ഇനി വരുന്നത് മഴക്കാലമോ?

തിരുവനന്തപുരം: കാലവർഷം എത്താനിരിക്കെ മഴയിങ്ങെത്തിയോ?  കേരളത്തിൽ ഇടിമിന്നൽ മഴ സജീവമാകുകയാണെന്നാണ് റിപ്പോർട്ട്.

ഇന്ന് മുതൽ 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

മെയ്‌ 13 -ഓട് കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.

ഈ മാസം പതിനഞ്ചാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിനൊപ്പം തന്നെ കേരളത്തിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച സംഭവം: റിജാസിന്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിൻ്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസമാണ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന നടന്നത്.

എളമക്കര കീർത്തിനഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാഗ്പൂർ പോലീസും ഐബി ഉദ്യോഗസ്ഥരും കേരള പോലീസും ഞായറാഴ്ച രാത്രി 7.45 ഓടെ പരിശോധനക്ക് എത്തിയത്.

റിജാസിന്റെ മാതാവ്, പിതാവ്, സഹോദരൻ എന്നിവരിൽനിന്ന് സംഘം മൊഴിയെടുത്തിരുന്നു. റിജാസിനെ ബന്ധങ്ങൾ സംബന്ധിച്ച്, കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം

റിജാസിനെ നേരത്തെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിൻ്റെ വിശദാംശങ്ങളും  മഹരാഷ്ട്ര പോലീസ് ശേഖരിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്.  കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.

രോഹിത് ശർമ്മയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു വിരാട് കൊഹ്ലി

മുംബൈ: രോഹിത് ശർമ്മയ്ക്ക് പിന്നാലെ വിരാട് കൊഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്.

അതേസമയം ക്യാപ്ടൻ ആയിരുന്ന രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊഹ്ലിയും അപ്രതീക്ഷിതമായി ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം ബിസിസിഐയെ അറിയിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കൊഹ്ലി ഇക്കാര്യം അറിയിച്ചത്. വിരമിക്കാൻ ഉചിതമായ സമയമാണെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി.  ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും  ചുമതലയേല്‍ക്കും

ഇന്ത്യ-പാക് വെടിനിർത്തൽ; കുതിച്ച് ഉയർന്ന ഇന്ത്യൻ ഓഹരി വിപണി, സെൻസെക്സ് 2,200 പോയിന്റ് ഉയർന്നു

ഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നത്തെ ആദ്യ വ്യാപാരത്തിൽ കുത്തനെ ഉയർന്നതായി റിപ്പോർട്ട്. സെൻസെക്സ് 2,000 പോയിന്റിലധികം ഉയർന്നു എന്നാണ് ലഭിക്കുന്ന വിവരം.

നിഫ്റ്റി 24,600 കടന്നതോടെ നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടാവുന്നത്. സെൻസെക്സ് 2,089.33 പോയിന്റ് അഥവാ 2.62 ശതമാനം ഉയർന്ന് 81,543.80 ലും എൻ‌എസ്‌ഇ നിഫ്റ്റി 669.3 പോയിന്റ് അഥവാ 2.78 ശതമാനം ഉയർന്ന് 24,677.30 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചത്.

അതേസമയം ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ അദാനി എന്റർപ്രൈസസ് , ജിയോ ഫിനാൻഷ്യൽ സർവീസസ്, ട്രെന്റ്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നിവയാണ്.

ഇന്ത്യ – പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ച ഇന്നും തുടരും; അതിർത്തിയിലെ സേന വിന്യാസം പിൻവലിക്കില്ലെന്ന നിലപാടിൽ ഇന്ത്യ

0

ന്യൂഡൽഹി: ഇന്ത്യ – പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ച ഇന്നും തുടരും. ഇന്നുച്ചക്ക് 12 മണിക്കാണ് തുടർ ചർച്ചകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടർ ജനറൽമാർ തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കും എന്ന് ഇന്ത്യ ആവർത്തിച്ചു. ഇന്ത്യക്കെതിരായ ഏത് ഭീകര പ്രവർത്തനത്തെയും യുദ്ധമായി കണക്കാക്കും എന്നാണ് ഇന്ത്യ സ്വീകരിക്കുന്ന നിലപാട്. തങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ പാകിസ്ഥാൻ ഉയർത്തിക്കാട്ടി എന്നാണ് റിപ്പോർട്ട്.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായൊരുക്കിയ അതിർത്തിയിലെ വൻ സേനാസന്നാഹം ഇന്ത്യ ഉടനെ പിൻവലിക്കില്ലെന്ന നിലപാടിലാണ്. ഇരു രാജ്യങ്ങളും തമ്മിലെ തുടർചർച്ചകളിലെ ധാരണപ്രകാരമാകും അടുത്തനീക്കങ്ങൾ. പാകിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകൾ വിലയിരുത്തി മാത്രമേ സേനാ വിന്യാസത്തിൽ മാറ്റം വരുത്തുന്ന കാര്യം പരി​ഗണിക്കൂ എന്ന നിലപാടിലാണ് ഇന്ത്യ. വെടിവെപ്പും സൈനിക നടപടികളും നിർത്താൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായെങ്കിലും നിലവിൽ അതിർത്തിയിലുള്ള സൈനികശേഷിയിൽ കുറവു വരുത്തേണ്ടെന്ന നിലപാടാണ് ഇന്ത്യൻ സൈന്യം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ സൈനികസമ്മർദം ശക്തമായി തുടരണമെന്ന അഭിപ്രായമാണ് പ്രതിരോധരംഗത്തെ വിദഗ്‌ധരുൾപ്പെടെ പങ്കുെവക്കുന്നത്.

