പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റതായി റിപ്പോർട്ട്. അഞ്ചല്‍ കോട്ടയ്ക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വെച്ച് പാമ്പുകടിയേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.
അഞ്ചരയോടെ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു
കണ്ണൂർ സർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: ഗ്രീൻവുഡ് കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
കണ്ണൂർ : കാസർകോട് പാലക്കുന്ന് കോളേജിലെ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തു.
ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി. ചോദ്യ പ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ബുധനാഴ്ച അധ്യാപകരെയും രക്ഷാകർത്താക്കളെയും, വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി യോഗം വിളിക്കുമെന്നും മാനേജ്മെൻ്റ് അറിയിച്ചു.
സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടേയും കണ്ടെത്തൽ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടൻ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയേയും ചോദ്യം ചെയ്യും
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയേയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.
മുഖ്യപ്രതി തസ്ലീമയെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം.
ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു.
നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.
തുടർന്ന് തസ്ലീമയുടെ ഭർത്താവ് സുല്‍ത്താനെയും എക്സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് സുല്‍ത്താനെ പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു സുല്‍ത്താന്‍.
‘ഡിയർ ലാലേട്ടൻ…’ മെസ്സിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ
മെസിയുടെ ഓട്ടോഗ്രാഫ് പങ്കുവെച്ച് മോഹൻലാൽ. മെസിയുടെ കൈപ്പടയിലുള്ള ജേഴ്‌സി പങ്കുവെച്ചാണ് മോഹന്‍ലാല്‍ സന്തോഷം പങ്കുവെച്ചത്.
ഇതിന്റെ വീഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏറെക്കാലമായി താന്‍ മെസിയുടെ ആരാധകനാണെന്നും ഏറെ വിലപ്പെട്ട സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നുമാണ് താരം പറയുന്നത്.
മെസി ആശംസയെഴുതുന്നതും വീഡിയോയില്‍ കാണാം.ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും. എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ,
“ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും.
ഇന്ന് അങ്ങനെയൊരു നിമിഷം ഞാനും അനുഭവിച്ചു, ഈ സമ്മാനം തുറന്നപ്പോള്‍ എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചു പോയി. ഇതിഹാസം തന്നെ ഒപ്പിട്ട ഒരു ജേഴ്‌സി- അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ ജേഴ്‌സിയില്‍ എന്റെ പേര്.
കളിക്കളത്തിന് അകത്തും പുറത്തും മെസിയെ ആരാധിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് വളരെ സ്‌പെഷ്യലാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ, ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമായിരുന്നില്ല. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു.”
എല്ലാത്തിനുമുപരി, ഈ മറക്കാനാകാത്ത നിമിഷം സമ്മാനിച്ചതിന്, ദൈവമേ നന്ദി…

നാണക്കേട് തോന്നുന്നു’; മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്‍ജിനി
മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്‍ജിനി രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ ആണ് താരത്തിന്റെ പ്രതികരണം. ‘മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും ഇക്കാര്യത്തിൽ വളരെ ദുഃഖിതയാണ്’ എന്നുമാണ് രഞ്‍ജിനി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.
അതേസമയം ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞു മലപർവതി വിശദീകരണം നൽകിയിരുന്നു.
ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സർക്കാരിന് ശുപാർശ നൽകി ഡിജിപി
എല്‍ ക്ലാസിക്കോയില്‍ പകരം വീട്ടി മുന്നേറാന്‍ മുംബൈ; അവസാന സ്ഥാനത്തു നിന്ന് കരകയറാന്‍ ചെന്നൈ
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ വര്‍ഷം വാങ്കഡെയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന നാലു പന്തുകളും സിക്സിന് പറത്തിയാണ് ധോണി ഫിനിഷ് ചെയ്തത്. ഒടുവില്‍ മുംബൈ മത്സരം തോറ്റത് ധോണി പറത്തിയ ആ നാലു സ്കിസുകളുടെ വ്യത്യാസത്തിലായിരുന്നു.
