സർജിക്കൽ സ്ട്രൈക്ക് നടന്ന അന്ന് ഇന്ത്യ ചർച്ചക്ക് തയ്യാറായി; വെടിനിർത്തൽ ലംഘനത്തിന് തിരിച്ചടിക്കും; റിപ്പോർട്ട്

ദില്ലി: പാകിസ്ഥാന് ഇന്നലെ ഇന്ത്യ നൽകിയ പ്രഹരം വെടിനിറുത്തലിൽ നിർണ്ണായകമായെന്ന് സർക്കാർ വൃത്തങ്ങൾ. വ്യോമസേന താവളങ്ങളുടെ റൺവേ അടക്കം തകർത്തു. ഇന്നലെ പാകിസ്ഥാൻ നടത്തിയ ലംഘനത്തിന് തിരിച്ചടി നൽകും. സർജിക്കൽ സ്ട്രൈക്ക് നടന്ന ദിവസം തന്നെ ഇന്ത്യ ചർച്ചയ്ക്കു തയ്യാറെന്ന് അറിയിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. 

എന്നാൽ ഇന്നലെ ഇന്ത്യ നൽകിയ തിരിച്ചടിക്ക് ശേഷമാണ് പാകിസ്ഥാൻ ചർച്ചയ്ക്ക് തയ്യായത്. ഒരു മണിക്ക് ചർച്ചയാവാമെന്ന് ഇന്നലെയാണ് പാകിസ്ഥാൻ അറിയിച്ചത്. എന്നാൽ ഇന്ത്യ 3.30ന് ചർച്ച എന്നുള്ള സമയം അറിയിച്ചു. അടിച്ചാൽ ഇരട്ടി തിരിച്ചടിക്കാനാണ് മോദി നിർദ്ദേശം നൽകിയത്. ജെഡി വാൻസിനോട് പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്തെങ്കിലും പോംവഴിയുണ്ടോ എന്ന ചോദ്യത്തിന് പാകിസ്ഥാൻ പിൻവാങ്ങുക എന്ന വഴിയേ ഉള്ളൂവെന്നുമായിരുന്നു മോദിയുടെ മറുപടി. 

പാകിസ്ഥാൻ കൂടുതൽ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നാണ് ജെഡി വാൻസ് അറിയിച്ചത്. ഇതിന് അതിനെക്കാൾ അടി നൽകുമെന്നും മോദി അറിയിച്ചു. ഭീകരരെ കൈമാറാനാണെങ്കിൽ മൂന്നാം സ്ഥലത്ത് ചർച്ച നടത്താം. കശ്മീരിൽ ആരുമായും ഒരു ചർച്ചയുമില്ല. ഭീകരരെ മണ്ണിൽ ലയിപ്പിക്കും എന്ന നയം നടപ്പാക്കി. ഭീകരത അവസാനിപ്പിക്കാതെ നദീജല കരാർ മരവിപ്പിച്ചത് പുനപരിശോധിക്കില്ലെന്നും രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം, 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു; വിശദീകരിച്ച് സേന

0

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. 

