ഭാഗ്യം തേടിയെത്തിയത് അവസാന ശ്രമത്തില്‍, ഒപ്പം ഐപിഎസ് ‘കൂട്ട്’; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

മലപ്പുറം: 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച് അഞ്ചു മലയാളി വനിതകള്‍. മലയാളികളില്‍ മാളവിക ജി നായര്‍ (45) ആണ് ഒന്നാമത്. നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു ( 81), ദേവിക പ്രിയദര്‍ശിനി (95) എന്നിങ്ങനെയാണ് ആദ്യ നൂറില്‍ ഇടംനേടിയ മറ്റു മലയാളി വനിതകളുടെ റാങ്ക്.

അവസാന ശ്രമത്തില്‍ ഇത്തരത്തില്‍ ഒരു ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക മാധ്യമങ്ങളോട് പറഞ്ഞു. പിഞ്ചു കുഞ്ഞായ മോന്‍ ഉള്ളപ്പോഴാണ് പരീക്ഷ എഴുതിയത്. വീട്ടുകാരുടെ നല്ല പിന്തുണ ലഭിച്ചത് കൊണ്ടാണ് പരീക്ഷ നന്നായി എഴുതിയതെന്നും മാളവിക പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദഗോപന്‍ ആണ് ഭര്‍ത്താവ്. നന്ദഗോപന് മലപ്പുറത്ത് മഞ്ചേരി സ്റ്റേഷന്റെ ചാര്‍ജ് ആണ്. നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആണ് മാളവിക.

യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. പരീക്ഷയില്‍ 1009 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. upsc.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലം നോക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ആദ്യത്തെ പത്തുറാങ്കുകാര്‍:

1. ശക്തി ദുബെ

2. ഹര്‍ഷിത ഗോയല്‍

3. ഡോംഗ്രെ ആര്‍ച്ചിത് പരാഗ്

4. ഷാ മാര്‍ഗി ചിരാഗ്

5. ആകാശ് ഗാര്‍ഗ്

6. കോമള്‍ പുനിയ

7. ആയുഷി ബന്‍സാല്‍

8. രാജ് കൃഷ്ണ ഝാ

9. ആദിത്യ വിക്രം അഗര്‍വാള്‍

10. മായങ്ക് ത്രിപാഠി

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ ട്രേഡ് സര്‍വീസ്, മറ്റ് ഗ്രൂപ്പ് എ, ബി കേന്ദ്ര സര്‍വീസുകള്‍ തുടങ്ങിയ അഭിമാനകരമായ തസ്തികകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ പരീക്ഷ.

പ്രിലിമിനറി, മെയിന്‍സ്, പേഴ്‌സണാലിറ്റി ടെസ്റ്റ് (ഇന്റര്‍വ്യൂ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2024 ലെ റിക്രൂട്ട്മെന്റ് പരീക്ഷയില്‍, അഭിമുഖ റൗണ്ട് ജനുവരി 7 ന് ആരംഭിച്ച് ഏപ്രില്‍ 17 ന് അവസാനിച്ചു.

കോട്ടയം ഇരട്ടക്കൊല: ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍, ഫോണ്‍ മോഷ്ടിച്ചതിന് പിരിച്ചുവിട്ടയാളെന്ന് സംശയം

കോട്ടയം: തിരുവാതുക്കല്‍ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്.

2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു

2009ലാണ് പ്രതി ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കോട്ടയത്തെ ഇരട്ടക്കൊല:  ദമ്പതികളുടെ മകന്റേതും കൊലപാതകം?

കൊച്ചി: കോട്ടയം തിരുവാതുക്കലില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ ഗൗതമിനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

എന്നാൽ ഗൗതമിന്റെ  മരണം കൊലപാതകമാണെന്നും കേസ് സിബിഐക്ക് വിടാൻ കോടതി ഉത്തരവിട്ടിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ മരണവും അതും ബന്ധമുണ്ടോ എന്നറിയില്ലെന്നും കുടുംബത്തിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ ടി. അസഫലി പറയുന്നു.‌‌‌ മരണത്തിൽ ദുരൂഹതയുണ്ടെന്ന്  കോടതി ശരിവെച്ചിരുന്നുവെന്നും  അസഫലി പറഞ്ഞു.