ഇത്തവണ ചെന്നൈയില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈക്കായിരുന്നു ജയം. അതുകൊണ്ട് തന്നെ സ്വന്തം മൈതാനത്ത് പ്രതികാരം തീര്‍ക്കാനുള്ള അവസരം കൂടിയാണ് മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരം. സീസണ്‍ പകുതി പിന്നിടുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോള്‍ തുലാസിലാണ്. അവശേഷിക്കുന്ന ഏഴ് കളിയില്‍ ആറെണ്ണത്തിലും ജയിക്കാതെ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവില്ല. മുംബൈയുടേതും അത്ര മികച്ച സ്ഥിതിയല്ലെങ്കിലും ചെന്നൈയെക്കാള്‍ ഒരു മത്സരം അധികം ജയിച്ചതിന്‍റെ ആനുകൂല്യം മുംബൈക്കുണ്ട്.
പഞ്ചാബിന് ഇന്ന് വീണ്ടും ബംഗളൂരുവിന്‍റെ റോയല്‍ ചലഞ്ച്, ഏവേ വിജയത്തില്‍ കണ്ണുവെച്ച് ആര്‍സിബി
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈ ഇന്ത്യൻസിലുണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ബാറ്റിംഗ് ഫോമിലായതും മുംബൈക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെയും ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെയും പ്രകടനങ്ങള്‍ മുംബൈക്ക് പ്രതീക്ഷ നല്‍കുന്നതല്ല. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കളിച്ച പിച്ചിലായിരിക്കില്ല ഇന്നത്തെ മത്സരമെന്തിനാല്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാം. രാത്രി മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അധിക ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ ടോസ് ജയിക്കുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ മുംബൈ 20 തവണയും ചെന്നൈ 18 തവണയും ജയിച്ചു. വാങ്കഡെയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് ജയങ്ങളുമായി മുംബൈ മുന്നിലുള്ളപ്പോള്‍ അഞ്ച് ജയങ്ങള്‍ ചെന്നൈയുടെ അക്കൗണ്ടിലുമുണ്ട്. 2021നുശേഷം അവസാനം ഏറ്റുമുട്ടിയ ഏഴില്‍ ആറ് മത്സരങ്ങളും ജയിച്ചുവെന്നത് ചെന്നൈക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
കൊച്ചി: കലക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്. ദിവ്യ എസ് അയ്യർ സിപിഎം നേതാവ് കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചോദ്യം ചെയ്തു കൊണ്ട് “ദിവ്യയ്ക്ക് ഔചിത്യബോധമില്ല” എന്ന വിഎം സുധീരന്റെ ഫേസ്ബുക്ക് കമന്റിന് താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടികെ പ്രഭാകരൻ അശ്ലീല പരാമർശം നടത്തിയത്.
കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമർശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിൽ നിന്നും സസ്പെൻന്റ് ചെയ്യുന്നതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദന പോസ്റ്റ് വലിയ വിവാദമാണ് സൃഷ്ടിച്ചത്. കർണന് പോലും അസൂയ തോന്നുന്ന കെ കെ ആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ. പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തി.
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നായിരുന്നു ഭർത്താവ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.
പഞ്ചാബിന് ഇന്ന് വീണ്ടും ബംഗളൂരുവിന്‍റെ റോയല്‍ ചലഞ്ച്, ഏവേ വിജയത്തില്‍ കണ്ണുവെച്ച് ആര്‍സിബി
മുള്ളന്‍പൂര്‍: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഉച്ചക്ക് 3.30ന് പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായി കിംഗ്സ് ഉച്ചയ്ക്ക് മൂന്നരയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. രണ്ട് ദിവസം മുമ്പ് ആര്‍സിബിയുടെ ഹോം മൈതാനത്ത് വിജയം നേടിയതിന്‍റെ ആവേശത്തിലാണ് ഹോം ഗ്രൗണ്ടില്‍ പഞ്ചാബ് ഇറങ്ങുന്നത്. അതേസയം ഈ സീസണില്‍ ഹോം ഗ്രൗണ്ടിനെക്കാള്‍ എതിരാളികളുടെ ഗ്രൗണ്ടില്‍ മികവ് കാട്ടുന്നുവെന്നതാണ് ആര്‍സിബിയുടെ ആത്മവിശ്വാസം കൂട്ടുന്നത്.