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്‍റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ് ആക്രമണം നടത്താൻ ഉന്നമിട്ടതിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. ക്യാമ്പുകളുടെ ദൃശ്യങ്ങൾ സഹിതമാണ് വിവരിച്ചത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു ആക്രമണം. ബാവൽ പൂർ ട്രെയിനിങ് ക്യാമ്പ്  ഇരു നില കെട്ടിടം പൂർണമായി തകർന്നു. ജനവാസ കേന്ദ്രങ്ങളില് ഒരു നാശനഷ്ടവുമുണ്ടായില്ലെന്ന് ദൃശ്യങ്ങളടക്കം തെളിവ് നല്കി. ശേഷം ഓരോ ഭീകരകേന്ദ്രങ്ങളുടെയും ഭൂപ്രകൃതി, നിർമാണ രീതി അടക്കം വിശദമായി പരിശോധിച്ചു. കൃത്യമായി ഉന്നമിട്ട് ആക്രമിക്കാനായി വിമാനങ്ങൾക്ക് ഈ സ്ഥലങ്ങളുടെ വെക്റ്ററുകൾ നൽകാനായി. ഏഴാം തീയതി അർദ്ധരാത്രിയോടെ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങൾ അടക്കം നേരത്തേ പുറത്തുവിട്ടതാണ്. 100 ഭീകരരെ വധിക്കാനായി. അതിൽ ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉള്ള ഭീകരരും ഉൾപ്പെടുന്നുണ്ട്. യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദസ്സിർ അഹമ്മദ് എന്നിവർ ഇന്ത്യ വധിച്ചവരുടെ പട്ടികയിൽ പ്രധാനപ്പെട്ടവരാണ്. കാണ്ഡഹാറിലും പുൽവാമ സ്ഫോടനത്തിലും ഉൾപ്പെട്ടവരാണ് ഇവർ. പാകിസ്ഥാൻ പിന്നാലെ പരിഭ്രാന്തരായി ഇന്ത്യയുടെ അതിർത്തിയിലെ ജനവാസമേഖലകളെ ആക്രമിച്ചു. ആരാധനാലയങ്ങളെ ഉന്നമിട്ട് ആക്രമിച്ചു. പ്രിസിഷൻ മ്യൂണിഷൻസ് ഉപയോഗിച്ച് വ്യോമസേന ഓരോ ആക്രമണങ്ങളെയും ചെറുത്ത് തകർത്തുവെന്നും സേന വ്യക്തമാക്കി.

അടിച്ചാൽ തിരിച്ചടിക്കും, പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി; യുഎസിനെ നിലപാടറിയിച്ചു

വെടിനിര്‍ത്തിയാലും പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും. ഭീകരത അവസാനിപ്പിക്കും വരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും. ഇതിൽ മാറ്റമുണ്ടാകില്ല. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പാണ് യുഎസ് വൈസ് പ്രസിഡന്റിനെ മോദി നിലപാടറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വിശദീകരിച്ചു. പാകിസ്താനിലെ ബഹവല്‍പൂരിലുള്ള ജെയ്ഷെ-ഇ-മുഹമ്മദ് ആസ്ഥാനം തകര്‍ത്തത് ഉഗ്രപ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചെന്നന്നും അത് ഇന്ത്യ നല്‍കിയ ശക്തമായ സന്ദേശം ആണെന്നും വ്യക്തമാക്കി. ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നില്ല. പ്രധാനമന്ത്രി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കി.

അവിടെനിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍ ഇവിടെനിന്ന് ഷെല്ലുകള്‍ തൊടുക്കും.ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. അവര്‍ വെടിവച്ചാല്‍ തങ്ങള്‍ വെടിവയ്ക്കും. അവര്‍ ആക്രമിച്ചാല്‍ തങ്ങള്‍ ആക്രമിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിലൂടെ ഇന്ത്യ മൂന്ന് ലക്ഷ്യങ്ങളും നേടിയെടുത്തു.തങ്ങളുടെ മണ്ണില്‍ തന്നതിനെ ബഹാവല്‍പൂര്‍, മുറിദ്‌കെ, മുസാഫറാബാദ് ക്യാമ്പുകളുടെ മണ്ണില്‍ തിരിച്ചു നല്‍കി എന്നും വിശദമാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിക്കുന്നതുവരെ സിന്ധു ജല ഉടമ്പടി നിര്‍ത്തിവയ്ക്കും. അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പ്രഹരമേല്‍്പിക്കുന്ന തരത്തില്‍ തങ്ങള്‍ തിരിച്ചടിച്ചു.

ഓരോ ഘട്ടത്തിലും പാകിസ്താന്റെ സ്ഥിതി കൂടുതല്‍ വഷളായി. പാകിസ്താന്‍ വ്യോമ താവളങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ആരും സുരക്ഷിതരല്ല എന്ന സന്ദേശം പാകിസ്താന് ഇന്ത്യ നല്‍കി. ആരും മധ്യസ്ഥത വഹിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. ഇരകളെയും കുറ്റവാളികളെയും തുല്യമായി കാണാന്‍ കഴിയില്ലെന്ന് ഇന്ത്യ ലോകത്തോട് വ്യക്തമാക്കി. ആക്രമണങ്ങള്‍ കൃത്യതയോടെയാണ് നടത്തിയത്. റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിന്റെ റണ്‍വേ പൂര്‍ണ്ണമായും നിലംപൊത്തി. പാകിസ്ഥാന്‍ വ്യോമസേനാ താവളമായ നൂര്‍ ഖാനും ആക്രമണത്തില്‍ തകര്‍ന്നു