2018ലാണ് കൊല്ലപ്പെട്ട വിജയകുമാറിന്‍റെയും മീരയുടെയും മകനായ ഗൗതമിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതമിന്റെ കാറിൽ നിറയെ രക്തമുണ്ടായിരുന്നു. അത്രയും പരിക്കേറ്റയാൾ 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കഴുത്തിന് മൂന്നോ നാലോ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇത് സ്വയം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാൻ കഴിയില്ല.

ഇതും കഴിഞ്ഞ് 204 മീറ്റർ സഞ്ചരിച്ച് റെയിൽവെ ട്രാക്കിലെത്തിയെന്നത് അവിശ്വസനീയമാണ്. ഇതൊരു ആത്മഹത്യയല്ല,കൊലപാതകമാണെന്ന് എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്’.  അഡ്വ.അസഫലി പറയുന്നു.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റെ ആത്മഹത്യ; റാഗിംങ് അല്ല മരണകാരണമെന്ന് റിപ്പോർട്ട് നൽകി പൊലീസ്

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്‌ക്ക് കാരണം റാഗിംങ് അല്ലെന്ന് പൊലീസ് റിപ്പോർട്ട്. വിദ്യാർത്ഥിയെ റാഗ് ചെയ്‌തതിന് തെളിവുകളൊന്നും ഇല്ല എന്നും ആത്മഹത്യയുടെ കാരണം റാഗിംങ് അല്ല എന്നും കുടുംബപ്രശ്‌നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുത്തൻകുരിശ് പൊലീസ് ആലുവ എസ്‌പിക്ക് സമർപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ഇക്കഴിഞ്ഞ ജനുവരി 15നാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ചാടി ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ജീവനൊടുക്കിയത്. പിന്നാലെ സ്‌കൂളിൽ നിന്ന് നേരിട്ട ക്രൂരമായ റാഗിംങാണ് തന്റെ മകന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് ആരോപിച്ച് മിഹിറിന്റെ മാതാവ് രംഗത്തെത്തിയിരുന്നു.

ലക്നൗവിനെതിരായ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണവുമായി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ

0

ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണവുമായി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനി രംഗത്ത്. ടീം ഉടമയും താരങ്ങളും മുമ്പും ഒത്തുകളിക്ക് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഹാനിയുടെ ആരോപണം.

ജയ്പൂര്‍:ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് കളികള്‍ അവസാന ഓവറില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണവും. ലക്നൗവിനെതിരായ മത്സരത്തില്‍ അവസാന മൂന്നോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 9 റണ്‍സും മാത്രം ജയിക്കാന്‍ മതിയായിരുന്നിട്ടും രാജസ്ഥാന്‍ രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനിയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളും ടീം ഉടമ രാജ് കുന്ദ്രയും മുമ്പും ഒത്തുകളിക്ക് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്ദീപ് ബിഹാനി ന്യൂസ് 18 രാജസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റോയല്‍സിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രകടനങ്ങളെക്കുറിച്ചും കഴിഞ്ഞ മത്സരങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ടോ എന്നും ബിസിസിഐ അന്വേഷിക്കണമെന്നും ബിഹാനി ആവശ്യപ്പെട്ടു. ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ നിസാര കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തിയെന്നും ബിഹാനി പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം അഞ്ചാം വര്‍ഷത്തേക്ക് നീട്ടിയത്. ഞങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമെല്ലാം മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പികകുകയും ചെയ്തു. എന്നാല്‍ ഐപിഎല്‍ വന്നപ്പോള്‍ എല്ലാറ്റിന്‍റെയും നിയന്ത്രണം സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്തു. ഇതിന് അവര്‍ പറഞ്ഞ കാരണം, സവായ് മാന്‍സിംഗ് സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടിട്ടില്ല എന്നായിരുന്നു. ധാരണാപത്രം ഒപ്പിട്ടിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സ്പോര്‍ട്സ് കൗണ്‍സിലിന് റോയല്‍സ് പണം നല്‍കുന്നതെന്നും ബിഹാനി ചോദിച്ചു.

