം രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ കണ്ടെത്തി എന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്ലഭിക്കുന്ന വിവരം.
പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകുക. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. പ്രതി ഇതരസംസ്ഥാന തൊഴിലാളിയാണ് എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് കുരുതുന്നതെന്നും സ്ഥിരീകരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നും പൊലീസ് പ്രതികരിച്ചു.

വാൻസിന്‍റെ മക്കൾക്ക് മയിൽപ്പീലി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത്
ഡൽഹി: യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്ക് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് വിദേശകാര്യ മന്ത്രാലയം. കൂടിക്കാഴ്ചയോടെ ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോഗതിയുണ്ടായെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. മോദിയുടെ വസതിയിലാണ് കൂടികാഴ്ച നടന്നത്.
ഡൽഹി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കുടുംബസമേതം വൈകിട്ടാണ് ജെ ഡി വാൻസ് എത്തിയത്. ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒരുമിച്ചാണ് സന്ദർശനം നടത്തിയത്. പ്രധാനമന്ത്രി, ജെ ഡി വാൻസിന്‍റെ മക്കളുമായി സംസാരിക്കുകയും ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്ക് ഓരോ മയിൽപ്പീലി വീതം സമ്മാനിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ ഇന്ത്യ – അമേരിക്ക വ്യാപാര കരാറടക്കം നിർണായക വിഷയങ്ങൾ ചർച്ചയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വ്യാപാര കരാറിൽ നല്ല പുരോഗതി എന്ന വിശദീകരണവും മന്ത്രാലയം നൽകി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം ഈ വർഷം തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
എന്റെമ്മോ! ഒരു പവന് ഇന്ന് കൂടിയത് 2200 രൂപ
സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.
ഇതോടെ പവന് 74320 രൂപയായി. ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.
അത്യാധുനിക ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക്കുമായി ഫ്ലോറാ മെഡികെയര്‍ ഇടപ്പള്ളിയില്‍
കൊച്ചി: ഇടപ്പള്ളിയില്‍ അത്യാധുനിക ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക് തുറന്ന് ഫ്ലോറാ മെഡികെയര്‍. എറണാകുളം എം.പി ഹൈബി ഈഡന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ആരോഗ്യസേവന രംഗത്ത് അതിവേഗം വളരുന്ന കൊച്ചിയിലേക്ക് ഫ്ലോറാ മെഡികെയറിന്റെ കടന്നുവരവ് ആരോഗ്യമേഖലയ്ക്ക് ആകെ മുതല്‍ക്കൂട്ടാകുമെന്ന് ഹൈബി ഈഡന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫയാസ് കെ.എ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോകുല്‍ വിജയന്‍, ഡയറക്ടര്‍ റിയാസ് ഹമീദ്, ഡോ. റിസ്‌വി അലി, പറവൂർ മുൻസിപ്പൽ കൗൺസിലർ കെ.ജെ. ഷൈന്‍ ടീച്ചർ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡെന്റല്‍ ആന്‍ഡ് ഡെര്‍മറ്റോളജി വിഭാഗവുമായി നോര്‍ത്ത് പറവൂരില്‍ 2023ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഇ.എന്‍.ടി, ഹോമിയോപ്പതി, പീഡിയാട്രിക്‌സ്, സൈക്കോളജി വിഭാഗങ്ങളിലേയ്ക്ക് സേവനം വിപുലപ്പെടുത്തിയ ഫ്ലോറാ മെഡികെയര്‍ എല്‍എല്‍പി പോളിക്ലിനിക് ആഭ്യന്തര, വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ സൗകര്യവും കൂടി കണക്കിലെടുത്താണ് ഇടപ്പള്ളിയില്‍ പുതിയ ക്ലിനിക് തുറന്നത്.
നൂതന ദന്ത ചികിത്സയും ഇഎന്‍ടി ചികിത്സകളും മെച്ചപ്പെട്ട സേവനവും ഉയർന്ന കാര്യക്ഷമതയുള്ള അത്യാധുനിക ഉപകരണങ്ങളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഫ്ലോറാ മെഡികെയര്‍ എം.ഡിയും ദന്തവിഭാഗം മേധാവിയുമായ ഡോ. ഫയാസ് കെ.എ, ഇഎന്‍ടി വിഭാഗം മേധാവി ഡോ. റിസ്‌വി അലിയും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളുമായും ആരോഗ്യമേഖലയിലെ സേവനദാതാക്കളുമായി പങ്കാളിത്തത്തിലും ധാരണാപത്രങ്ങളിലും ഫ്ലോറാ മെഡികെയര്‍ ഒപ്പുവെക്കുമെന്ന് അവര്‍കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.
ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു. കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
വിനീത വധക്കേസ്; തെറ്റ് ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി; പ്രതി കൊടും കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ; വിധി 24ന്
തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലപാതക കേസ് വിധി ഈ മാസം 24ന് പ്രസ്താവിക്കും. പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയിൽ. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് ശിക്ഷിക്കാമെന്നും പ്രതി രാജേന്ദ്രൻ. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ. ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധ ശിക്ഷ വിധിയ്ക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കവർച്ചക്കായി തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയെന്നും പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂർണ്ണ ലോക്ക് ഡൌൺ സമയത്ത് 2022 ഫെബ്രുവരി 6നാണ് കൊലപ്പെടുത്തിയത്.
2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു.
പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിന് വേണ്ടി കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കളക്ടർമാരുടെ അടക്കമുള്ള 7 റിപ്പോർട്ടുകൾ തേടിയിരുന്നു. തമിഴ്നാട്ടിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. അപൂർവങ്ങളിൽ അപൂർവമായ കേസായി
പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
മൂന്ന് നാല് ദിസവമായി ഉറക്കമില്ല! വിൻസിയ്ക്കും ഷൈനിനുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിർമ്മാതാവ്
നടി വിൻസി അലോഷ്യസിനും നടൻ ഷൈൻ ടോം ചാക്കോയ്ക്കുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് കണ്ടർഗുള രംഗത്ത്.
വിൻ സി അലോഷ്യസുമായി സംസാരിച്ചു. സിനിമാ സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നുവെന്ന് വിൻ സി പറഞ്ഞു, എന്നാൽ അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
വിൻസിയും ഷൈനും സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
താൻ കേരളത്തിലെത്തിയത് കൂടുതൽ മലയാളം സിനിമകൾ നിർമ്മിക്കാനാണ്. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ ഇതൊക്കെയാണ് അനുഭവം. എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. കഴിഞ്ഞ മൂന്ന് നാല് ദിസവമായി ഉറക്കമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
‘സത്യസന്ധമായി വീണ്ടും പറയട്ടെ. സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. യാതൊരു പരാതിയും ലഭിച്ചിരുന്നില്ല. വിവാദം സിനിമയെ നെഗറ്റീവായി ബാധിച്ചു. ഈസ്റ്റർ ദിനത്തിൽ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. വിൻ സിയോ ഷൈനോ പോസ്റ്റർ പങ്കുവെച്ചിട്ടില്ല. ലഹരിയെക്കുറിച്ചോ വിൻ സിയുടെ പരാതിയെക്കുറിച്ചോ എനിക്ക് യാതൊന്നും അറിയില്ല. എന്നാൽ എന്റെ സിനിമയെ ഇതെല്ലാം പ്രതികൂലമായി ബാധിച്ചു’, നിർമ്മാതാവ് ശ്രീകാന്ത് കണ്ടർഗുള പറഞ്ഞു.
ഹോട്ടലിൽ നിന്ന് ഓടിയപ്പോൾ ഷൈൻ എന്തുകൊണ്ട് പൊലീസ് സഹായം തേടിയില്ല: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ചോദിക്കുന്നു
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.
അന്വേഷണം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണ്. കടുത്ത നടപടികളിലേക്കൊന്നും തങ്ങൾ കടന്നിട്ടില്ലെന്നും കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷമേ ഉണ്ടാകൂ എന്നും കമ്മിഷണർ വ്യക്തമാക്കി.
ഷൈനുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഷൈനിനെ പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മൂന്ന് എസിപിമാരുമായി കമ്മിഷണർ ഇന്നു ചർച്ച നടത്തുന്നുണ്ട്.
ഷൈൻ ഹോട്ടലിൽ നിന്ന് ഓടിപ്പോയ സാഹചര്യത്തിന്റെയും പിന്നീട് ചോദ്യം ചെയ്യലിൽ നൽകിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി. ഹോട്ടലിൽ നിന്ന് ഓടിയപ്പോൾ ഷൈൻ എന്തുകൊണ്ട് പൊലീസ് സഹായം തേടിയില്ലെന്നും അദ്ദേഹം ചോദിച്ചു
സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 8 മരണം
ബൊക്കാറോ: ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും ഉണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ പ്രദേശത്ത് ഏറ്റുമട്ടൽ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ? വിവാദങ്ങള്‍ക്കിടെ കൊച്ചിയിൽ ഇന്ന് നിര്‍ണായക യോഗങ്ങള്‍
കൊച്ചി: ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസി നേരിട്ട ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.
ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്‍റെ യോഗം. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചേംബറിൽ ചർച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികൾ അറിയിക്കും. ഇതിനിടെ, വിൻസി ഉന്നയിച്ച പരാതിയിൽ ഷൈൻ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നൽകിയില്ല.
വിഷയത്തിൽ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുൻപാകെ വിശദീകരണം നൽകാൻ ഷൈനിനു നൽകിയ സമയം അവസാനിച്ചു. ഷൈനിന്‍റെ അച്ഛൻ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്ഹോക്ക് കമ്മറ്റി മുൻപാകെ റിപ്പോർട്ട് ചെയ്യും. കൊച്ചിയിൽ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന ഷൈനിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയേക്കും.
അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളെ എക്സൈസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുക. പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും. ഇതിനുശേഷം ഇവർ തങ്ങിയിരുന്ന കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.
കേസുമായി ബന്ധപ്പെട്ട 25ലധികം പേരെയാണ് എക്സൈസ് ഇതുവരെ ചോദ്യം ചെയ്തത്. ലഹരി കേസിൽ കൊച്ചിയിൽ പിടിയിലായ ഷൈൻ ടോം ചാക്കോ, തസ്ലീമയുമായി ബന്ധമുണ്ടെന്ന് മൊഴി നൽകിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടക്കം എക്സൈസ് വ്യക്തത വരുത്തും.പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഷൈൻ ടോം ചാക്കോ ഉൾപ്പടെ തസ്ലിമ പേര് വെളിപ്പെടുത്തിയ സിനിമ നടന്മാർക്ക് നോട്ടീസ് അയക്കുകയുള്ളു.