ഫോട്ടോഷൂട്ടിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതി; പോക്സോ കേസിൽ വ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം

0

തിരുവനന്തപുരം: പോക്സോ കേസിൽ വ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം പോക്സോ കോടതിയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുന്നതിൽ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി പറഞ്ഞു. കോവളത്തെ റിസോർട്ടിൽ വെച്ച് ഒന്നരമാസം മുമ്പാണ് റീൽസ് ചിത്രീകരണം നടന്നത്. ഈ സമയത്ത് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുകയായിരുന്നു

നായയെ രക്ഷിക്കാൻ കടലിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം; ഇങ്ങനെ ചെയ്യരുതെന്ന് അധികൃതർ

0

കടലിൽ വീണ നായയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സാൻ ഫ്രാൻസിസ്കോയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. മെയ് 8 വ്യാഴാഴ്ചയാണ് സാൻ ഫ്രാൻസിസ്കോയിലെ ഓഷ്യൻ ബീച്ചിൽ വെള്ളത്തിൽ വീണ നായയെ രക്ഷിക്കാൻ ശ്രമിക്കവെ യുവാവ് മരിച്ചത്. സമീപത്തുള്ളവർ ഇയാൾ വെള്ളത്തിലേക്ക് ഇറങ്ങുന്നത് കണ്ടിരുന്നുവെന്ന് പറഞ്ഞു. അതേസമയത്ത് തിരമാല വരികയും അയാൾ അതിൽപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു. എന്തുകൊണ്ടാണ് ഇയാൾ പെട്ടെന്ന് കുഴഞ്ഞു വീണത് എന്നത് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉടനെത്തന്നെ അങ്ങോട്ട് ഓടിയെത്തി അയാളെ വെള്ളത്തിൽ നിന്നും പുറത്തെടുക്കുകയും അപ്പോൾ തന്നെ എമർജൻസി സർവീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ നാഷണൽ പാർക്ക് സർവീസിൽ നിന്നുള്ളവരെത്തുകയും യുവാവിന് സിപിആർ നൽകുകയും ചെയ്തിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ സാൻ ഫ്രാൻസിസ്കോ ഫയർ ഡിപ്പാർട്ട്‌മെന്റിലെയും സാൻ ഫ്രാൻസിസ്കോ ഫയർ പാരാമെഡിക്സിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ഇവർക്കൊപ്പം ചേരുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ തങ്ങൾക്ക് ചെയ്യാനാവുന്നതെല്ലാം അവർ ചെയ്തിരുന്നു.

ഫയർ ഡിപാർട്മെന്റ് പിന്നീട് ഈ സംഭവത്തെ കുറിച്ച് എക്സിൽ എഴുതി. പരിക്കേറ്റതിനെ തുടർന്ന് യുവാവ് മരണത്തിന് കീഴടങ്ങി എന്ന വാർത്ത ദുഃഖകരമാണ്. അദ്ദേഹം രക്ഷിക്കാൻ ശ്രമിച്ച നായയ്ക്ക് വെള്ളത്തിൽ നിന്ന് തനിയെ തന്നെ പുറത്തുകടക്കാൻ കഴിഞ്ഞു, അത് സുഖമായിരിക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഒപ്പം മൃ​ഗങ്ങൾ വെള്ളത്തിൽ പോയാൽ അതിനെ സ്വയം രക്ഷിക്കാൻ ശ്രമിക്കാതെ 911 -ലേക്ക് വിളിക്കുകയാണ് ഉചിതം എന്നും അവർ പോസ്റ്റിൽ സൂചിപ്പിച്ചു

അടച്ചുപൂട്ടലിന്റെ വക്കില്‍ മംഗളം ദിനപത്രം; ഏറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ഏഷ്യാനെറ്റ് ന്യൂസിന് കീഴില്‍ കേരളത്തില്‍ പുതിയ മീഡിയ ഹൗസ്; പണമെറിയാന്‍ ബിജെപി അധ്യക്ഷന്‍