പാകിസ്ഥാനിലായിരുന്നെങ്കില്‍ അവനെ എപ്പോഴെ പുറത്താക്കിയേനെ,വൈഭവ് സൂര്യവന്‍ശിയെക്കുറിച്ച് മുന്‍ താരം

നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മതിയായിരുന്നിട്ടും രാജസ്ഥാന്‍ ടൈ വഴങ്ങുകയും പിന്നീട് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ലക്നൗവിനെതിരായ മത്സരത്തിലും തോല്‍വി വഴങ്ങിയതോടെയാണ് ടീമിനെതിരെ ഒത്തുകളി ആരോപണവുമായി ബിഹാനി രംഗത്തെത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ടു, ഇതിനിടെ പൊള്ളലേറ്റു; ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു

0

തിരുവനന്തപുരം : കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിന് തീയിടുകയും, വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടി(72)യാണ് ഇന്ന് മരിച്ചത്. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വഴക്കിനിടെ പ്രകോപിതനായ കൃഷ്ണൻ കുട്ടി തന്‍റെ മുറിക്ക് തീയിടുകയായിരുന്നു. വിമരമറിഞ്ഞെത്തിയ  ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് തീയണച്ചു. കോൺക്രീറ്റ് വീടിന്‍റെ ഒരു മുറി തീപിടിത്തത്തിൽ കത്തി നശിച്ചു. ഇതിനിടെ കൃഷ്ണൻകുട്ടിക്കും പൊള്ളലേൽക്കുകയായിരുന്നു. തീപിടിത്തത്തിൽ വീട്ടിലെ രേഖകളുൾപ്പടെ കത്തി നശിച്ചു. ഭാര്യ: വസന്ത . മക്കൾ: സന്ധ്യ സൗമ്യ. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.

പിറ്റ് ഇറ്റ് ക്ലാംആർട്ട് ഇൻറർനാഷണൽ ആർട്ട് ക്യാമ്പിന് മലയാളി ചിത്രകാരന് ക്ഷണം

0

ഫ്രാൻസിലെ വിലിസി വില്ല കുബാലി പ്രവിശ്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർട്ട് ക്യാമ്പിലാണ് Clam Art ൻ്റെ 2025 ലെ ആർട്ടിസ്റ്റ് ഇൻ ദി ഹൗസ് ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന് കേരളത്തിൽ നിന്നുള്ള ചിത്രകാരൻ ആർ.കെ ചന്ദ്രബാബുവിന് സെലക്ഷൻ കിട്ടിയത്. നെതർലാൻ്റ്, ജർമ്മിനി, സ്വിസ്സർലാൻ്റ്, ഇറ്റലി ബൽജിയം ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആർട്ടിസ്റ്റുകൾ ആണ് പങ്കെടുക്കുന്നത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ കിട്ടുന്ന ആദ്യത്തെ മലയാളി കലാകാരനാണ് ആർ.കെ ചന്ദ്രബാബു’ കഴിഞ്ഞ മൂന്നു വർഷങ്ങളായി വിവിധ മീഡിയങ്ങളിലായി തുടർന്നു വരുന്ന പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകൾ എന്ന പരമ്പരയിലെ പത്ത് ചിത്രങ്ങളാണ് ക്യാമ്പ് സെലക്ഷന് പരിഗണിക്കപ്പെട്ടത്. പാരീസിലെ പ്രധാനപ്പെട്ട കലാസാംസ്കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രമുഖരുമായി സംവദിക്കാനും സ്വന്തം വർക്കുകൾ ചെയ്യാനുമുള്ള അവസരമാണ് ക്ലാം ആർട്ട് ക്യാമ്പ് വഴി തേടിയെത്തുന്നത്. ഏപ്രിൽ 21 മുതൽ മെയ് രണ്ട് വരെയാണ് ക്യാമ്പ് – ക്ലാംആർട്ട് എന്ന ഫ്രാൻസിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയുടെതാണ് ഇൻറർനാഷണൽ ആർട്ടിസ്റ്റ് റസിഡൻസി ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ ഗവൺമെൻറ് ഫൈനാൻസ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ ചന്ദ്രബാബു ശില്പകലയിലും, ഫോട്ടോഗ്രാഫിയിലും പ്രാക്റ്റീസ് ചെയ്യുന്നു. കോട്ടയം ജില്ലയിൽ നെച്ചിപ്പുഴൂർ സ്വദേശിയായ ചന്ദ്രബാബു ഒട്ടേറെ പ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട് മാതൃകാ അധ്യാപകപുരസ്കാരവും, മലയാള പുരസ്കാരമുൾപ്പെടെ ഒട്ടേറെ ബഹുമതികളും നേടിയിട്ടുണ്ട് എറണാകുളം ജില്ലയിൽ പള്ളുരുത്തിയിലാണ് താമസം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ ചിത്രകലാ അധ്യാപകനാണ്. 98464254 82