മഴ കളിച്ച കഴിഞ്ഞ മത്സരം 14 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയപ്പോള്‍ ഒറ്റക്ക് പൊരുതിയ ടിം ഡേിവിഡിന്‍റെ മികവില്‍ 95 റണ്‍സെടുത്ത ആര്‍സിബിക്കെതിരെ വിയര്‍ത്തെങ്കിലും പഞ്ചാബ് ജയിച്ചു കയറി. കൊല്‍ക്കത്തക്കെതിരെ 111 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതിന്‍റെ ആത്മവിശ്വാസവും പഞ്ചാബിന് കൂട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ 100 ശതമാനം വിജയ റെക്കോര്‍ഡുമായാണ് ആര്‍സിബി ഇറങ്ങുന്നത് എന്നത് പഞ്ചാബിന് കാണാതിരിക്കാനാവില്ല. ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ഇരുടീമിനും കഴിഞ്ഞ മത്സരങ്ങളില്‍ തലവേദനയായത്.
പഞ്ചാബിനെതിരെ 43-7 എന്ന പരിതാപകരമായ നിലയില്‍ നിന്നാണ് ആര്‍സിബി ടിം ഡേവിഡിന്‍റെ മികവില്‍ 95 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബും തകര്‍ന്നടിഞ്ഞെങ്കിലും നെഹാല്‍ വധേരയുടെ ചങ്കുറപ്പ് അവരുടെ രക്ഷക്കെത്തി. പഞ്ചാബിന് വിക്കറ്റെടുക്കാന്‍ ചാഹലും അര്‍ഷ്ദീപും യാന്‍സനുമെല്ലാം ഉണ്ടെങ്കില്‍ ആര്‍സിബിക്ക് ഒരു ഹേസല്‍വുഡ് മാത്രമെയുള്ളുവെന്നത് തലവേദനയാണ്. വിരാട് കോലിയും ഫില്‍ സാള്‍ട്ടും നല്‍കുന്ന തുടക്കമാണ് ആര്‍സിബി ഇന്നിംഗ്സിന്‍റെ നട്ടെല്ല്. ഇന്ന് ഇരുവര്‍ക്കും നല്ല തുടക്കമിടാനായാല്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാനാവും.
ഏഴ് കളികളില്‍ അഞ്ച് ജയവുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോൾ.ഏഴ് കളികളില്‍ എട്ട് പോയന്‍റുമായി ആര്‍സിബി നാലാം സ്ഥാനത്തുണ്ട്. ഇരുടീമും 34 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.പഞ്ചാബ് പതിനെട്ടിലും ബെംഗളുരു
പതിനാറിലും ജയിച്ചു. കഴിഞ്ഞ സീസണിൽ നേർക്കുനേർ വന്ന രണ്ട് മത്സരത്തിലും ബെംഗളൂരു ജയിച്ചു.
എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സർക്കാരിന് ശുപാർശ നൽകി ഡിജിപി
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും ശുപാര്‍ശ നൽകിയത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡൽ നിരസിച്ചത്.
അജിത് കുമാര്‍ സ്ഥാനക്കയറ്റത്തിന്‍റെ വക്കിൽ നിൽക്കുന്നതിനിടെയാണ് വീണ്ടും ശുപാര്‍ശ. അജിത് കുമാറിന്‍റെ ജൂനിയർ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മെഡൽ ലഭിച്ചിരുന്നു. മെഡലിന് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നുവെന്ന് ഡിജിപിയുടെ ശുപാർശയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.
താൻ വേട്ടയാടപ്പെട്ട നിരപരാധി എന്ന് സൂചിപ്പിച്ച് വീണ്ടും വീഡിയോയുമായി പിപി ദിവ്യ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യയുടെ പുതിയ യൂട്യൂബ് വീഡിയോ പുറത്ത്.
ഈസ്റ്റർ ദിനത്തിലാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് പിപി ദിവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും സമൂഹത്തിൻറെ മനസ് എന്നും വേട്ടക്കാരൻറേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു.
കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല പിപി ദിവ്യ ഇത്തരത്തിൽ പ്രതികരിക്കുന്നത്.
നവീൻ ബാബുവിൻറെ മരണവും അതിനുപിന്നാലെയുള്ള കേസും പാർട്ടി നടപടി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഈസ്റ്ററുമായും ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെടുത്തികൊണ്ടാണ് വീഡിയോയിൽ പിപി ദിവ്യ വിശദീകരിക്കുന്നത്.
ഒപ്പമുണ്ടായിരുന്നവർ തന്നെയാണ് കല്ലെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട്. എഡിഎമ്മിൻറെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നുമാണ് പിപി ദിവ്യ പറയുന്നത്.