അതേസമയം, സിന്ധുനദീജലക്കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന്‌ ഇന്നത്തെ ചർച്ചയിൽ പാകിസ്ഥാൻ ആവശ്യപ്പെട്ടേക്കും. ഇന്ത്യ വഴങ്ങില്ലെന്നാണ് സൂചന. സിന്ധു നദീജലക്കരാർ മരവിപ്പിച്ചതടക്കം, പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഏർപ്പെടുത്തിയ ഉപരോധനടപടികൾ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അതിനിടെ, വെടിനിർത്തൽ ധാരണയ്ക്കുശേഷമുള്ള സ്ഥിതിഗതികൾ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കുടുംബത്തോടുള്ള ‘അടങ്ങാത്ത പക’യിലെ കേദലിന്‍റെ ക്രൂരത, കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി

0

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. അച്ഛൻ പ്രോഫ. രാജാ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്.

2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. എട്ടിന് രാത്രി മൃതദേഹങ്ങള്‍ക്ക് തീവച്ചപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേദൽ നാട്ടിൽ തിരികെ എത്തുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം

കെപിസിസിക്ക് പുതിയമുഖം, സണ്ണി ജോസഫും അടൂർ പ്രകാശും ഷാഫി പറമ്പിലുമടക്കമുള്ളവർ ഇന്ന് ചുമതലയേൽക്കും

0

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിന് ഇന്ന് മുതൽ പുതിയ മുഖം. കെ പി സി സി പ്രസിഡന്‍റായി സണ്ണി ജോസഫ് എം എൽ എ ഇന്ന് ചുമതലയേൽക്കും. വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുക്കും. കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്. എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാകും ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുക. കെ പി സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ പി സി സി പ്രസിഡന്‍റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്‍റണിയെ നിയുക്ത ഭാരവാഹികൾ സന്ദര്‍ശിക്കും.

പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിലും ഉമ്മൻചാണ്ടിയുടെ കല്ലറയിലും നേതാക്കൾ ഞായറാഴ്ച എത്തിയിരുന്നു. അധ്യക്ഷ പദവിയിലെത്തുന്ന സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്‍റുമാരുമാണ് കെ കരുണാകരന്‍റെ സ്മൃതി മണ്ഡപവും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ചത്. സണ്ണി ജോസഫിനൊപ്പം വര്‍ക്കിങ് പ്രസിഡന്‍റുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ പി അനിൽകുമാര്‍ എന്നിവരാണ് കെ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തിയത്. പുതിയ നേതൃ നിര പാര്‍ട്ടിയെ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിക്കുമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. പുതിയ ടീം വന്നതിന്‍റെ ആവേശം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നിച്ച് ചുമതലയേൽക്കുന്നത്.

എഡിജിപി എംആർ അജിത് കുമാറിന് നിർണായകം, വിജിലൻസ് അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിലെത്തും

0

തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമ‍ർപ്പിക്കാത്തതിനെ തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ പ്രാവശ്യം നിശിതമായി വിമർശിച്ചിരുന്നു. എം ആർ അജിത് കുമാറിനെതിരായ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ശേഷവും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയോട് സമയം നീട്ടി ചോദിച്ചിരുന്നു. ഇതാണ് കോടതി വിമർശനത്തിന് ഇടയാക്കിയത്.

അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് വിജിലൻസ് നൽകുന്ന റിപ്പോർട്ടിൻമേൽ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിർണായമാകും. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മേൽ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി തൽസ്ഥിത റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കോടതിയുടെ പരാമർശങ്ങൾ എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം

പിങ്ക് ടി 20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; ആംബറിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് എമറാള്‍ഡ് ഒന്നാം സ്ഥാനത്തേക്ക്

0

തിരുവനന്തപുരം: കെസിഎയുടെ പിങ്ക് ടി 20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി എമറാള്‍ഡ്. ആംബറിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് എമറാള്‍ഡ് വിജയം കരസ്ഥമാക്കിയത്. മറ്റൊരു മത്സത്തില്‍ റൂബിയെ ആറ് റണ്‍സിന് തോല്‍പ്പിച്ച് പേള്‍സ്. റൂബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് എടുത്തത്. ക്യാപ്റ്റന്‍ ഷാനിയും ശ്രദ്ധ സുമേഷും ചേര്‍ന്ന 72 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പേള്‍സിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.

ഷാനി 37ഉം ശ്രദ്ധ 43ഉം റണ്‍സെടുത്തു. റൂബിക്ക് വേണ്ടി കിരണ്‍ ജോസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബിക്ക് വേണ്ടി ഓപ്പണര്‍ അഷിമ ആന്റണി മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അഷിമ 31 റണ്‍സെടുത്തപ്പോള്‍, മറ്റ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങി. ഒടുവില്‍ റൂബിയുടെ മറുപടി 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സില്‍ അവസാനിച്ചു.ടൂര്‍ണ്ണമെന്റില്‍ റൂബിയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണ് ഇത്.

രണ്ടാം മത്സരത്തില്‍, കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ അനായാസമായിരുന്നു എമറാള്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആംബറിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍ശ് മാത്രമാണ് നേടാനായത്. 23 റണ്‍സുമായി പുറത്താകാതെ നിന്ന അല്‍ഷിഫ്‌ന മാത്രമാണ് ആംബര്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. എമറാള്‍ഡിന് വേണ്ടി ഇഷിത ഷാനിയും അലീന എംപിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാള്‍ഡ് എട്ട് ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 36 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ നജ്‌ല നൌഷാദിന്റെ പ്രകടനമാണ് എമറള്‍ഡിന്റെ വിജയം അനായാസമാക്കിയത്. ആംബറിന് വണ്ടി ഐശ്വര്യ രണ്ട് വിക്കറ്റ് വീഴ്ത്തി.