പൊന്നാനിയിൽ നിന്ന് 15 വയസുകാരായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി

0

മലപ്പുറം:  പൊന്നാനിയിൽ നിന്ന് 15 വയസുകാരായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്.

മംഗളകത്ത് വീട്ടിൽ സാദിഖിൻറെ മകൻ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടിൽ നൗഷാദിൻറെ മകൻ കുഞ്ഞുമോൻ, മച്ചിങ്ങലകത്ത് വീട്ടിൽ സിറാജുദ്ദീൻ്റെ മകൻ റംനാസ് എന്നിവരെയാണ് കാണാതായത്.

മൂന്ന് പേരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. മൂന്ന് സ്കൂളുകളിലാണ് അവർ പഠിക്കുന്നത്.

കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

അതേസമയം കുട്ടികൾ ബെംഗളൂരുലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുട്ടികളിൽ ഒരാൾ ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here