0

മംഗളം ദിനപത്രത്തെ രാജീവ് ചന്ദ്രശേഖറിന് കീഴിലുള്ള ജൂപ്പിറ്റല്‍ ക്യാപ്പിറ്റല്‍ ഏറ്റെടുക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ‘മംഗള’ത്തിന്റെ ഭൂരിപക്ഷം ഓഹരികളാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുക്കുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റായതിന് ശേഷം നവമാധ്യമ രംഗത്ത് രാജീവ് ചന്ദ്രശേഖര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. അതേ സമയം, സാമ്പത്തിക പ്രതിന്ധിയില്‍ മുങ്ങുന്ന ആര്‍എസ്എസിന്റെ പത്രമാണ് ജന്മഭൂമിയെ അദേഹം തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ നേതൃത്വത്തില്‍ നിന്നടക്കം കോടികള്‍ കൊടുത്തിട്ടും ജന്മഭൂമി രക്ഷപ്പെട്ടില്ലെന്നും അതിനാലാണ് പുതിയ മാധ്യമത്തെ അദേഹം ഏറ്റെടുത്തതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.

മംഗളത്തിന്റെ നിലവിലെ എഡിറ്റോറിയല്‍ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഏറ്റെടുക്കല്‍. ചെയര്‍മാന്‍, എഡിറ്റര്‍ അടക്കമുള്ള പദവികളില്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിക്കുന്ന ആളാവും എത്തുക. തനിക്ക് കൂടുതല്‍ പ്രാധാനം കിട്ടുന്ന വാര്‍ത്തകളും ചിത്രങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കണമെന്നാണ് പത്രാധിപ സമിതിക്ക് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 

സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ’; ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ധാരണയിൽ സന്തോഷമെന്ന് ലിയോ പതിനാലാമൻ പാപ്പ

0

വത്തിക്കാൻ: ഇന്ത്യ- പാക് വെടിനിർത്തലിനെ സ്വാ​ഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്നും ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസം​ഗത്തിൽ പാപ്പ പറഞ്ഞു. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ.

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല’; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

പാകിസ്ഥാന് തിരിച്ചടി നൽകാൻ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വ്യോമസേന. സൈനികനീക്കം കരുതലോടെ തുടരുന്നുവെന്നും യഥാസമയം വാർത്താസമ്മേളനം നടത്തി വിവരങ്ങൾ രാജ്യത്തെ അറിയിക്കുമെന്നും വ്യോമസേന എക്സ് പോസ്റ്റിലൂടെ അറിയിച്ചു. “ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേനക്ക് കിട്ടിയ നിര്‍ദേശങ്ങൾ പ്രകാരം കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും ദൗത്യം നിര്‍വഹിച്ചു. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യ സ്വഭാവത്തോടെയുമാണ് അവ പൂര്‍ത്തിയാക്കിയത്”… ട്വീറ്റില്‍ പറയുന്നു. “ഓപ്പറേഷനുകൾ തുടരുകയാണ്, വിശദ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതായിരിക്കും.” സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്നലെ വൈകിട്ട് നിലവിൽ വന്ന വെടിനിര്‍ത്തലിനെക്കുറിച്ച് ഒരുവാക്കും പരാമർശിക്കാതെയാണ് ഈ വിശദീകരണം വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്. അതായത്, ഒന്നും അവസാനിച്ചിട്ടില്ലെന്നും പ്രകോപനം ഉണ്ടാക്കിയാൽ എല്ലാം ഏതുനിമിഷവും തുടരാനുള്ള ഒരുക്കത്തിൽ തന്നെയാണെന്നും ആണ് ഇതുവരെയുള്ള സൈനികനീക്കത്തിന് മുന്നിൽ നിന്ന വ്യോമസേന വിശദീകരിക്കുന്നത്. ഫലത്തിൽ പാക്കിസ്ഥാനുള്ള വ്യക്തമായ മുന്നറിയിപ്പ് തന്നെയാണിത്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനകളുടെയും മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ യോഗം വിലയിരുത്തി

കണ്ണൂർ ജില്ലയിൽ ഏഴ് ദിവസത്തേക്ക് പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് നിരോധനം; ഉത്തരവിട്ട് ജില്ലാ കളക്ടർ

കണ്ണൂർ: രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം. പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനം.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കരുത്. ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും മെയ് 11 മുതൽ മെയ് 17 വരെ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

അവശ്യ സേവനങ്ങൾക്കായി ജില്ലാഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്

എസ്എസ്എൽസി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനം. ഉറപ്പ് നൽകി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഏകജാലകം വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്.

ഓർത്തു വക്കേണ്ട മറ്റു പ്രധാന തീയതികൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

അൺ-എയ്ഡഡ് സ്‌കൂളുകളിലെ ഓരോ കോഴ്സിലേയും ഓരോ ബാച്ചിലെയും ആകെ സീറ്റുകളിൽ 40 ശതമാനം സീറ്റുകൾ മെറിറ്റ് അടിസ്ഥാനത്തിലും 12 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിന് മെറിറ്റ് അടിസ്ഥാനത്തിലും 8 ശതമാനം സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗത്തിന് മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശനം ഉറപ്പാക്കേണ്ടതാണ്. 60 ശതമാനം സീറ്റുകളിൽ മെറിറ്റ് സംവരണ തത്വം എന്നിവ പാലിച്ച് പ്രവേശനം ഉറപ്പാക്കേണ്ടത് സ്‌കൂൾ അധികൃതരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വി. ശിവൻകുട്ടി

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികളിൽ മാറ്റമില്ല; സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കമുള്ള നിലപാടുകൾ തുടരും

ഡൽഹി: ഇന്ത്യ പാക് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകളിൽ അയവ് വരുത്തിയേക്കില്ല. പഹൽ​ഗാം ആക്രമണത്തെ തുടർന്നാണ് ഇന്ത്യ സിന്ധു നദീതട കരാർ മരവിച്ചതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിച്ചത്. ഭീകരവാദത്തോട് ഇന്ത്യ കർശന നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാകിസ്ഥാന്‍റെ ഡിജിഎംഒ ഇന്ത്യയെ വിളിക്കുകയും വെടിനിര്‍ത്തൽ കരാറിന് തയ്യാറാണ് എന്നറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് വെടിനിർത്തലിന് ധാരണയായത്.

എന്നാൽ പാകിസ്ഥാന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരതക്കെതിരായുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമായി തന്നെ ചൂണ്ടിക്കാട്ടുന്നു. നിലപാട് ശക്തമായി തന്നെ തുടരും. പാകിസ്ഥാന്‍റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു കൊണ്ട് ഇന്ത്യ കനത്ത മറുപടി നല്‍കി കഴിഞ്ഞു. നേരത്തെ നയതന്ത്രതലത്തിൽ ചില തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. തത്ക്കാലം അതൊന്നും മാറ്റാൻ ഇന്ത്യ തയ്യാറല്ല എന്ന വിവരമാണ് പുറത്തുവരുന്നത്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിൽ മാറ്റം വരുത്തില്ല. അതുപോലെ തന്നെ കര്‍താര്‍പൂര്‍ ഇടനാഴി തത്ക്കാലം തുറക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. വെടിനിര്‍ത്തൽ കരാറിന് ഇന്ത്യ ആരുടെയും സഹായം തേടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കയെ ഇന്ത്യ വിളിച്ച് ഇതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകൾ; കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 1,91,48,000 രൂപ പിടിച്ചെടുത്തു

0

കൊണ്ടോട്ടി: മലപ്പുറത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ തോതിൽ കുഴൽപ്പണം കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനത്തിൽ നിന്ന് 1,91,48,000 രൂപയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ 38 കാരനായ തസ്ലിം ആരിഫ്, മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ 37 കാരനായ മുഹമ്മദ് ഹനീഫ എന്നിവരാണ് പോലീസി​ന്റെ പിടിയിലായത്.

വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിൻ്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പണവും വാഹനവും കോടതിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വൻ തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടെക്ക് കൊണ്ടുപോകുകയായിരുന്നു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മലപ്പുറം കേന്ദ്രീകരിച്ച് കുഴൽപ്പണ ഇടപാടുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ ഭാഗമായി പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്ര വലിയ തുകയുമായി രണ്ട് പേർ പിടിയിലാകുന്നത്.